ഓട്ടോയിൽ ഡ്രൈവർ ചേട്ടനെ കാണുന്നില്ലേ! 4 ലക്ഷം രൂപയ്ക്ക് ഓട്ടോണോമസ് ഇലക്ട്രിക് ത്രീ വീലറുമായി ഒമേഗ
ഇവികൾ അരങ്ങുവാഴുന്നിടത്തേക്ക് തങ്ങളുടെ പുതിയ ഓട്ടോണോമസ് ഇലക്ട്രിക് തീ വീലറുമായി എത്തിയിരിക്കുകയാണ് ഒമേഗ സെയ്കി മൊബിലിറ്റി. ലോകത്തിലെ തന്നെ ആദ്യത്തെ പ്രൊഡക്ഷൻ-റെഡി ഓട്ടോണമസ് ഇലക്ട്രിക് ത്രീ വീലറായ സ്വയംഗതി ഔദ്യോഗികമായി കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. വാണിജ്യ ആവശ്യങ്ങൾക്ക് ഒപ്പം തന്നെ പാസഞ്ചർ പതിപ്പിന് വെറും 4 ലക്ഷം രൂപയാണ് വില. വിമാനത്താവളങ്ങൾ, സ്മാർട്ട് കാമ്പസുകൾ, വ്യാവസായിക പാർക്കുകൾ, ഗേറ്റഡ് കമ്മ്യൂണിറ്റികൾ, എന്നിവടങ്ങളിലുളള ഹ്രസ്വ-ദൂര ഉപയോഗങ്ങൾക്ക് വേണ്ടി AI-ഡ്രൈവ് ചെയ്ത റിട്രോഫിറ്റ് ഓട്ടോണമി സിസ്റ്റവുമായിട്ടാണ് സ്വയംഗതി എന്ന മോഡൽ ഒമേഗ സെയ്കി മൊബിലിറ്റി പുറത്തിറക്കിയിരിക്കുന്നത്.
സ്വയംഗതി മികച്ച ഗവേഷണ വികസനത്തിന്റെയും സ്വയംഭരണത്തെ ജനാധിപത്യവൽക്കരിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടിന്റെയും ഫലമാണ്. പരമ്പരാഗത ഇവി തടസ്സങ്ങളെ മറികടന്ന് എല്ലാ സംവിധാനങ്ങളെ ദൈനംദിന ചലനത്തിലേക്ക് കൊണ്ടുവരാൻ തങ്ങളുടെ ഓട്ടോണമസ് ഇലക്ട്രിക് ത്രീ വീലർ ഞങ്ങളെ പ്രാപ്തരാക്കുന്നു എന്നാണ് ഒമേഗ സെയ്കി മൊബിലിറ്റിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസർ വിവേക് ധവാൻ അഭിപ്രായപ്പെട്ടത്.

ഇലക്ട്രിക്ക് ത്രീ വീലർ വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ എന്നും മുന്നിൽ തന്നെയുണ്ട് ഒമേഗ. വെറും 15 മിനിറ്റിൽ ഫുൾ ചാർജാവുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുമായി എത്തി വിപണിയെ ഞെട്ടിച്ചവരാണ് ഒമേഗ. ലോകത്തിൽ തന്നെ ഇതാദ്യമായാണ് ഇത്ര വേഗത്തിൽ 0-100 ശതമാനം ചാർജാവുന്ന ഇവി ലഭിക്കുന്നത്. ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് 3,24,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയത്.
2 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വാറണ്ടിയോടെയാണ് ഈ ഇലക്ട്രിക് റിക്ഷ വരുന്നത് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഇവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച ഫിനാൻസിംഗ് ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒമേഗ സെയ്‌ക്കി സ്ട്രീം സിറ്റി ക്വിക്ക് ഇലക്ട്രിക് ഓട്ടോറിക്ഷക്ക് ഒരു അത്യാധുനിക 8.8 kWh പ്രൊപ്രൈറ്ററി ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്.

15 മിനിറ്റ് കൊണ്ട് ചാർജാവുന്ന ബാറ്ററിക്ക് പൂർണ ചാർജിൽ 126 കിലോമീറ്റർ റേഞ്ച് വരെ നൽകാനുമാവും. സിറ്റി ഓട്ടങ്ങൾക്ക് ഇത് വളരെ അനുയോജ്യമാണ്. ക്വിക്ക് ചാർജിംഗ് റേഞ്ച് ഉത്കണ്ഠയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും സഹായിക്കും. ഇൻഡസ്ട്രി സ്റ്റാൻഡേർഡിന്റെ 3 മടങ്ങ് ശേഷിയുള്ള എക്‌സ്‌പോണന്റ് എനർജിയുടെ റാപ്പിഡ് ചാർജിംഗ് സംവിധാനം 15 മിനിറ്റ് റാപ്പിഡ് ചാർജിനൊപ്പം 3,000 സൈക്കിൾ ലൈഫ് വാറണ്ടിയോടെ ദൈർഘ്യമേറിയ ബാറ്ററി ലൈഫും നൽകുമെന്നാണ് അവകാശപ്പെടുന്നത്.
ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷകൾ ATR, 8.5 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ച സ്വാപ്പബിൾ ബാറ്ററിയുമായി വരുന്ന ഒമേഗ സെയ്കി സ്ട്രീം സിറ്റി ATR പതിപ്പിന് 1.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം ഫിക്സഡ് ബാറ്ററിയുമായി വരുന്ന സ്ട്രീം സിറ്റി 8.5 റിക്ഷകൾക്ക് 3.01 ലക്ഷം രൂപയും എക്സ്ഷോറൂം വില നൽകണം. ഇലക്ട്രിക് പാസഞ്ചർ മൊബിലിറ്റി വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകൾ അവതരിപ്പിച്ചത്.
16 ശതമാനം ഗ്രേഡബിലിറ്റിയോടെ കയറ്റങ്ങൾ കയറാനും ഇവ മിടുക്കരാണ്. സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 2,800 mm നീളവും 1,320 mm വീതിയും 1,802 mm വീതിയും 1,940 mm നീളമുള്ള വീൽബേസുമുണ്ട്. അതേസമയം 175 mm ഗ്രൗണ്ട് ക്ലിയറൻസും 451 കിലോഗ്രാം ഭാരവുമുള്ള ഇവയ്ക്ക് 3 + 1 എന്ന അതിമനോഹരമായ സീറ്റിംഗ് കപ്പാസിറ്റിയുമുണ്ടെന്നും ഒമേഗ സെയ്കി മൊബിലിറ്റി പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








