ഡ്രൈവര്‍മാര്‍ കരയും, മുതലാളിമാര്‍ ചിരിക്കും! ഇന്ത്യയിലെ ആദ്യ ഓട്ടോണോമസ് ഇലക്ട്രിക് കാര്‍ഗോ ത്രീ-വീലര്‍ എത്തി
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണോമസ് ഇലക്ട്രിക് കാര്‍ഗോ ത്രീവീലറായ 'സ്വയംഗതി കാര്‍ഗോ' പുറത്തിറക്കി ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ ചുവടുവെപ്പുമായി ഇലക്ട്രിക് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഒമേഗ സെയ്കി മൊബിലിറ്റി (OSM). ഒഎസ്എമ്മിന്റെ തന്നെ സ്വയംഗതി പാസഞ്ചര്‍ ഓട്ടോണമി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്വയംഗതി കാര്‍ഗോ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമ്പസ് ലോജിസ്റ്റിക്‌സ്, വ്യാവസായിക പാര്‍ക്കുകള്‍, വിമാനത്താവളങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍ (SEZ), നിര്‍മ്മാണ കേന്ദ്രങ്ങള്‍, ഗേറ്റഡ് കമ്യൂണിറ്റികള്‍, ഇ-കൊമേഴ്സ് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്വയംഗതി കാര്‍ഗോയുടെ ബുക്കിങ്ങുകള്‍ ഇന്ന് ആരംഭിക്കും. ഡെലിവറി ഈ സാമ്പത്തിക പാദത്തില്‍ ആരംഭിക്കും. ലിഡാര്‍, ജിപിഎസ്, മള്‍ട്ടി-സെന്‍സര്‍ നാവിഗേഷന്‍, ജിയോഫെന്‍സ്ഡ് റൂട്ട് മാപ്പിംഗ് എന്നിവ പ്രയോജനപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത ഓട്ടോണമി സിസ്റ്റവുമായി ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിനിനെ വാഹനം സംയോജിപ്പിക്കുന്നു. വഴിയിലെ തടസം കണ്ടെത്തുന്നതിനുള്ള ഇതിലെ വിപുലമായ സംവിധാനത്തിന് ആറ് മീറ്റര്‍ അകലെയുള്ള തടസങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.

റിമോട്ട് ഫ്‌ലീറ്റ് മാനേജ്മെന്റ് കഴിവുകള്‍ ഉപയോഗിച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് ഒന്നിലധികം യൂണിറ്റുകളെ കാര്യക്ഷമമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും അനുവദിക്കുന്നു. ഓരോ ഉപഭോക്താവിന്റെയും പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താവുന്ന പ്രീ-മാപ്പ് റൂട്ടുകളാണ് ഈ വാഹനത്തിന് ആവശ്യം. ഇന്‍ട്രാ ക്യാമ്പന് ലോജിസ്റ്റിക്‌സിനായി ഒപ്റ്റിമൈസ് ചെയ്ത പേലോഡ് ശേഷിയും 120 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ചും ഈ വാഹനത്തിനുണ്ട്.
ആവര്‍ത്തന സ്വഭാവമുള്ള ചരക്ക് നീക്കം കാര്യക്ഷമമാക്കാനും, മാനുഷിക അധ്വാനം കുറയ്ക്കാനും, നിയന്ത്രിത മേഖലകളിലെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,500 ഓട്ടോണമസ് കാര്‍ഗോ, പാസഞ്ചര്‍ യൂണിറ്റുകള്‍ വിന്യസിച്ച് ഇന്ത്യയിലെ ഓട്ടോണോമസ് ഇലക്ട്രിക് വാഹന വിഭാഗത്തിലെ അവരുടെ നേതൃസ്ഥാനം ഊട്ടിയുറപ്പിക്കാനാണ് ഒഎസ്എം ലക്ഷ്യമിടുന്നത്.
വ്യാവസായിക ക്യാമ്പസുകളും, വലിയ ഫാക്ടറികളും, ലോജിസ്റ്റിക്‌സ് ഹബ്ബുകളും അതിവേഗം വികസിക്കുന്ന ഇന്ത്യയില്‍ മെച്ചപ്പെട്ട സുരക്ഷ, കുറഞ്ഞ ചെലവ് എന്നിവയിലൂടെ ഓട്ടോണോമസ് കാര്‍ഗോ ഇലക്ട്രിക് വാഹനങ്ങള്‍ വലിയ മൂല്യം നല്‍കുന്നു. സ്വയംഗതി കാര്‍ഗോയിലൂടെ വ്യാവസായിക ഉപയോഗത്തിനായി പ്രൊഡക്ഷന്‍ റെഡി ഓട്ടോണോമസ് വാഹനം വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മാതാവായി ഒഎസ്എം മാറുന്നു.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന സാന്ദ്രതയുള്ള വ്യാവസായിക, വാണിജ്യ ഗതാഗത പാറ്റേണുകള്‍ക്കും അനുസരിച്ചാണ് സ്വയംഗതി കാര്‍ഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫരീദാബാദിലെ രണ്ട് പ്ലാന്റുകളും പൂനെയിലെ ചക്കനിലുള്ള ഒരു യൂണിറ്റും ഉള്‍പ്പെടുന്ന ഒമേഗ സെയ്കി മൊബിലിറ്റിയുടെ നിര്‍മ്മാണ ശൃംഖല ഓട്ടോണോമസ് പാസഞ്ചര്‍, കാര്‍ഗോ ഇലക്ട്രിക് വാഹനങ്ങളുടെ വലിയ തോതിലുള്ള ഉല്‍പ്പാദനം സാധ്യമാക്കുന്നു.

രാജ്യത്താകമാനമായി 200-ല്‍ അധികം ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും ഉള്‍പ്പെടുന്ന വിപുലമായ ശൃംഖലയും ഒഎസ്എമ്മിനുണ്ട്. ഇന്‍ഡസ്ട്രിയല്‍ ക്ലയന്റുകള്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും തടസങ്ങളില്ലാത്ത അറ്റകുറ്റപ്പണികളും, പാര്‍ട്‌സുകളുടെ ലഭ്യതയും, 360-ഡിഗ്രി പ്രവര്‍ത്തന പിന്തുണയും ഇതുവഴി ഉറപ്പാക്കാന്‍ സാധിക്കുന്നു. ഏഷ്യ, ആഫ്രിക്ക വിപണികളെ ലക്ഷ്യമിട്ട് ഒഎസ്എമ്മിന്റെ ഇന്റര്‍നാഷനല്‍ അസംബ്ലി പ്ലാന്റ് ദുബായ്‌യില്‍ പ്രവര്‍ത്തിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








