ഇനി ഹ്യുണ്ടായി ഇന്ത്യ വേറെ ലെവൽ! ബ്രാൻഡ് അംബാസഡറായി അതുല്യ പ്രതിഭയെ കൂടെക്കൂട്ടി ബ്രാൻഡ്

ഒരു ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം പല സെലിബ്രിറ്റികളേയും ബ്രാൻഡ് അംബാസഡറുമാരായി തെരഞ്ഞെടുക്കാറുണ്ട്. അതൊക്കെ ബ്രാൻഡിൻ്റെ മാർക്കറ്റിങ്ങ് തന്ത്രങ്ങളാണ്. ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡിലെ അതുല്യപ്രതിഭയായ പങ്കജ് ത്രിപാഠിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. പ്രധാനമായും ഹിന്ദി സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിൽക്കുന്ന രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും ഫിലിംഫെയർ അവാർഡുകളും നേടിയ താരമാണ് പങ്കജ്. 2012-ൽ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത Gangs of Wasseypur എന്ന ചിത്രമാണ് പങ്കജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഹ്യുണ്ടായിയുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ തങ്ങളുടെ വാഹനങ്ങള്‍ക്കായി ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ കൊണ്ടുവരാന്‍ പോകുകയാണെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. 20 ഇന്റേണല്‍ കംബസ്റ്റണ്‍ പവര്‍ എഞ്ചിന്‍ കാറുകളും 6 ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടെ 2030 സാമ്പത്തിക വര്‍ഷത്തോടെ പുതിയ 26 കാറുകള്‍ പുറത്തിറക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്. ഇതില്‍ ഹൈബ്രിഡുകളുമുണ്ടാകും. ഇന്ധന വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാങ്ങനങ്ങളിലേക്ക് കൂടി ശ്രദ്ധപതിപ്പിക്കാന്‍ ഹ്യുണ്ടായി തീരുമാനിച്ചിരുന്നു.

Pankaj Tripathi Hyundai new brand ambassador

ഇവികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ഹൈബ്രിഡില്‍ ഹ്യുണ്ടായി ഇതുവരെ കൈവെച്ചിരുന്നില്ല. എന്നാല്‍ ടൊയോട്ടയും മാരുതി സുസുക്കിയും പുറത്തിറക്കിയ കാറുകള്‍ ഇന്ത്യയില്‍ വന്‍ വിജയമായി മാറിയതോടെ ഹൈബ്രിഡിലും ഒരുകൈ നോക്കാനാണ് കൊറിയക്കാരുടെയും തീരുമാനം. പെട്രോള്‍ ഓണ്‍ലി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായി മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്തുകൊണ്ട് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഹൈബ്രിഡ് വിഭാഗത്തില്‍ സ്ഥിരമായ സ്വാധീനം നേടിയിട്ടുണ്ട്.

മികച്ച മൈലേജും പരിപാലനച്ചെലവുമുള്ള കാര്‍ ആണെങ്കില്‍ എന്ത് വില കൊടുത്തും തങ്ങള്‍ വാങ്ങുമെന്നാണ് നിലവില്‍ ഇന്ത്യക്കാരുടെ പക്ഷം. അതിന്റെ തെളിവാണ് ഹൈറൈഡര്‍, ഗ്രാന്‍ഡ് വിറ്റാര, ഇന്നോവ ഹൈക്രോസ് എന്നിവയുടെ വില്‍പ്പന. കാഴ്ചയിലും പ്രവര്‍ത്തനത്തിലും ക്രെറ്റ ഹൈബ്രിഡ് സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ പതിപ്പില്‍ നിന്ന് വലിയ വ്യത്യാസമൊന്നും കാണില്ല. ബ്ലൂ ആക്‌സന്റുകള്‍, ഹൈബ്രിഡ് ബാഡ്ജിംഗ്, ഒരുപക്ഷേ പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ തുടങ്ങിയ ചെറിയ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ രണ്ടിനെയും വേര്‍തിരിച്ച് അറിയാനായി നല്‍കും.

പവര്‍ട്രെയിനിലും അത് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എങ്ങനെ പരിവര്‍ത്തനം ചെയ്യുന്നു എന്നതിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. 2025 നിക്ഷേപക ദിനത്തില്‍ ഹ്യുണ്ടായിയുടെ സഹോദര ബ്രാന്‍ഡായ കിയ അടുത്ത തലമുറ സെല്‍റ്റോസില്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ക്രെറ്റയും സെറ്റോസും എല്ലാ മെക്കാനിക്കല്‍ ഘടകങ്ങളോടൊപ്പം അവയുടെ അടിസ്ഥാന ഘടകങ്ങളും പങ്കിടുന്നുണ്ട്. അടുത്ത തലമുറ കിയ സെല്‍റ്റോസിലെ അതേ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ക്രെറ്റക്കും ലഭിക്കാന്‍ സാധ്യതയുണ്ട്.

എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സലൻസ് എന്നീ നാല് വേരിയന്റുകളിൽ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് 17.99 ലക്ഷം രൂപ മുതൽ 23.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. മാറ്റേകാനായി ആകെ 10 കളർ ഓപ്ഷനുകളും ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 3 മാറ്റ് ഷേഡുകളും 8 മോണോടോണും 2 ഡ്യുവൽ ടോൺ നിറങ്ങളും യഥേഷ്ടം വാങ്ങാൻ സാധിക്കുന്നതാണ്.

അബിസ് ബ്ലാക്ക് പേൾ മെറ്റാലിക്, അറ്റ്ലസ് വൈറ്റ് മെറ്റാലിക്, ഫിയറി റെഡ് പേൾ മെറ്റാലിക്, സ്റ്റാറി നൈറ്റ് മെറ്റാലിക്, ഓഷ്യൻ ബ്ലൂ മെറ്റാലിക്, ഓഷ്യൻ ബ്ലൂ മാറ്റ്, ടൈറ്റൻ ഗ്രേ മാറ്റ്, റോബസ്റ്റ് എമറാൾഡ് മാറ്റ് എന്നിവയാണ് ക്രെറ്റ ഇവിയിലെ മോണോടോൺ കളർ ഓപ്ഷനുകൾ. അതേസമയം ബ്ലാക്ക് റൂഫുള്ള ഓഷ്യൻ ബ്ലൂ മെറ്റാലിക്, ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ് എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിലെ ഡ്യുവൽ-ടോൺ ഷേഡുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 31, 2025, 15:33 [IST]
English summary
Pankaj tripathi becomes hyundai indias new brand ambassador all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X