30 ദിവസം കൊണ്ട് വിറ്റത് 7 ലക്ഷം കാറുകള്‍! 1 വീട്ടിലേക്ക് 2 കാര്‍ വാങ്ങിയോ ഇന്ത്യക്കാർ?
ചരക്കുസേവന നികുതി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ജിഎസ്ടി 2.0 കാരണം ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. നികുതി ഇളവുകള്‍ ആഭ്യന്തര വാഹന വിപണിക്ക് വലിയ ഉത്തേജനമേകിയതായി ധനമന്ത്രി നര്‍മല സീതാരാമന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. കാറുകളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായതാണ് വില്‍പ്പന വര്‍ധനവിന് കാരണമായത്. 2025 സെപ്റ്റംബര്‍ 22-നാണ് ഇന്ത്യയില്‍ ജിഎസ്ടി നികുതി ഇളവ് പ്രാബല്യത്തില്‍ വന്നത്. ഇതുമൂലം വാഹനങ്ങളുടെ വില ഗണ്യമായി കുറഞ്ഞു. ചെറു കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു.
ഇതുമൂലം വാഹനങ്ങളുടെ വില ഗണ്യമായി കുറഞ്ഞു. ചില വാഹനങ്ങളുടെ വിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടായി. ജിഎസ്ടി നിരക്കിളവ് കാരണം പലര്‍ക്കും സ്വപ്‌ന വാഹനം സ്വന്തമാക്കുന്നത് കൂടുതല്‍ എളുപ്പമായി. ജിഎസ്ടി നികുതി ഇളവ്് പ്രാബല്യത്തില്‍ വന്നത് നവരാത്രിയുടെ ആദ്യ ദിവസമായിരുന്നു. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 18 വരെ ഇന്ത്യയില്‍ ഉത്സവ സീസണായിരുന്നതിനാല്‍ കാര്‍ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടം കണ്ടു.

ഈ കാലയളവില്‍ മാത്രം 6.5 ലക്ഷം മുതല്‍ 7 ലക്ഷം വരെ കാറുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സാധാരണ വില്‍പ്പനയേക്കാള്‍ പലമടങ്ങ് കൂടുതലാണ്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച കമ്പനി മാരുതി സുസുക്കി ആയിരുന്നു. ആകെ 3.5 ലക്ഷം വാഹനങ്ങളാണ് കമ്പനി വിറ്റത്. പ്രതിദിനം ശരാശരി 13,500 കാറുകള്‍ വിറ്റു. അതേസമയം, ഈ കാലയളവില്‍ ബുക്കിംഗുകള്‍ 4.50 ലക്ഷം കടന്നു. കമ്പനിക്ക് ഇത് വലിയൊരു വളര്‍ച്ചയാണ്.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ മാത്രം ഇന്ത്യയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചതായി ടാറ്റ മോട്ടോര്‍സ് റിപ്പോര്‍ട്ട് ചെയ്തു. വില്‍പ്പനയില്‍ 33 ശതമാനം വളര്‍ച്ചയുണ്ടായി. ഇതില്‍ ടാറ്റ നെക്സോണ്‍ കോംപാക്ട് എസ്‌യുവിയുടെ മാത്രം വില്‍പ്പന 38,000 യൂണിറ്റ് ആയിരുന്നു. മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ 32,000 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. 29 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും മികച്ച ഡിമാന്‍ഡ് ഉണ്ടായിരുന്നു. ഈ ഉത്സവകാലത്ത് ടാറ്റ 10,000 ഇലക്ട്രിക് കാറുകള്‍ വിറ്റു.

സെപ്റ്റംബര്‍ 22 മുതല്‍ പ്രതിദിനം ശരാശരി 2,500 കാറുകളാണ് ഹ്യുണ്ടായി വില്‍ക്കുന്നത്. 3,500 കാറുകള്‍ക്ക് ബുക്കിംഗ് ലഭിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ കമ്പനി ആകെ 75,000 കാറുകള്‍ വിറ്റു. നവരാത്രിയുടെ ആദ്യ ദിവസം കമ്പനി 11,000 കാറുകള്‍ ഡെലിവറി ചെയ്തു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരു ദിവസം ഇത്രയധികം കാറുകള്‍ കമ്പനി ഡെലിവറി ചെയ്തത് അന്നേ ദിവസമായിരുന്നു.
അതേസമയം, മഹീന്ദ്ര, കിയ, ടൊയോട്ട എന്നീ കമ്പനികളുടെ വില്‍പ്പനയിലും 20 ശതമാനം വരെ വളര്‍ച്ചയുണ്ടായി. സെപ്റ്റംബര്‍ ആദ്യം ജിഎസ്ടി കൗണ്‍സില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ കാര്‍ വാങ്ങുന്നത് അല്‍പ്പം നീട്ടിവെച്ചു. നികുതി ഇളവ് പ്രാബല്യത്തില്‍ വന്നതോടെ അക്കൂട്ടര്‍ ഷോറൂമിലേക്ക് ഒഴുകുകയായിരുന്നു. ഇതോടെ, സെപ്റ്റംബര്‍ അവസാനം വാരം വില്‍പ്പന കുത്തനെ കൂടി. ദീപാവലി അടുത്തതോടെ വില്‍പ്പന അഭൂതപൂര്‍വമായ തലത്തിലേക്ക് വളര്‍ന്നു.

ജിഎസ്ടി കുറച്ചത് കാരണം കാറുകളുടെ വില്‍പ്പന കൂടുമെന്ന് പ്രതീക്ഷിച്ചതാണ്. ഉത്സവകാല ഓഫറുകള്‍ കൂടി ചേര്‍ന്നത് വില്‍പ്പനക്ക് വലിയ ഉത്തേജനമേകി. ഈ വര്‍ഷം കാര്‍ വാങ്ങാന്‍ ഇതിലും മികച്ച സമയമില്ലെന്ന് അവര്‍ കരുതിക്കാണും. വാഹന വില്‍പ്പന ഗണ്യമായി വര്‍ധിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് നേട്ടമായി. ചില കാര്‍ കമ്പനികളുടെ ഉത്സവകാല ഓഫറുകള്‍ക്ക് ഈ മാസം അവസാനം വരെ സാധുതയുണ്ട്. അതിനാല്‍ ഒക്‌ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ പല റെക്കോഡുകളും തകരാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








