വില ഇനിയൊരു തലവേദനയാവില്ല! പുതിയ ജിഎസ്‌ടി നിരക്കിൽ ഏറ്റവും വിലക്കുറവ് ലഭിച്ച എസ്‌യുവികൾ ഇതാ...

വലിയ പൈസയൊന്നും മുടക്കാതെ നല്ലൊരു എസ്‌യുവി വാങ്ങണമെന്ന സ്വപ്‌നം ഏതൊരു സാധാരണക്കാരനും ഉണ്ടാവും അല്ലേ. കേന്ദ്ര സർക്കാർ പുതിയ ജിഎസ്‌ടി സ്ലാബുകൾ നടപ്പിലാക്കിയതോടെ ആ സ്വപനം ഒന്നുകൂടെ വളർന്നു പന്തലിച്ചു എന്നുതന്നെ പറയാം. ഈ സുവർണാവസരം നിങ്ങളുടെ സ്വപനം പൂവണിയിക്കാൻ ഉപയോഗപ്പെടുത്താനാവുന്നതാണ്. പുതിയ ജിഎസ്‌ടി നിരക്കിൽ ഏറ്റവും വിലക്കുറവ് ലഭിച്ച സബ്-4 മീറ്റർ എസ്‌യുവികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടുത്തി തരാം. താങ്ങാവുന്ന വിലയിൽ കിടിലൻ സ്റ്റൈൽ, സൂപ്പർ പെർഫോമൻസ് എന്നിവ കാഴ്ച്ചവെക്കുന്ന മോഡലുകൾ ഇതാ...

ഹ്യുണ്ടായി വെന്യു: പട്ടികയിൽ ഒന്നാമതായുള്ളത് ഒന്നാന്തരം എസ്‌യുവിയായ ഹ്യുണ്ടായി വെന്യുവാണ്. ബേസ് വേരിയൻ്റിന് ഇപ്പോൾ 7.26 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്. ജിഎസ്ടി പ്രകാരം 67,719 രൂപയോളമാണ് വെന്യുവിന് കുറഞ്ഞിരിക്കുന്നത്. സ്റ്റൈലിഷ് ഡിസൈൻ, നല്ല പെർഫോമൻസ്, ഫീച്ചർ-റിച്ച് ക്യാബിൻ എന്നിവയ്ക്ക് പേരുകേട്ട കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണിവൻ. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ഇതിലുണ്ട്.

Hyundai Venue

എൽഇഡി ലൈറ്റിംഗ്, ബോൾഡ് ഫ്രണ്ട് ഗ്രിൽ, സ്‌പോർട്ടി അലോയ് വീലുകൾ എന്നിവയുള്ള വെന്യു കിടിലൻ ലുക്കാണ് സമ്മാനിക്കുന്നതും. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായ ഇൻ്റീരിയറും വാഹനത്തിലുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഉള്ളതിനാൽ സേഫ്റ്റിയിലും ആശങ്ക വേണ്ട.

കിയ സോനെറ്റ്: ലുക്കിൻ്റെ കാര്യത്തിലും വർക്കിൻ്റെ കാര്യത്തിലും മോഡേൺ ആയിട്ടുള്ള ഇന്ത്യയുടെ കോംപാക്‌ട് എസ്‌യുവിയാണിത്. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെ മൂന്നോളം എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിലുണ്ട്. കൂടാതെ മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്സുകളും സോനെറ്റിൻ്റെ ഭാഗമാണ്.

മോഡേൺ ഇൻ്റീരിയർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ലെവൽ 1 ADAS, 360 ഡിഗ്രി ക്യാമറ, വ്യത്യസ്ത ഭൂപ്രദേശങ്ങൾക്കായുള്ള ട്രാക്ഷൻ മോഡുകൾ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളും കിയയുടെ കുഞ്ഞൻ എസ്‌യുവിയിലുണ്ട്. ജിഎസ്ടി കുറഞ്ഞതോടെ സോനെറ്റിൻ്റെ വില ഇപ്പോൾ 7.30 ലക്ഷം രൂപ മുതൽ 14.10 ലക്ഷം രൂപ വരെയാണ്.

മഹേന്ദ്ര XUV 3XO: പോയ വർഷം പുറത്തിറക്കിയ മഹീന്ദ്ര XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് 3XO. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെയുള്ള എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയിരിക്കുന്നതിനാൽ എല്ലാത്തരം ഉപഭോക്താക്കളെയും കൈയിലെടുക്കാനുള്ള വൈവിധ്യവും ആശാൻ്റെ പക്കലുണ്ട്.

വിശാലമായ ക്യാബിൻ, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ 35 ഓളം സുരക്ഷാ സവിശേഷതകളും മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ പ്രത്യേകതയാണ്. ജിഎസ്ടി പ്രകാരം ഈ എസ്‌യുവിയുടെ പെട്രോൾ വകഭേദങ്ങൾക്ക് 70,600 രൂപ മുതൽ 1,39,600 രൂപ വരെ വിലക്കുറവുണ്ട്. അതിനാൽ ഒരു കോം‌പാക്റ്റ് എസ്‌യുവി തേടുന്നവർക്ക് ഇത് ആകർഷകമായ ഓപ്ഷനായി മാറുന്നു.

കിയ സിറോസ്: മറ്റ് എസ്‌യുവികളോട് മല്ലുപിടിക്കാൻ കിയ സിറോസ് കഴിഞ്ഞേ മറ്റൊരാളുള്ളൂ. മാനുവൽ, ഡിസിടി, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെയുള്ള എഞ്ചിൻ ഓപ്ഷനുകളിലായാണ് കിയ സിറോസ് വരുന്നത്. നേരത്തെ 9.50 ലക്ഷം രൂപ വിലയായിരുന്ന എസ്‌യുവി ഇപ്പോൾ 8.67 ലക്ഷം രൂപ വിലയിലാണ് വാങ്ങാൻ സാധിക്കുന്നത്.

More from DriveSpark

Article Published On: Monday, October 6, 2025, 18:25 [IST]
English summary
Petrol compact suvs with highest gst price cuts venue sonet syros
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X