15 ലക്ഷത്തിൽ താഴെ ലഭിക്കുന്ന ഡാർക്ക് എഡീഷൻ മോഡലുകൾ; ഈ കാര്യത്തിൽ ടാറ്റ മാത്രമല്ല പുലികൾ

പുതിയ വാഹനം വാങ്ങാൻ പോകുമ്പോൾ പലർക്കും ആശയക്കുഴപ്പമുണ്ട്, ഏത് നിറമാണ് തെരഞ്ഞെടുക്കേണ്ടത് എന്നുളളത്. പല മോഡലുകളും തങ്ങളുടെ ഡിാൻ്റ് കൂടുതലുളള മോഡലുകൾക്ക് ഒരു ഡാർക്ക് എഡീഷൻ വേരിയൻ്റ് പുറത്തിറക്കുന്ന പതിവുണ്ട്. പുറത്ത് മാത്രമല്ല അകത്തും ബ്ലാക്ക്-ഔട്ട് നിറം നൽകുന്നുണ്ട്.അത്തരത്തിൽ നിങ്ങളുടെ ബജറ്റ് 15 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്ന നിരവധി മോഡലുകളുണ്ട് എന്നതാണ് ഗുണം. ടാറ്റയാണ് ഈ ട്രെൻഡ് ആരംഭിച്ചതെങ്കിലും ഇപ്പോൾ എല്ലാ ബ്രാൻഡുകളും ഇത് പിന്തുടരുന്നുണ്ട് എന്ന് കാണാൻ സാധിക്കും. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന മോഡലുകൾ ലിസ്റ്റിൽ ഉണ്ടോ എന്ന് അറിയണമെങ്കിൽ തുടർന്ന് വായിക്കാൻ മറക്കരുതേ.

പുതിയതായി അവതരിപ്പിച്ച മോഡലുകളിൽ നിന്ന് തന്നെ ആരംഭിക്കാം. കഴിഞ്ഞ ദിവസമാണ് നിസാൻ തങ്ങളുടെ ഏക മോഡലായ മാഗ്നെറ്റിന് ഒരു കരിമ്പുലി ലുക്ക് നൽകിയത്. 8.30 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കോംപാക്‌ട് എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ കളത്തിലിറങ്ങിയിരിക്കുന്നത്. മാഗ്നൈറ്റ് N-കണക്റ്റ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ കുറോ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 11,000 രൂപ ടോക്കൺ തുക നൽകി ബുക്കിംഗ് ചെയ്യാവുന്നതാണ്.

dark edition models under 15 lakh

കുറോ എഡിഷന്റെ 1.0 NA പെട്രോൾ മാനുവലിന് 8.30 ലക്ഷവും കുറോ എഡിഷൻ 1.0 NA പെട്രോൾ ഓട്ടോമാറ്റിക്കിന് 8.55 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. ടർബോയിലും കുറോ എഡിഷൻ സ്വന്തമാക്കാനാവുമെന്നതും ആകർഷകമായ കാര്യമാണ്. 1.0 ടർബോ മാനുവലിന് 9.71 ലക്ഷവും 1.0 ടർബോ ഓട്ടോമാറ്റിക്കിന് 10.86 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

പ്രീ ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയ്ക്കും വെന്യുവിനും ശേഷം നൈറ്റ് എഡിഷന്‍ പതിപ്പ് ലഭിക്കുന്ന മൂന്നാമത്തെ ഹ്യുണ്ടായി മോഡലാണ് എക്‌സ്റ്റര്‍. SX, SX (0) കണക്റ്റ് വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. 8.38 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ നൈറ്റ് എഡിഷന്റെ വില ആരംഭിക്കുന്നത്. വില 10.15 ലക്ഷം രൂപ വരെ പോകുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ ഏകദേശം 15000 രൂപ മാത്രമാണ് സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റുകള്‍ക്ക് അധികം മുടക്കേണ്ടി വരുന്നത്.

dark edition models under 15 lakh

ഇനി ടാറ്റയിലേക്ക് വന്നാൽ കർവ്വിൽ നിന്ന് ആരംഭിച്ചാൽ 22.24 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ടാറ്റ കർവ് ഇവി ഡാർക്ക് എഡിഷനായി ഇന്ത്യൻ വിപണിയിൽ ചെലവഴിക്കേണ്ട എക്സ്ഷോറൂം വില. നെക്‌സോൺ ഇവിക്ക് ശേഷം ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ, ഇന്റീരിയർ ട്രീറ്റ്‌മെന്റ് ലഭിക്കുന്ന രണ്ടാമത്തെ ടാറ്റ ഇവിയാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 55kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന ടോപ്പ്-സ്‌പെക്ക് എംപവേർഡ് പ്ലസ് A ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നതും.

എംജിയിലേക്ക് വന്നാൽ എംജി ആസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ ക്രോം ആക്‌സന്റിന് പകരം ഒരു ഗ്ലോസി ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലുമായി വരും, ഇത് ഒരു സ്‌പോർടി അപ്പീൽ നൽകുന്നു. ബ്ലാക്ക് അലോയി വീലുകൾ, അതോടൊപ്പം റെഡ് ബ്രേക്ക് ക്യാലിപ്പറുകളും വാഹനത്തിന്റെ അത്ലറ്റിക് ലുക്ക് മെച്ചപ്പെടുത്തുന്നു. ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് ഹൗസിംഗ്, റൂഫ് റെയിലുകൾ, വിൻഡോ ട്രിം, ടെയിൽ ലാമ്പ് ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ബ്ലാക്ക് എലമെന്റുകൾ കാണാം.

dark edition models under 15 lakh

എംജി ആസ്റ്റർ ബ്ലാക്ക് സ്റ്റോം പതിപ്പിന് കരുത്ത് പകരുന്നത് നിലവിലെ അതേ വിശ്വസനീയമായ എഞ്ചിൻ ഓപ്ഷനുകളാണ്. 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 110 bhp മാക്സ് പവറും 144 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

മറുവശത്ത് 1.3 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ, 140 bhp പരമാവധി കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, എട്ട് സ്പീഡ് CVT ഓട്ടോമാറ്റിക്, 1.3 ലിറ്റർ പെട്രോൾ മോട്ടോറിന് ഒഴികെ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.

dark edition models under 15 lakh

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 7, 2025, 19:33 [IST]
English summary
Popular dark edition models pricing under 15 lakhs nissan to mg details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X