കാഴ്ചയില്‍ ത്രില്ലര്‍, വിലയില്‍ കില്ലര്‍! ₹1.76 കോടിക്ക് പോര്‍ഷ കയെന്‍ ഇലക്ട്രിക് എത്തിയിട്ടുണ്ടേ

മികച്ച പെര്‍ഫോമന്‍സിന്റെയും എഞ്ചിനീയറിംഗ് മേന്‍മയുടെയും സമ്പൂര്‍ണ സംഗമം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബ്രാന്‍ഡാണ് പോര്‍ഷ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകത്തിലെ മികച്ച സ്‌പോര്‍ട്‌സ് കാറുകളില്‍ ഒന്നായ 911 എന്ന മോഡല്‍. തുടര്‍ന്ന് കയെന്‍, പനമേര, മകാന്‍ തുടങ്ങിയ മോഡലുകളിലൂടെ പോര്‍ഷ എസ്‌യുവി, സെഡാന്‍ സെഗ്മെന്റുകളിലേക്ക് കടന്ന് അവിടെയും മികവ് തെളിയിച്ചു. ഇപ്പോള്‍ കയെന്‍ ഇലക്ട്രിക് എന്ന പുതിയ മോഡലിലൂടെ തങ്ങളുടെ ഇവി സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് കമ്പനി. 2026-ന്റെ പകുതിയില്‍ ഡെലിവറികള്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കയെനിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

1.76 കോടി രൂപ പ്രാരംഭ വിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഫുള്‍ ലക്ഷറി ഇലക്ട്രിക് എസ്‌യുവി ഡിസൈന്‍, സാങ്കേതികവിദ്യ, പ്രകടനം, റേഞ്ച് എന്നുവേണ്ട എല്ലാ മേഖലകളിലും പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുകയാണ്. പരമ്പരാഗത കയെനിന്റെ രൂപഭംഗിയും ആധുനിക ഇലക്ട്രിക് കാറുകളുടെ ശക്തിയും ചേര്‍ത്താണ് ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍ഭാഗത്ത് വലിയ ഗ്രില്‍ ഒഴിവാക്കി കൂടുതല്‍ സ്മൂത്ത് ആയ ഫ്രണ്ട് ഫാസിയയാണ് നല്‍കിയിരിക്കുന്നത്.

Porsche Cayenne Electric

എല്‍ഇഡി ഹെഡ്‌ലാമ്പുകളുടെ ഷാര്‍പ്പ് ഡിസൈന്‍ ഒരു ആധുനിക ഭാവം നല്‍കുന്നുണ്ട്. സൈഡ് പ്രൊഫൈല്‍ നോക്കുമ്പോള്‍ ഫ്രെയിം ഇല്ലാത്ത ഡോറുകളും വലിയ അലോയ് വീലുകളും കാറിന്റെ മോഡേണ്‍ ലുക്കും സ്‌പോര്‍ട്ടി ഭാവവും ഊട്ടിയുറപ്പിക്കുന്നു. പിന്നിലെ വീതിയാര്‍ന്ന എല്‍ഇഡി ലൈറ്റ് ബാര്‍ പോര്‍ഷയുടെ സിഗ്‌നേച്ചര്‍ ഭംഗി കൂട്ടുന്നുണ്ട്. ഇതുപ്പോലെ തന്നെ ആകര്‍ഷകമായ മറ്റൊന്നാണ് കയെനിന്റെ അകക്കാഴ്ച്ചകള്‍.

കാറില്‍ കയറുന്ന നിമിഷം തന്നെ വലിയ വിസ്തൃതിയിലുള്ള 14.5-ഇഞ്ച് കര്‍വ്ഡ് ഫ്‌ലോ-ഡിസ്‌പ്ലേ ഡാഷ്‌ബോര്‍ഡിന്റെ കേന്ദ്ര ആകര്‍ഷണമായി കണ്ണില്‍ പതിക്കും. കൂടാതെ പാസഞ്ചര്‍ക്കായി നല്‍കിയ 14.9-ഇഞ്ച് പ്രത്യേക ഡിസ്‌പ്ലേയുമുണ്ട്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എആര്‍ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ ഓപ്ഷന്‍ എന്നിവ ചേര്‍ന്ന് ഒരു ഹൈടെക് അനുഭവമാണ് ക്യാബിന്‍ നല്‍കുന്നത്. പ്രീമിയം ലെതര്‍, അലുമിനിയം ട്രിംസ്, സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍ തുടങ്ങി ഗുണമേന്മയുള്ള ഫിനിഷുകള്‍ ക്യാബിനെ ലക്ഷ്വറി ലോഞ്ചായി മാറ്റുന്നുണ്ട്.

Porsche Cayenne Electric

മാത്രവുമല്ല ലോംഗ് വീല്‍ബേസ് പിന്നിലെ യാത്രക്കാര്‍ക്ക് മതിയായ സ്‌പേസ് നല്‍കുന്നു. ഒപ്പം നോരമിക് സണ്‍റൂഫില്‍ വേരിയബിള്‍ ലൈറ്റ് കണ്‍ട്രോള്‍ സാങ്കേതികവിദ്യ ഉള്ളതിനാല്‍ പ്രകാശം ഇഷ്ടാനുസരണം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ വലിയ സ്റ്റോറേജ് സ്‌പേസുകളും സ്മാര്‍ട്ട് ലേഔട്ടും കാരണം പ്രായോഗികതയ്ക്ക് കുറവൊന്നും കാണുന്നില്ല.

പോര്‍ഷ കയെന്‍ ഇലക്ട്രികിനെ ഏറ്റവും ശ്രദ്ധേയമാകുന്ന ഘടകങ്ങളില്‍ ഒന്നാണ് അതിന്റെ അത്യാധുനിക പവര്‍ട്രെയിനാണ്. 113 kWh ബാറ്ററി പായ്ക്കാണ് ഇതിന്റെ ശക്തി. സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രിക് മോഡല്‍ 442 bhp പവറും 835 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. മാത്രവുമല്ല 4.8 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും.

Porsche Cayenne Electric

അതേസമയം 1,156 bhp പവറും 1,500 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ടര്‍ബോ ഇലക്ട്രിക് പതിപ്പ് ഇവിയില്‍ സ്‌പോര്‍ട്‌സ് കാറിന്റെ ആത്മാവ് ആവാഹിക്കുന്നു. വെറും 2.5 സെക്കന്‍ഡില്‍ 0-100 kmph വേഗത തൊടാന്‍ ഇതിന് സാധിക്കും. ഉയര്‍ന്ന ശേഷിയുള്ള റീജെനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം റേഞ്ച് മെച്ചപ്പെടുത്തുകയും ഒപ്പം AWD ഡ്രൈവ് സിസ്റ്റം ePTM നിയന്ത്രണത്തോടെ എല്ലാ സമയത്തും മികച്ച ഗ്രിപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു.

113 kWh ഹൈ-വോള്‍ട്ടേജ് ബാറ്ററി കാറിന്റെ ഘടനയിലേക്ക് നേരിട്ട് ഇന്റഗ്രേറ്റ് ചെയ്തുക്കൊണ്ട് സെല്‍ സുരക്ഷ ഉറപ്പാക്കുന്നു. ഡബിള്‍-സൈഡ് കൂളിംഗ് സിസ്റ്റം ബാറ്ററിയുടെ ചൂട് നിയന്ത്രിച്ച് അപകടസാധ്യത കുറയ്ക്കുന്നതോടൊപ്പം അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, റിയര്‍-ആക്‌സില്‍ സ്റ്റീയറിംഗ് എന്നിവ കാറിനെ ഉയര്‍ന്ന വേഗതയിലും വളവുകളിലും കൂടുതല്‍ സ്ഥിരതയോടെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ സാങ്കേതിക, സുരക്ഷാ സംവിധാനങ്ങള്‍ എല്ലാംചേര്‍ത്ത് പോര്‍ഷ കയെന്‍ ഒരു ശക്തമായ സുരക്ഷാ കോട്ട തന്നെ കെട്ടുന്നുണ്ട്.

More from DriveSpark

Article Published On: Saturday, November 22, 2025, 9:00 [IST]
English summary
Porsche cayenne electric launched at rs 176 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X