ഇനി ഞങ്ങളായിട്ട് തുടങ്ങിയില്ലെന്ന് വേണ്ട; മൺസൂണിൽ കെയറേഷ് ഏട്ടനായി പോർഷയുടെ ക്യാമ്പയിൻ

സാധാരണ ബ്രാൻഡാണെങ്കിലും ആഡംബര ബ്രാൻഡാണെങ്കിലും കൃത്യസമയത്ത് പരിപാലിച്ചില്ലെങ്കിൽ വാഹനം പണിമുടക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. എല്ലാ ഡീലർഷിപ്പുകളും മൺസൂൺ കാലമായത് കൊണ്ട് തന്നെ നിരവധി ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ആഡംബര വാഹന നിർമാതാക്കളായ പോർഷയും ചേരുകയാണ്. നിങ്ങളുടെ പോർഷ കാറിന് ഈ മഴക്കാലത്ത് മികച്ച പരിപാലനം നൽകുക എന്ന ഉദ്ദേശത്തോടെ ജൂലൈ 16 മുതൽ സെപ്റ്റംബർ 30 വരെ മൺസൂൺകാല ക്യാമ്പയിൻ ആരംഭിക്കുകയാണ്. അതിലുപരി വാഹനം വളരെ സൂക്ഷമതയോടെ പരിശോധിക്കുകയും ചെയ്യും. അംഗീകൃത പോർഷെ സെന്ററുകളിലെ സർട്ടിഫൈഡ് ഇൻ-ഹൗസ് ടെക്നീഷ്യൻമാരായിരിക്കും വാഹനത്തിൻ്റെ എല്ലാ പരിശോധനകളും നടത്തുന്നത്.

മഴക്കാലത്ത് നിങ്ങളുടെ ആഡംബര വാഹനമായാലും സാധാരണ വാഹനമാണെങ്കിലും നല്ല ശ്രദ്ധ വേണം. വാഹനത്തിൽ മാത്രമല്ല റോഡിലും ശ്രദ്ധ വേണം. മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്. ചെറിയ അളവിൽ ആണെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കാനുള്ള പ്രവണത വേണ്ട. വെള്ളംതെറുപ്പിച്ച് ചീറിപ്പായാനൊക്കെ തോന്നുമെങ്കിലും സംഭവം റിസ്ക്കുള്ള ഏർപ്പാടാണെന്ന് ഓർമിക്കുക.

Porsche announced monsoon service campaign

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല. കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. ആയതിനാൽ നിശ്ചിത അകലം പാലിച്ചു മതി ഡ്രൈവിംഗ്.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത് എന്ന് മാത്രമല്ല അതിന് ശ്രമിക്കരുത്. അതോടൊപ്പം ശക്തമായ മഴയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെന്ന് മനസിലാക്കിയാൽ മുന്നോട്ടുള്ള യാത്രയ്ക്ക് ചെറിയൊരു ഇടവേളയാവാം. അതിനായി മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്‌ത് കുറച്ച് നേരം അതായത് മഴയൊന്ന് ശമിക്കുന്നതു വരെ കാത്തിരിക്കുന്നതും നന്നായിരിക്കും.

Porsche announced monsoon service campaign

മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് (Skidding) ഒഴിവാക്കുകയും അപകടങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യും. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോഴും വേണം പ്രത്യേക ശ്രദ്ധ. മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക.

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.

Porsche announced monsoon service campaign

കാറുകളിൽ മാത്രമല്ല, ഇപ്പോഴത്തെ ന്യൂജെൻ ബൈക്കുകളിലും ഹസാർഡ് ലൈറ്റുകൾ ആവശ്യമില്ലാതെ നൽകാറുണ്ട്. ചിലരിത് നാല് റോഡുകൾ ചേരുന്നിടത്ത് നേരേ പോകാനുള്ള സിഗ്നൽ ആണെന്നാണ് കരുതിയിരിക്കുന്നത്. മഴയിലും മൂടല്‍മഞ്ഞിലും വാഹനമോടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റ് ഇടുന്നവരാണ് നമുക്കിടയിൽ കൂടുതലുമുള്ളത്. സ്വയം ദൃശ്യമാകാൻ ഏറ്റവും നല്ല മാർഗം ഹസാർഡ് ലൈറ്റുകൾ ആണെന്ന ധാരണയിലാണ് ഇതൊക്കെ ചെയ്‌ത് കൂട്ടുന്നത്.

മഴയത്ത് ഹസാർഡ് ലൈറ്റുകൾ തെളിച്ച് വാഹനമോടിക്കണമോയെന്ന് ചേദിച്ചാൽ ഒറ്റവാക്കിൽ വേണ്ട എന്നുതന്നെ പറയാം. ഹസാർഡ് ലൈറ്റുകൾ ഓണാക്കുമ്പോൾ എതിരെയും പിന്നിലൂടെയും വരുന്ന വാഹനങ്ങൾക്ക് നിങ്ങൾ റോഡിൽ ഏത് ഭാഗത്താണുള്ളതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. എന്നാൽ ഒരു ബ്രേക്ക് ഡൗണോ, അപകടമോ, ഇന്ധനം തീർന്നേതോ, അല്ലെങ്കിൽ മുന്നിൽ എന്തെങ്കിലും തടസം കണ്ടിട്ടോ ഒക്കെയുള്ള സന്ദർഭങ്ങളിൽ മാത്രമേ ഹസാർഡുകൾ ഉപയോഗിക്കാവൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, June 28, 2025, 11:00 [IST]
English summary
Porsche india announced monsoon service campaign for limited period all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X