കറുപ്പിൽ പൊതിഞ്ഞ് പോർഷയുടെ കരിമ്പുലി എത്തിപോയി; 1.87 കോടി ഉണ്ടേൽ വാങ്ങി മുറ്റിത്തിട്ടാൽ അന്തസ്സാണേ

ആഡംബര വാഹനപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് പോർഷ.എസ്‌യുവി സെഗ്മെൻ്റിൽ ഏറെ ഡിമാൻ്റുളള മോഡലാണ് കയീൻ. 2025-ൽ മോഡലിനെ ബ്ലാക്ക് എഡീഷൻ വേരിയൻ്റ് അവതരിപ്പിച്ചിരിക്കുകയാണ് പോർഷ. മികച്ച സ്റ്റൈലിങ്ങും കറുപ്പിൽ പൊതിഞ്ഞ എലമെൻ്റുകൾ കൂടെയാകുമ്പോൾ വാഹനത്തിൻ്റെ ലുക്ക് വർധിക്കുന്നുണ്ട്.വിലയിലേക്ക് വന്നാൽ ഈ കരിമ്പുലിയെ സ്വന്തമാക്കണമെങ്കിൽ 1.87 കോടി രൂപ മുടക്കണം. എക്സ്ഷോറൂം വിലയാണെന്ന് പ്രത്യേകം ഓർക്കണേ. 7 ഷേഡുകളിലാണ് പോർഷ കയീൻ ലഭ്യമാകുന്നത്. ലിമിറ്റഡ് എഡീഷൻ്റെ എക്സ്റ്റീരിയർ വിശേഷങ്ങളും ഇൻ്റീരിയറിൽ എന്തൊക്കെ മാറ്റങ്ങളുണ്ടെന്ന് അറിയാൻ തുടർന്ന് വായിക്കാൻ നിങ്ങൾ മറക്കരുതേ.

മുൻവശത്തത് നിന്ന് തുടങ്ങിയാൽ ഹെഡ്‌ലാമ്പുകൾ, ORVM-കൾ, സൈഡ് വിൻഡോ ട്രിം, ബാഡ്ജുകൾ എന്നിവയ്ക്കെല്ലാം ബ്ലാക്ക്-ഔട്ട് എലമെൻ്റാണ് ബ്ലാക്ക് എഡിഷൻ വേരിയന്റുകളിൽ കമ്പനി നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് നോക്കിയാൽ 21 ഇഞ്ച് RS സ്‌പൈഡർ അലോയ് വീലുകളും, എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ കൂടുതൽ ബ്ലാക്കിഷ് ആക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

Porsche india launched Cayenne Coupe Black Edition

ബ്ലാക്ക് എഡീഷൻ മോഡലിൻ്റെ അകത്തേക്ക് നോക്കിയാൽ, ക്യാബിന് കറുത്ത ലെതർ അപ്ഹോൾസ്റ്ററി, ബ്രഷ് ചെയ്ത അലുമിനിയം ഇൻലേകൾക്കൊപ്പം തന്നെ ലൈറ്റഡ് ഡോർ സിൽസ് എന്നിവയെല്ലാം പൂർണമായും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ 14 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 14-സ്പീക്കർ, ബോസ് ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഇൻ്റീരിയറിനെ വേറെ ലെവലാക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല.

340 bhp പവറിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് കുഞ്ചാക്കോ ബോബന്റെ പോർഷ കയീൻ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

Porsche india launched Cayenne Coupe Black Edition

മറ്റ് വേരിയൻ്റുകളിലേക്ക് നോക്കിയാൽ ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പോർഷ കയീൻ എസ്‌യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് കേരളത്തിലെ ഓൺ-റോഡ് വില വരുന്നത്. ഇന്ത്യയിൽ വാഹനം കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) വഴി വിപണിയിലെത്തുന്നതിനാലാണ് എസ്‌യുവിക്ക് ഇത്രയും ഉയർന്ന തുക മുടക്കേണ്ടി വരുന്നത്.

മുൻപ് സൂചിപ്പിച്ചത് പോലെ 12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 10.9 ഇഞ്ച് കോ-പാസഞ്ചർ ഡിസ്‌പ്ലേ, 12.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, റിയർ വിൻഡോകൾക്കുള്ള ഇലക്ട്രിക് സൺബ്ലൈൻഡുകൾ, 14-സ്പീക്കർ 710-വാട്ട് ബോസ് ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് എന്നിവയെല്ലാം എസ്‌യുവിയിൽ കൊടുത്തിട്ടുള്ളതിനാൽ യാത്രകളെല്ലാം ആഡംബരമായിരിക്കും.

Porsche india launched Cayenne Coupe Black Edition

പോർഷയുടെ മറ്റൊരു ഫാൻബേസുളള മോഡലാണ് ടെയ്കാൻ. പോർഷെ 2022-ലാണ് ടെയ്‌കാൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇത് ഇന്ത്യയിൽ Taycan RWD, Taycan 4S, Taycan Turbo, Taycan Turbo S വേരിയൻ്റുകളിൽ ലഭ്യമാണ്. ഒരു പുത്തൻ ടെയ്‌കാൻ്റെ എക്‌സ്‌ഷോറൂം വില 1.61 കോടി രൂപ മുതൽ 2.44 കോടി രൂപ വരെയാണ്. ടോപ്പ് എൻഡ് ടർബോ എസ് വേരിയൻ്റിന് AWD സിസ്റ്റം ലഭിക്കുന്നുണ്ട്. കാറിന് കരുത്ത് പകരുന്നതിനായി മുൻവശത്തും പിൻവശത്തും ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു.

Porsche india launched Cayenne Coupe Black Edition

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 19, 2025, 21:00 [IST]
English summary
Porsche india launched cayenne coupe black edition features explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X