ഇൻ്റീരിയറിൽ കിടിലൻ മാറ്റങ്ങളുമായി ആഡംബര ബ്രാൻഡ്, പണക്കാരുടെ പ്രിയപ്പെട്ട പോർഷ

ആഡംബര വാഹനങ്ങളുടെ ഇൻ്റീരിയറിൽ കയറിയാൽ പിന്നെ ഇറങ്ങാനേ തോന്നില്ല. അത് മാത്രമല്ല എണ്ണിയാൽ തീരാത്ത ഫീച്ചറുകളാണ് ലക്ഷ്വറി വാഹനങ്ങളിൽ ഉളളത്. വാഹനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്നത് എല്ലാ ബ്രാൻഡുകളും ചെയ്യുന്നതാണ്. 911, ടെയ്കാൻ, പനമേര,കയീൻ എന്നിവയിൽ ഉപയോഗക്ഷമതയും അത് പോലെ തന്നെ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതിന് കാര്യമായ സാങ്കേതിക മാറ്റങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതി ഇടുന്നത്. ഏറ്റവും പുതിയ മോഡലുകളിലെ മെച്ചപ്പെടുത്തിയ ഓഡിയോ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള അപ്‌ഡേറ്റുകൾ, കൂടുതൽ കണക്റ്റുചെയ്‌തതും പ്രവർത്തനക്ഷമവുമായ ഇൻ-കാർ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, അയർലൻഡ്, ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, കാനഡ എന്നിവിടങ്ങളിൽ ആമസോൺ അലക്സ് പ്രവർത്തനം ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പോർഷ കമ്മ്യുണിക്കേഷൻസ് മാനേജ്മെൻ്റ് വാഹനത്തിൻ്റെ ഇൻ്റീരിയർ റെസ്പോൺസ് കൂട്ടുന്നതിന് വേണ്ടിയാണ് ബ്രാൻഡ് ഇത്തരത്തിൽ ഒരു അപ്ഡേഷൻ നൽകിയിരിക്കുന്നത്. സെലിബ്രിറ്റികളുടേയും വ്യവസായ പ്രമുഖൻമാരുടേയും പ്രിയപ്പെട്ട ബ്രാൻഡ് കൂടിയാണ് പോർഷ.

ബേസ്, GTS എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പോർഷ കയീൻ എസ്‌യുവിക്ക് യഥാക്രമം 1.81 കോടി, 2.54 കോടി രൂപ എന്നിങ്ങനെയാണ് ഓൺ-റോഡ് വില വരുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഇതെന്ന പ്രത്യേകയും ചാക്കോച്ചന്റെ വണ്ടിക്കുണ്ട്. അതിന്റെ എല്ലാ ഗമയും കാഴ്ച്ചയിലുണ്ട് താനും. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, വലിയ അലോയ് വീലുകൾ, സൈഡ് സ്കർട്ടുകൾ, വീൽ ആർച്ചുകൾ തുടങ്ങിയ കാര്യങ്ങളാണ് പോർഷ കയീൻ GTS മോഡലിനെ കിടിലമാക്കുന്നത്.

12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, 10.9 ഇഞ്ച് കോ-പാസഞ്ചർ ഡിസ്‌പ്ലേ, 12.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, റിയർ വിൻഡോകൾക്കുള്ള ഇലക്ട്രിക് സൺബ്ലൈൻഡുകൾ എന്നീ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് എസ്‌യുവി നിർമിച്ചിരിക്കുന്നത്.

യാത്രകൾക്ക് ആഡംബരമേകാനായി 14-സ്പീക്കർ 710-വാട്ട് ബോസ് ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് എന്നിവയും പോർഷ കയീൻ ലക്ഷ്വറി എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. 3.0 ലിറ്റർ V6 ടർബോ എഞ്ചിനാണ് ചാക്കോച്ചൻ വാങ്ങിയിരിക്കുന്ന പോർഷ കയീൻ GTS മോഡലിന്റെ ഹൃദയം. 8 സ്പീഡ് ടിപ്‌ട്രോണിക് എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 340 bhp കരുത്തിൽ പരമാവധി 450 Nm torque വരെ നൽകാനാവും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാലും അടിപൊളിയാണ് വണ്ടി. വെറും 6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 243 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. പുതിയ പോർഷ 911 മോഡലിലേക്ക് നോക്കുകയാണെങ്കിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 2 കോടി രൂപ മുതൽ 4.26 കോടി രൂപ വരെയാണ് പോർഷ 911 സ്പോർട് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില

394 bhp കരുത്തിൽ പരമാവധി 450 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള 3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ബോക്‌സർ എഞ്ചിനാണ് 911 കരേരയ്ക്ക് തുടിപ്പേകുന്നത്. വെറും 3.9 സെക്കൻഡിനുള്ളിൽ ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ആഡംബര സ്പോർട്സ് കാറിനാവും. അതേസമയം പരമാവധി വേഗം മണിക്കൂറിൽ 294 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 30, 2025, 10:26 [IST]
English summary
Porsche models will upgrade with infotainment features all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X