വല്ലാത്ത ചതിയായിപ്പോയി സര്‍ക്കാരേ... ജിഎസ്ടി കുറച്ചപ്പോള്‍ ഹൈബ്രിഡ് കാറുകളുടെ നികുതി ഇളവ് റദ്ദാക്കി സംസ്ഥാനം

സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്ത് പുതിയ ചരക്കുസേവന നികുതി ഘടന നിലവില്‍ വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നൂറിലേറെ ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചപ്പോള്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിക്ക് വലിയ ഉത്തേജനമായി. ജിഎസ്ടി നികുതി കുറച്ചതിനെത്തുടര്‍ന്ന് രാജ്യത്തുടനീളം വാഹനങ്ങളുടെ വില ഗണ്യമായി കുറഞ്ഞിരുന്നു. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് ഇളവിന്റെ നേട്ടമുണ്ടായി. താരതമ്യേന കുറഞ്ഞ മലിനീകരണവും കൂടുതല്‍ മൈലേജും തരുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് രാജ്യത്ത് പ്രചാരമേറുന്ന സമയത്ത് നിരാശപ്പെടുത്തുന്ന ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ സര്‍ക്കാര്‍.

രാജസ്ഥാന്‍ സര്‍ക്കാര്‍ റോഡ് നികുതി ഇളവ് റദ്ദാക്കിയത് കാരണം സ്‌ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വില വര്‍ധിക്കാനിടയാക്കിയിരിക്കുകയാണ്. ഇതോടെ ചില വാഹനങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെ വില കൂടാന്‍ സാധ്യതയുണ്ട്. 2023 ഫെബ്രുവരിയിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് റോഡ് നികുതിയില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് കാറുകള്‍ കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ ഇത് രാജസ്ഥാനിലെ ഉപഭോക്താക്കളെ സഹായിച്ചിരുന്നു.

hybrid cars

സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി നികുതി കുറവ് പ്രാബല്യത്തില്‍ വന്നതോടെ വാഹനങ്ങള്‍ക്ക് വില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 2023-ല്‍ പ്രഖ്യാപിച്ച നികുതി ഇളവ് രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇനി റോഡ് നികുതി മുഴുവനായി അടച്ച് മാത്രമേ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കൂ. ഈ തീരുമാനം സ്‌ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 70,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ വില കൂടാന്‍ കാരണമാകും.

ഉദാഹരണത്തിന്, ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാന്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ 1.19 ലക്ഷം രൂപ അധികമായി മുടക്കേണ്ടി വരും. ജനപ്രിയ ഹൈബ്രിഡ് മോഡലുകളായ ടൊയോട്ട ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട സിറ്റി e:HEV തുടങ്ങിയ കാറുകള്‍ക്കും രാജസ്ഥാനില്‍ വില കൂടാന്‍ സാധ്യതയുണ്ട്. റോഡ് നികുതി കുറവായതിനാല്‍ ഇതുവരെ, പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ഏകദേശം തുല്യമായ വിലയില്‍ ഇവിടെ ഗ്രാന്‍ഡ് വിറ്റാര, ഹൈറൈഡര്‍ ഹൈബ്രിഡ് മോഡലുകള്‍ ലഭിച്ചിരുന്നു.

toyota camry hybrid

വിലവര്‍ധനവിന് വഴിവെച്ചതിനാല്‍ പെട്രോള്‍ മോഡലുകളുമായി ഹൈബ്രിഡുകളുടെ മത്സരക്ഷമത ഇടിയും. രാജസ്ഥാനില്‍, 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് 8-10 ശതമാനം റോഡ് നികുതിയാണ് ഈടാക്കുന്നത്. ഈ വിഭാഗത്തില്‍ നല്‍കിയിരുന്ന ആനുകൂല്യമാണ് ഇപ്പോള്‍ ഇല്ലാതായത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി സൂചികയില്‍ രാജസ്ഥാന് കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ നികുതി ഇളവില്ലായ്മയാണ് ഇതിന് ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വളര്‍ച്ച, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നീതി ആയോഗ് ഈ സൂചിക തയ്യാറാക്കുന്നത്. അതേസമയം, ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഇപ്പോഴും ഹൈബ്രിഡ് കാറുകള്‍ക്ക് റോഡ് നികുതി ഇളവുണ്ട്.

maruti strong hybrid

ഇവിടെ ഹൈബ്രിഡ് വാഹനങ്ങളെ റോഡ് നികുതിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയാണ് ചെയ്തത്. ഈ സംസ്ഥാനങ്ങള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വാഹന വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ സംസ്ഥാനത്തിലെയും വ്യത്യസ്ത നയങ്ങള്‍ വാഹന വിപണിയെയും നേരിട്ട് ബാധിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് പെട്ടെന്ന് മാറാന്‍ മടിയുള്ള എന്നാല്‍ പാരിസ്ഥിതിക പ്രതിബദ്ധതയുള്ള ആളുകളാണ് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് തിരിയുന്നത്.

രാജസ്ഥാനിലുള്ള ഇത്തരം ഉപഭോക്താക്കള്‍ ഇനി സ്‌ട്രോങ് ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും. അതേസമയം സര്‍ക്കാര്‍ തീരുമാനം വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ വാഹന നിര്‍മ്മാതാക്കളും ഡീലര്‍മാരും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും നികുതി ഇളവുകള്‍ തുടര്‍ന്നിരുന്നെങ്കില്‍ വാഹന വില്‍പ്പന കൂട്ടാനും മലിനീകരണം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

More from DriveSpark

Article Published On: Sunday, October 5, 2025, 16:02 [IST]
English summary
Rajasthan ended road tax exemption on strong hybrid vehicles may leads to price hike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X