ലോകത്ത് തന്നെ കിട്ടുക 12 എണ്ണം മാത്രം! റേഞ്ച് റോവര്‍ SV മസാര എഡിഷനുമായി കൂടുതല്‍ ദേസിയായി JLR
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) റേഞ്ച് റോവറിന്റെ പുതിയ ഇന്ത്യ-സ്‌പെസിഫിക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ വിപണിയില്‍ എത്തിച്ചു. റേഞ്ച് റോവര്‍ SV രന്തംബോര്‍ എഡിഷന് ശേഷം ഇന്ത്യക്ക് വേണ്ടി ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ റേഞ്ച് റോവറിന് കമ്പനി റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 4.99 കോടി രൂപയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് എക്‌സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല ഈ എസ്‌യുവിയുടെ 12 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂ. പുത്തന്‍ കാറിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
പേര് സൂചിപ്പിക്കുന്നത് പോലെ മസാര എഡിഷനും ജെഎല്‍ആറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO) വിഭാഗം നിര്‍മ്മിച്ചതാണ്. 'മസാര' എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞ് വന്നതെന്നാണ് റേഞ്ച് റോവര്‍ പറയുന്നത്. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന അപൂര്‍വ നീലക്കല്ലുകളില്‍ നിന്നാണ് ഈ പേര് ലഭിച്ചത്.

ആഡംബര എസ്‌യുവിയില്‍ ഒരു പ്രത്യേക സാറ്റിന്‍-ഫിനിഷ് ബ്ലൂ പെയിന്റ് സ്‌കീമുണ്ട്. കൂടാതെ ഗ്രില്ലിലും ബമ്പറുകളിലും വശങ്ങളിലും സില്‍വര്‍ ക്രോം കൊറിന്ത്യന്‍ ബ്രോണ്‍സ് ആക്‌സന്റുകളുണ്ട്. കാറിന്റെ എക്‌സ്റ്റീരിയറിലുടനീളം 'SV' ബാഡ്ജിംഗ് കാണാം. ഇതുവഴി ഇത് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ റേഞ്ച് റോവറാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാകും. പുറംഭാഗത്തുടനീളമുള്ള 'SV' ബാഡ്ജിംഗ് ഇതൊരു പ്രത്യേക റേഞ്ച് റോവറാണെന്ന് നിങ്ങളെ അറിയിക്കുന്നു.
സില്‍വര്‍-ബ്രോണ്‍സ് നിറത്തില്‍ പൂര്‍ത്തിയാക്കിയ കറുത്ത ബ്രേക്ക് കാലിപ്പറകളുള്ള 23 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളിലാണ് മസാര എഡിഷന്‍ ഓടുക. സ്‌പെഷ്യല്‍ എഡിഷന്‍ കാറിന്റെ ക്യാബിന്‍ ബ്ലൂ-ക്രീം എന്നീ നിറങ്ങള്‍ കലര്‍ന്ന ഡ്യുവല്‍-ടോണ്‍ ഫിനിഷിലാണ് വരുന്നത്. പ്രീമിയം പെര്‍ലിനോ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി അകത്തളത്തിലെ മറ്റൊരു ആകര്‍ഷണമാണ്.

സ്‌പെഷ്യല്‍ എഡിഷനില്‍ സഫയറിന്റെ രൂപകല്‍പ്പനയെ അനുകരിക്കുന്ന എംബ്രോയ്ഡറി സീറ്റുകളാണുള്ളത്. അതേസമയം പേഴ്‌സണലൈസ്ഡ് സ്‌കാറ്റര്‍ കുഷ്യനുകള്‍ കോണ്‍ട്രാസ്റ്റിംഗ് കളര്‍ ഓപ്ഷനില്‍ ലഭ്യമാണ്. കാറിന്റെ നാല് ഡോറുകളുടെയും സ്‌കഫ് പ്ലേറ്റുകളില്‍ 'SV ബെസ്പോക്ക്' ബ്രാന്‍ഡിംഗ് കാണാം. ഇതോടൊപ്പം 'മസാര' എഡിഷന്‍', '1 ഓഫ് 12' എന്നും കൊത്തിവെച്ചിരിക്കുന്നു.
12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഒരു മെറിഡിയന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകള്‍ കാറിലുണ്ട്. ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കാവുന്ന ട്രേ ടേബിള്‍, റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ്, രണ്ടാം നിര സീറ്റുകള്‍ക്കിടയില്‍ ഒരു റഫ്രിജറേറ്റര്‍, ഇലക്ട്രിക്കലി വിന്യസിക്കാവുന്ന കപ്പ്ഹോള്‍ഡറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര സുഖസൗകര്യങ്ങള്‍ ഈ കാറില്‍ ജെഎല്‍ആര്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഒന്നിലധികം എയര്‍ബാഗുകള്‍, ഇഎസ്സി, 360-ഡിഗ്രി ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് എന്നിവയാണ് സേഫ്റ്റി കിറ്റിലുള്ളത്. 607 bhp പവറും 750 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.4 ലിറ്റര്‍ V8 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ സ്‌പെഷ്യല്‍ കാറിന് തുടിപ്പേകുന്നത്. 4 വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
പുതിയ റേഞ്ച് റോവര്‍ SV മെര്‍സിഡീസ് മെയ്ബാക്ക് ജിഎല്‍എസ്, ബെന്റ്ലി ബെന്റെയ്ഗ, റോള്‍സ് റോയ്സ് കലിനന്‍ എന്നിവയുമായി മത്സരിക്കുന്നു. .ഒരു സാധാരണ റേഞ്ച് റോവറില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്ന ഒരാളെ ലക്ഷ്യം വച്ചുള്ളതല്ല മസാര എഡിഷന്‍. ഒരുപക്ഷേ ഒന്നില്‍ കൂടുതല്‍ കൈവശം വെച്ചിരിക്കീന്ന വൈകാരിക മൂല്യമുള്ള എന്തെങ്കിലും തിരയുന്ന ഒരാളെ ഉദ്ദേശിച്ചുള്ളതാണ്. ഈ മോഡലിന്റെ ഏകദേശം 12 മോഡലുകളും ബുക്ക് ചെയ്തുവെന്ന് ജെഎല്‍ആര്‍ ഇന്ത്യ പറയുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








