റേഞ്ച് റോവര്‍ വെലാര്‍ ഇനി ഡീസല്‍ ഓപ്ഷനിലും വാങ്ങാം! പുതിയ ഓട്ടോബയോഗ്രഫി വേരിയന്റ് വിപണിയില്‍

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ (ജെഎല്‍ആര്‍) ഏറ്റവും പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി വേരിയന്റ് 89.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം വാങ്ങാനാകും. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം വാങ്ങാനാകുന്ന ഡൈനാമിക് വേരിയന്റിനെക്കാള്‍ 5 ലക്ഷം രൂപ കൂടുതലാണ് ഇതിന്. അധിക പവര്‍ട്രെയിന്‍ ഓപ്ഷനിനൊപ്പം പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫിയില്‍ പുതുതായി എന്തൊക്കെയാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

വെലാര്‍ ഓട്ടോബയോഗ്രഫിയില്‍ ഓസ്റ്റുണി പേള്‍ വൈറ്റ്, വരേസിന്‍ ബ്ലൂ, അറോയോസ് ഗ്രേ, ബറ്റുമി ഗോള്‍ഡ് എന്നിവയുള്‍പ്പെടെ നാല് എക്സ്‌ക്ലൂസീവ് എക്സ്റ്റീരിയര്‍ ഷേഡുകള്‍ അവതരിപ്പിക്കുന്നു.റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫിയുടെ പ്രധാന ആകര്‍ഷണങ്ങള്‍ ഫേ്‌ലാട്ടിംഗ്, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകളുള്ള പിക്‌സല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ്.

range rover velar autobiography launched

20 ഇഞ്ച് സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ അലോയ് വീലുകളും ഇതിനുണ്ട്. കൂടാതെ കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫും എക്സ്റ്റീരിയര്‍ ലുക്കിന് മാറ്റുകൂട്ടുന്നു.വെലാര്‍ ഓട്ടോബയോഗ്രഫി കൂടുതല്‍ ആഢംബര സൗകര്യങ്ങളുമായി വിപണിയില്‍ എത്തുന്നു. സ്ലൈഡിംഗ് പനോരമിക് റൂഫ്, വിന്‍ഡ്സര്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി, സ്വീഡ്ക്ലോത്ത് ഹെഡ്ലൈനിംഗ്, മെറിഡിയന്‍ 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

20-വേ മസാജ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, പവര്‍-റീക്ലൈന്‍ റിയര്‍ സീറ്റുകള്‍, ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ്, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം തുടങ്ങിയ നിരവധി സവിശേഷതകളും ഈ വാഹനത്തിലുണ്ട്.ഡൈനാമിക് പ്രോഗ്രാമോടുകൂടിയ ടെറൈന്‍ റെസ്പോണ്‍സ് 2 (ടച്ച്സ്‌ക്രീന്‍ വഴി ആക്സസ് ചെയ്യാവുന്നത്) റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫിക്ക് മാത്രമുള്ളതാണ്.

360 ഡിഗ്രി ക്യാമറ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഒരു വേഡ് സെന്‍സിംഗ് സിസ്റ്റം, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകളും റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫിയില്‍ നല്‍കിയിട്ടുണ്ട്.

P250 പെട്രോള്‍, D200 ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത് റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫിക്ക് തുടിപ്പേകുന്നത്. വെലാര്‍ ലൈനപ്പില്‍ ഡീസല്‍ എഞ്ചിന്‍ ഓഫര്‍ ചെയ്യുന്ന ഏക വേരിയന്റാണ് ഇത്. ഇതിലെ P250 പെട്രോള്‍ എഞ്ചിന്‍ 247 bhp പവറും 365 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. D200 ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ 201 bhp പവറും 430 Nm ടോര്‍ക്കും നല്‍കുന്നു.

range rover velar autobiography launched

രണ്ട് എഞ്ചിനുകളും 8 സ്പീഡ് AT, റേഞ്ച് റോവറിന്റെ AWD സിസ്റ്റവുമായി ഡ്രൈവ്, ടെറൈന്‍ മോഡുകള്‍ക്കൊപ്പം ഘടിപ്പിച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ 0-100kmph വേഗത യഥാക്രമം 7.5 സെക്കന്‍ഡിലും 8.3 സെക്കന്‍ഡിലും കൈവരിക്കാനാകും. മെര്‍സിഡസ് ബെന്‍സ് GLE, ബിഎംഡബ്ല്യു X5, വോള്‍വോ XC90, ഔഡി Q7 തുടങ്ങിയ മോഡലുകളുമായി റേഞ്ച് റോവര്‍ വെലാര്‍ വിപണിയില്‍ മത്സരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 17, 2025, 20:21 [IST]
English summary
Range rover velar autobiography launched in india price design powertrain feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X