'വെടക്കാക്കി തനിക്കാക്കി' കേന്ദ്ര സർക്കാർ! ആർസി പുതുക്കൽ ഫീസ് വർധിപ്പിച്ചതിന് പിന്നിലുളള ഉദ്ദേശം ഇതോ

വായു മലിനീകരണം ഒഴിവാക്കുന്നതിന് വേണ്ടി പഴയ വാഹനങ്ങൾ പിൻവലിക്കണമെന്നായിരുന്നു പല സർക്കാരുകളും ഉയർത്തിയ നടപടികൾ, ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് വിലക്കും, അതോടൊപ്പം തന്നെ ഇന്ധനം നിരസിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിലവിൽ ഡൽഹിയിൽ ഇത്തരം അവസ്ഥയില്ല, പക്ഷേ ഇപ്പോഴിതാ പഴയ വാഹനങ്ങൾ പൊന്നു പോലെ സൂക്ഷിക്കുന്ന വാഹനമുടകളുടെ നെഞ്ച് തകർക്കുന്ന നടപടിയുമായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ അന്തിമമാക്കി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുകയാണ്. അതായത് പഴയ വാഹനങ്ങളുടെ ആർസി പുതുക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ നിരക്കുകൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

മോട്ടോർസൈക്കിൾ ആർസി പുതുക്കുന്നതിൻ്റെ നിരക്ക് പരിശോധിച്ചാൽ മുൻപ് 1000 രൂപയെങ്കിൽ പുതുക്കിയ നിരക്ക് 2,000 രൂപയാണ്. മൂന്ന് ചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 5000 രൂപ മുടക്കിയാൽ മാത്രമേ ആർസി പുതുക്കാനുള്ള നിരക്കെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിളിന് 10000 രൂപയാണ്. ഇനി ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ 10000 രൂപയായിരുന്നു 2,3 വീലുകൾക്കുളള നിരക്ക്, പക്ഷേ ഇപ്പോൾ അത് 20000 രൂപയാണ്. അത് ഫോർ വീലറാണെങ്കിൽ 80000 രൂപ മുടക്കേണ്ടി വരും.

rc renewal for old vehicles fees hike

യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ മാത്രമല്ല സമീപകാലത്തായി സ്വകാര്യ വ്യക്തികളും നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനായി ഡല്‍ഹിക്ക് വണ്ടി കയറുന്നുണ്ട്. ടൊയോട്ട ഇന്നോവ പോലുള്ള 10 വര്‍ഷം പഴക്കം മാത്രമുള്ള പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതാണ് കാര്യം. ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കാരണം ദുരിതത്തിലായവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറഞ്ഞത് വൈറലായിരുന്നു.

ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഓടിക്കുന്നത് മലിനീകരണം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയത്. ഇത് പരിഗണിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനാണ് (CAQM) പുതിയ നിയമം നടപ്പിലാക്കിയത്. പുതിയ നിയമം നിലവില്‍ വന്നതോടെ നിരവധി വാഹന ഉടമകളാണ് പ്രതിസന്ധിയിലായത്.

rc renewal for old vehicles fees hike

എന്നാൽ പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് കേന്ദ്രത്തിൻ്റെ പുതിയ തന്ത്രമായിട്ടും ഈ നീക്കത്തെ കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴയ വാഹനങ്ങൾ മെയിൻ്റെയിൻ ചെയ്യാൻ സാധിക്കാത്ത രീതിയിൽ ആർസി പുതുക്കുന്നതിൻ്റെ നിരക്ക് വർധിപ്പിച്ചാൽ ജനങ്ങൾ വാഹനങ്ങൾ എങ്ങനെയെങ്കിലും ഉപേക്ഷിച്ചേക്കും എന്നായിരിക്കും സർക്കാർ സ്വപ്നം കാണുന്നത്.

ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 (പൂരിപ്പിച്ച് ഒപ്പിട്ടത്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് നികുതി അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവയെല്ലാം ആർസി പുതുക്കാൻ ഹാജരാക്കണം.

rc renewal for old vehicles fees hike

വാഹന ആര്‍സി ഓണ്‍ലൈനായി പുതുക്കുന്നതിനായി പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'വെരിെൈഫ ഡീറ്റെയില്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനായിട്ടല്ലാതെ ഓഫ്‌ലൈനായും വാഹനത്തിന്റെ ആര്‍സി പുതുക്കാന്‍ മാര്‍ഗമുണ്ട്.

rc renewal for old vehicles fees hike

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 22, 2025, 23:42 [IST]
English summary
Rc renewal fees for older vehicles hiked all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X