ജനുവരിയിൽ കാറുകളുടെ വില കൂടുന്നതിൻ്റെ രഹസ്യമെന്ത്; കാശ് കുറച്ച് കൂടുതൽ കരുതി വച്ചോളു
പുതിയ വർഷം ആരംഭിക്കുമ്പോൾ വാഹനങ്ങളുടെ വില ഉയരുമെന്നത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പുതുമയല്ല കാര്യമല്ല. മിക്ക നിർമ്മാതാക്കളും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിലവർദ്ധനവ് പ്രഖ്യാപിക്കാറുണ്ട്. സാധാരണയായി 'ഉത്പാദനച്ചെലവിലെ വർദ്ധനവ്' എന്നതാണ് കാരണമായി പറയാറുളളത്. എന്നാൽ ഇത് മുഴുവൻ സത്യമല്ല കേട്ടോ. അവരുടെ ബിസിനസ് തന്ത്രങ്ങളിൽ ഒന്ന് മാത്രമാണ് വർഷാദ്യമുളള ഈ വില വർധനവ് എന്നത്. ശരിക്കും പറഞ്ഞാൽ കൃത്യമായി ആസൂത്രണം ചെയ്ത സാമ്പത്തിക നീക്കമാണ്. കാർ നിർമ്മാണം എന്നത് വലിയ മൂലധനം ആവശ്യമുളള വ്യവസായമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
ഫാക്ടറികൾ, യന്ത്രങ്ങൾ, സപ്ലൈ ചെയിൻ, ഡീലർ നെറ്റ്‌വർക്ക് എന്നിവയ്ക്കെല്ലാം വൻ നിക്ഷേപം ആവശ്യമാണ്. സ്ഥിരം ചെലവുകൾ വളരെ ഉയർന്നതാണ്. അതിനാൽ വിൽപ്പനയിൽ ചെറിയ ഇടിവ് പോലും കമ്പനിയുടെ സാമ്പത്തിക നിലയെ വലിയ രീതിയിൽ ബാധിക്കും. വിറ്റഴിക്കപ്പെടാത്ത കാറുകളുടെ സ്റ്റോക്ക് ഏതൊരു നിർമ്മാതാവിനും വലിയ ഭീഷണിയാണ്.

വെയർഹൗസുകളിലും ഡീലർ യാർഡുകളിലും കിടക്കുന്ന യൂണിറ്റുകൾ കാരണം പലപ്പോഴും പണത്തിന് ഞെരുക്കം വരും. സംഭരണം, ഇൻഷുറൻസ്, പലിശ തുടങ്ങിയ ചെലവുകൾ എല്ലാ വർദ്ധിക്കും. ഇതോടെ ലാഭം കുറയുകയും, സാമ്പത്തിക സമ്മർദ്ദം കൂടുകയും ചെയ്യും. ഇന്ത്യൻ ഉപഭോക്താക്കൾക്ക് മുൻ വർഷത്തെ മോഡൽ കാറുകളോട് സാധാരണയായി താൽപര്യമില്ല.
നിർമ്മാണ വർഷം റീസെയിൽ മൂല്യത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഒരേ സ്പെസിഫിക്കേഷനാണെങ്കിലും വർഷം മാറിയാൽ കാർ ഇയർബാക്ക് ആയി മാറും. പലരും പുതിയ വാഹനം വാങ്ങാൻ ആണല്ലോ താൽപ്പര്യപ്പെടുന്നത്. അത് കൊണ്ട് തന്നെ സ്റ്റോക്ക് തീരുന്നതിന് വേണ്ടി ഗംഭീര ഓഫറുകൾ പ്രഖ്യാപിക്കും. ചിലപ്പോൾ ലക്ഷങ്ങൾ വരെ ഓഫറായി പ്രഖ്യാപിക്കാറുണ്ട്.

ഇപ്പോൾ എംജി തങ്ങളുടെ വാഹനങ്ങളുടെ വില ജനുവരി മുതൽ വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രീമിയം ബ്രാൻഡുകളായ മെർസിഡീസ് ബെൻസ്, ഔഡി അങ്ങനെ എല്ലാ ബ്രാൻഡുകൾക്കും ഇത് ബാധകമാണ്. എന്നാൽ ചില ബ്രാൻഡുകൾ വില വർധിപ്പിക്കാത്തതിൻ്റെ കാരണം എന്താണെന്ന് വച്ചാൽ ഓഫർ പ്രഖ്യാപിക്കാതെ തന്നെ തങ്ങളുടെ മോഡലുകളെല്ലാം തന്നെ വിറ്റുപോകുന്നത് കൊണ്ടാണ്. ഉപഭോക്താക്കൾക്കും ബ്രാൻഡിനും ഇത് കൊണ്ട് ഗുണം മാത്രമേയുളളു എന്ന് പ്രത്യേകം ഓർക്കണേ.
മാരുതി സുസുക്കിയും മഹീന്ദ്രയും 2026 ജനുവരിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉല്‍പ്പാദനച്ചെലവ് കൂടിയപ്പോഴും ഈ നിലപാടാണ് കമ്പനികള്‍ക്കെന്നാണ് അറിയുന്നത്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയുടെ 54 ശതമാനം കൈവശം വെച്ചിരിക്കുന്നത് മാരുതി സുസുക്കിയും മഹീന്ദ്രയുമാണ്.

ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ വിഹിതം 41 ശതമാനവും മഹീന്ദ്രയുടേത് 13.7 ശതമാനവുമാണ്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഡിമാന്‍ഡില്‍ ഉണ്ടായ മുന്നേറ്റം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ തന്ത്രമെന്ന് വിദഗ്ധര്‍ പറയുന്നു. മറുവശത്ത് അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിന്റെയും ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിന്റെയും പേരില്‍ ഈ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ വില വര്‍ദ്ധിപ്പിക്കാനാണ് ടാറ്റാ മോട്ടോര്‍സിന്റെ പദ്ധതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








