റിവേഴ്സ് ക്യാമറ പോലെ തന്നെ പ്രാധാന്യമുള്ള ഫീച്ചർ; റിയർ വൈപ്പറുകളുടെ പ്രാധാന്യം ഇതാണ്
ഏതൊരു ഫോർ വീലറാണെങ്കിലും വൈപ്പർ വളരെ ആവശ്യഫീച്ചർ തന്നെയാണ്. എന്നാൽ പലരും റിയർ വൈപ്പറിൻ്റെ കാര്യം മറന്ന് പോകാറുണ്ട്. ചെറിയ ഒരു ഫീച്ചറാണെങ്കിലും ഒരുപാട് പ്രാധാന്യമുണ്ടെന്ന് പലരും മനസിലാക്കുന്നില്ല. ഡീഫോഗർ ലഭിക്കുന്നുണ്ടല്ലോ പിന്നെയിപ്പോൾ എന്തിനാണ് വൈപ്പറും വാഷറും എന്നാണ് പലരും ആലോചിക്കുന്നത്. റിയർ വൈപ്പറും വാഷറും അത്ര തന്നെ ആവശ്യമായ ഒരു സുരക്ഷാ ഫീച്ചറാണ് പ്രത്യേകിച്ച് ഹാച്ച്ബാക്ക്, എസ്‌യുവി,എംപിവി മോഡൽ കാറുകളിൽ. മഴ സമയത്തും തണുപ്പ് കാലത്തും നിങ്ങളുടെ കാറുകളുടെ പിന്നിലെ ഗ്ലാസിൻ്റെ വിസിബിളിറ്റി കുറയും എന്നത് സാധാരണമാണ്.
ഹാച്ച്ബാക്ക്,എസ്‌യുവി പോലുള്ള കാറുകളുടെ പിന്ഗ്ലാസുകളിൽ വെള്ളത്തുള്ളികളും പൊടിയും വേഗത്തിൽ അടിഞ്ഞുകൂടും. റിയർ വൈപ്പർ, വാഷർ ഇതിനെ വൃത്തിയാക്കാൻ സഹായിക്കുന്നു. മഴയിലും മഞ്ഞിലുമുള്ള സമയത്ത് റിയർ വൈപ്പർ റിവേഴ്‌സ് ക്യാമറയും സെൻസറുകളും ശരിയായി പ്രവർത്തിക്കുമെങ്കിലും റിയർ ഗ്ലാസിൽ നോക്കിയില്ലെങ്കിൽ ഒരു സമാധാനമില്ല സഹായിക്കുന്നു. പിന്നിലെ കാഴ്ച വ്യക്തമായത് കൊണ്ട് തന്നെ പാർക്കിംഗും സുരക്ഷിതമാകും.

പല സെഡാൻ കാറുകളിലും ബ്രാൻഡ് റിയ വൈപ്പർ നൽകാറില്ല. കാരണം അവയുടെ ചരിഞ്ഞ പിന്ഗ്ലാസ് വെള്ളവും പൊടിയും സ്വാഭാവികമായി ഒഴുകാൻ സഹായിക്കുന്നവയാണ്. പക്ഷേ ഹാച്ച്ബാക്ക്, എസ്‌യുവി, എംപിവി എന്നിവയിൽ ഫ്ലാറ്റ് റിയർ ഗ്ലാസ് ഉള്ളതിനാൽ വൈപ്പർ വളരെ അത്യാവശമായ കാര്യം തന്നെയാണ്.
അഴുക്കും പൊടിയും ഒന്നും ഇല്ലാത്ത വ്യക്തമായ പിന്ഗ്ലാസ് ഡ്രൈവറുടെ ഡ്രൈവിങ്ങ് മെച്ചപ്പെടുത്തുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ റിയർ വൈപ്പർ-വാഷർ കിറ്റ് ഒരു ചെറിയ ഫീച്ചറായ കണക്കാക്കരുതേ. സത്യത്തിൽ അതൊരു മികച്ച സേഫ്റ്റി ഫീച്ചർ തന്നെയാണ് മോശം കാലാവസ്ഥയിലും പൊടിമഞ്ഞിലും വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിലൂടെ, അത് നിങ്ങളുടെ ഡ്രൈവിംഗ് സുരക്ഷിതവും ആത്മവിശ്വാസപൂർണ്ണവും നൽകുന്നു.

വൈപ്പര്‍ സംരക്ഷണത്തില്‍ ഏറ്റവും സുപ്രധാന ഘട്ടമാണ് വിന്‍ഡ്ഷീല്‍ഡ് വൃത്തിയായി സൂക്ഷിക്കുകയെന്നത്. വൃത്തികേടായിക്കിടക്കുന്ന വിന്‍ഡ്ഷീല്‍ഡില്‍ നിങ്ങളുടെ വൈപ്പറുകള്‍ ഓണാക്കുകയാണെങ്കില്‍ അഴുക്കും മറ്റ് കാര്യങ്ങളും വൈപ്പര്‍ ബ്ലേഡുകള്‍ കേടുവരുത്തും. ഇതോടൊപ്പം അത് വിന്‍ഡ്ഷീല്‍ഡില്‍ പോറലുകള്‍ വീഴാന്‍ കാരണമാകുകയും ചെയ്യുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് തിരിച്ചും ബാധകമാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് വൃത്തികേടായിരിക്കുകയോ മോശം അവസ്ഥയിലോ സൂക്ഷിക്കുന്നത് തീര്‍ച്ചയായും മറ്റൊന്നിന്റെ നാശത്തിന് കാരണമാകും.
പരസ്പരം ആശ്രയിച്ചാണ് വൃന്‍ഷീല്‍ഡിന്റെയും വൈപ്പര്‍ ബ്ലേഡുകളുടെയും നിലനില്‍പ്പ്. വിന്‍ഡീല്‍ഡോ വൈപ്പര്‍ ബ്ലേഡോ തകരാറിലായാല്‍ അത് ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. അതിനാല്‍ തന്നെ അത് സുരക്ഷയുമായി ബന്ധപ്പെട്ട സംഗതി കൂടിയാണ്. അതുകൊണ്ട് വൈപ്പര്‍ ബ്ലേഡുകള്‍ നല്ല കണ്ടീഷനില്‍ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വൈപ്പര്‍ മഴ പെയ്യുമ്പോഴും ഗ്ലാസ് വൃത്തിയാക്കുന്ന സമയത്തും ഉപയോഗിക്കാനുള്ളതാണ്. റബ്ബറും ഗ്ലാസും അത്ര യോജിച്ച് പോകാത്തതിനാല്‍ അവയ്ക്കിടയില്‍ ഒരുതരം ലൂബ്രിക്കന്റ് ഉണ്ടായിരിക്കണം. വെള്ളം അതിനുള്ളതാണ്. ഉണങ്ങിയ വിന്‍ഡ്ഷീല്‍ഡില്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍അവിടെ ഘര്‍ഷണമുണ്ടാകും. അത് വണ്ടിക്ക് അത്ര നല്ലതല്ലെന്ന് പറയേണ്ടതില്ലെല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








