കൂട്ടായ കുടുംബം, ഒരൊറ്റ കാർ! രാജ്യത്ത് 7 സീറ്ററുകൾക്ക് പ്രിയമേറുന്നതിൻ്റെ കാരണമിത്
ഇന്ത്യൻ വാഹന വിപണിക്ക് പ്രിയമേറുന്നു എന്ന് പറയുമ്പോൾ ഉപഭോക്കതാക്കളുടെ താൽപ്പര്യമാണല്ലോ പ്രധാനമായിട്ടും.ഇന്ത്യൻ കാർ മാർക്കറ്റ് എല്ലായ്പ്പോഴും പ്രായോഗികതയ്ക്കും കുടുംബ ആവശ്യങ്ങൾക്കും അനുസരിച്ചാണ് വാഹനങ്ങൾ തെരഞ്ഞെടുക്കുന്നത്. അതാണ് 7 സീറ്റർ കാറുകൾക്ക് രാജ്യത്ത് അതിവേഗം ജനപ്രിയവും ഡിമാൻ്റ് വർധനവും ഉണ്ടാകുന്നതിൻ്റെ കാരണം. മാരുതി മുതൽ മഹീന്ദ്ര,വിദേശ ബ്രാൻഡുകൾ അങ്ങനെ നിരവധി വാഹന നിർമാതാക്കൾ രാജ്യത്ത് 7 സീറ്റർ കാറുകൾ നിർമിക്കുന്നുണ്ട്. ഓരോ ബ്രാൻഡും പല രീതിയിലാണ് തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യം നിരവേറ്റുന്നത്. മൊത്തത്തിൽ 7 സീറ്റർ വാഹനങ്ങളോട് എന്തു കൊണ്ടാണ് വിപണിയിൽ താൽപ്പര്യം വർധിക്കുന്നത് എന്നതാണ് ഈ ലേഖനത്തിൽ പങ്കുവയ്ക്കാൻ പോകുന്നത്.
ആദ്യം തന്നെ കുടുംബങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്നതാണ്. അതായത് രാജ്യത്ത് പലയിടത്തും കൂട്ടുകുടുംബമായിട്ടാണ് താമസിക്കുന്നത്. അത് കൊണ്ട് തന്നെ പല വീടുകളിലും 5 സീറ്റർ കൊണ്ട് കാര്യമില്ല. ഒരു 7 സീറ്റർ കാറിൽ എളുപ്പത്തിൽ കുടുംബത്തിലെ അംഗങ്ങളേയും അത് പോലെ തന്നെ ലഗേജുകളും ഉൾക്കൊള്ളിക്കാൻ സാധിക്കും. 5 സീറ്റർ സ്വന്തമായിട്ടുളളവർ പോലും ആഘോഷ സമയത്തും ഉത്സവ സീസണുകളിൽ യാത്ര ചെയ്യാൻ 7 സീറ്ററാണ് ഉപയോഗിക്കുന്നത്.

വിശാലമായ സ്പേസ് ആണ് 7 സീറ്റർ വാഹനങ്ങളോട് താൽപ്പര്യം കൂടാനുളള മറ്റൊരു കാരണം. മൂന്നാം നിര സീറ്റുകൾ മടക്കിയാൽ വലിയ ബൂട്ട്സ്പേസ്,നിവർത്തിയാൽ അധിക യാത്രക്കാരേയും കയറ്റാം. എംപിവിയുടെ പ്രാക്റ്റിക്കാലിറ്റിയും എസ്യുവിയുടെ കംഫർട്ടും ഒന്നിച്ച് നൽകാൻ 7 സീറ്റർ മോഡലുകൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ വില നോക്കിയാൽ മുടക്കുന്ന കാശിനുളളത് വാഹനം നിങ്ങൾക്ക് നൽകുന്നുമുണ്ട്.
ഇനി 7 സീറ്ററുകൾ നിങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഫാമിലി യൂസിന് മാത്രമല്ല ചെറിയ ബിസിനസുകൾക്കും റൈഡ്-ഷെയറിംഗ് അല്ലെങ്കിൽ ടാക്സി സേവനങ്ങൾക്കുമായി നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നു. അതായത് എർട്ടിഗ, ഇന്നോവ എന്നീ മോഡലുകളെല്ലാം ടാക്സി ഫ്ലീറ്റിൽ നമ്മുടെ റോഡുകളിലൂടെ പോകുന്നത് ദിവസവും കാണുന്നതാണല്ലോ.

ലുക്കിൻ്റെ കാര്യത്തിലും എംപിവി നിങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത്താണ് എന്ന് വേണം പറയാൻ. പ്രത്യേകിച്ച് യുവാക്കൾക്ക് ഒരു എസ്‌യുവി ലുക്കാണല്ലോ താൽപ്പര്യം. മസ്കുലാർ ലുക്ക്, റോഡ് പ്രസൻസ്, ഉയരം എന്നിവയൊക്കെ സമന്വയിപ്പിച്ച് തന്നെയാണ് ഇന്ന് പല ബ്രാൻഡുകളും തങ്ങളുടെ 7 സീറ്റർ മോഡലുകൾ വിപണിയിലെത്തിക്കുന്നത്. XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.
മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഏത് ബജറ്റിലുമുളള വാഹനങ്ങൾ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്നു എന്നതാണ്. ബജറ്റ് ഫ്രണ്ട്ലി മോഡലുകളായി നിങ്ങൾക്ക് മാരുതി സുസുക്കി എർട്ടിഗ, റെനോ ട്രൈബർ ലഭിക്കുമെങ്കിൽ ഒരു മിഡ് റേഞ്ച് സെഗ്മെൻ്റിൽ കിയ കാരൻസ് സ്വന്തമാക്കാം. ഇനി അൽപ്പം പ്രീമിയം മോഡലുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ്, മഹീന്ദ്ര XUV700,ഫോക്സ്‌വാഗൺ ടൈഗൂൺ എന്നീ മോഡലുകൾ വാങ്ങാൻ സാധിക്കും.

7 സീറ്റർ മോഡലുകൾ എന്നത് കൊണ്ട് ഉപഭോക്താക്കൾ ഉദ്ദേശിക്കുന്നത് ഒറ്റ കാറിൽ തന്നെ എല്ലാ ആവശ്യങ്ങളും നിറവേറ്റുക എന്നതാണ്. അത് മനസിലാക്കി തന്നെയാണ് പല ബ്രാൻഡുകളും തങ്ങളുടെ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതും. കുടുംബവുമൊത്ത് യാത്രകൾ പോകാനും, ദൈനംദിന യാത്രകൾക്കും, ബിസിനസ്സിനും, ദൈർഘ്യമേറിയ ട്രിപ്പുകൾക്കും പറ്റിയൊരു വാഹനം എന്നതാണ് ഉപഭോക്താക്കളുടെ കാഴ്ച്ചപ്പാട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








