ക്രെറ്റയുടെ എതിരാളിയുടെ നിർമാണം ഈ മാസം തുടങ്ങും; 2026-ൽ നിരത്ത് ഭരിക്കാൻ പോകുന്നത് ഡസ്റ്റർ
റെനോ ആരാധകർ മാത്രമല്ല, ഇന്ത്യൻ വാഹന വിപണി മൊത്തത്തിൽ കാത്തിരിക്കുന്ന ഒരു മിഡ്സൈസ് എസ്‌യുവിയാണ് റെനോയുടെ ഡസ്റ്റർ. ഓരോ അപ്ഡേഷനുകളും വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കാരണം അത്രയ്ക്കുണ്ട് ഡസ്റ്ററിൻ്റെ ഫാൻബേസ്. ഇപ്പോൾ പുതിയതായി പുറത്ത് വരുന്ന അപ്ഡേഷനുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ചെന്നൈ പ്ലാൻ്റിൽ ഡസ്റ്ററിൻ്റെ നിർമാണം ആരംഭിക്കുമെന്നാണ്. അങ്ങനെയെങ്കിൽ 2026 തുടക്കത്തിൽ തന്നെ നിരത്തുകളെ ഭരിക്കാൻ ഡസ്റ്റർ എത്തുമെന്ന് പ്രതീക്ഷിക്കാം. അത് പോലെ തന്നെ 5-സീറ്റർ, 7-സീറ്റർ മോഡലുകളിലാവും ഡസ്റ്റർ എത്തുമെന്നാണ് വിവരം. റെനോ ബോറിയൽ എന്നായിരിക്കും മൂന്നുവരി വാഹനം അറിയപ്പെടുകയെന്നാണ് ഫ്രഞ്ച് ഓട്ടോ ഭീമൻ അറിയിച്ചിരിക്കുന്നത്.
യൂറോപ്പിനപ്പുറം അന്താരാഷ്ട്ര വിപണികളിൽ എസ്‌യുവി പേരിലാവും വിപണനം ചെയ്യുക. ആദ്യം രണ്ട് പുതുതലമുറ മോഡലുകളെ പുറത്തിറക്കാനാണ് കമ്പനിയുടെ ഉദ്ദേശം. തുടർന്ന് പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് പുതിയ എസ്‌യുവികളും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അവസാനമായി നിരയിൽ ഒരു പുതിയ ഇലക്ട്രിക് വാഹനവും പിറവിയെടുക്കുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് വ്യക്തമാക്കുന്നത്.

ഡസ്റ്ററിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ആധുനികമായ ഡിസൈൻ കൈവിടാതെയാണ് പുത്തൻ ഡസ്റ്ററിനെ പണിതെടുത്തിരിക്കുന്നത്. ഡാസിയയുടെ CMF-B LS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്. മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്.
സ്‌ക്വയേര്‍ഡ് ഓഫ് വീല്‍ ആര്‍ച്ചുകള്‍, സി-പില്ലറിലെ ഡോര്‍ ഹാന്‍ഡിലുകള്‍, വലിയ റിയര്‍ സ്‌കിഡ് പ്ലേറ്റ്, Y ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറിന്റെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ചില പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയോടെ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കര്‍ ആര്‍കെമിസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകള്‍ എന്നിവയും ഈ കാറില്‍ ലഭ്യമാകും. സെന്‍ട്രല്‍ കണ്‍സോള്‍ ഏരിയയില്‍ എസി വെന്റുകളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കണ്‍ട്രോള്‍ ബട്ടണുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
സെല്‍ഫോണുകളും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യുന്നതിനായി 12V സോക്കറ്റുകളും രണ്ട് ടൈപ്പ് C ചാര്‍ജിംഗ് പോര്‍ട്ടുകളും കാര്‍ വാഗ്ദാനം ചെയ്യും. അതുകൊണ്ട് ദീര്‍ഘദൂര യാത്രകളിലും കണക്ടഡ് ആയി തുടരാന്‍ ഇത് ഉപഭോക്താക്കളെ അനുവദിക്കും. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ യൂറോപ്യന്‍ വിപണികളില്‍ വില്‍ക്കുന്ന മൂന്നാം തലമുറ ഡസ്റ്റര്‍ വിവിധ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുമാണ് ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 140 bhp പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.2 kWh ബാറ്ററി പായ്ക്കും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതിലുണ്ട്.1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍.
48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 130 PS പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എല്‍പിജി എഞ്ചിന്‍ ഓപ്ഷനും യൂറോപ്പില്‍ ലഭ്യമാണ്. സ്‌നോ, ഓട്ടോ, ഓഫ് റോഡ്, ഇക്കോ, മഡ് തുടങ്ങിയ ഡ്രൈവ് മോഡുകളും പുതിയ ഡസ്റ്ററില്‍ വരുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








