ഡസ്റ്ററിന് കിടിലൻ അപ്ഡേറ്റുമായി ബ്രാൻഡ്; മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ
ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരിക്കുന്ന മോഡലാണ് റെനോ ഡസ്റ്റർ. എന്നാൽ നിർത്തലാക്കിയതിന് ശേഷം ഉടൻ വരുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ അപ്ഡേറ്റ് ലഭിച്ചിരിക്കുന്നത് വിദേശത്തുളള മോഡലിനാണ്. 2020 ൽ ലഭ്യമായിരുന്ന മോഡലാണ് ബ്രസീലിൽ ഉളളത്.2024 ൽ ആണ് ഇതിന് മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചത്. ബ്രസീലിലെ രണ്ടാം തലമുറ ഡസ്റ്ററിന് ഒരു അപ്‌ഡേറ്റ് ലഭിച്ചുവെന്നത് അതിശയകരം തന്നെയാണ്. ഇപ്പോൾ ഒരു ഷാർക്ക് ഫിൻ ആന്റിന, എൽഇഡി ഹെഡ്‌ലൈറ്റുകൾ,17 ഇഞ്ച് ടെർഗൻ അലോയ് വീലുകൾ, മെഗാലിത്ത് ഗ്രേ സ്‌കിഡ് പ്ലേറ്റുകൾ, റൂഫ് ബാറുകൾ എന്നിവയൊക്കെയാണ് ലഭിക്കുന്നത്.
ഇന്ത്യയിൽ എല്ലാവരും കാത്തിരിക്കുന്ന കോംപാക്ട് എസ്‌യുവികളിൽ ഒന്നാണ് റെനോ ഡസ്റ്റർ. വരാൻ പോകുന്ന 7 സീറ്റർ മോഡലുകൾ പലപ്പോഴും പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണിൽ കുടുങ്ങിയിട്ടുണ്ട്. പുതിയ സബ്-4 മീറ്റർ മോഡലുകൾക്ക് പിന്നാലെ റെനോ മൂന്നാം തലമുറ ഡസ്റ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പിൽ ഇതിനകം വിപണത്തിനെത്തിയ മോഡൽ വൻഹിറ്റാണ് അവിടെ. പുതിയ മോഡൽ അകത്ത് പോലും പരുക്കൻ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്.

എന്നാൽ ആധുനികമായ ഡിസൈൻ കൈവിടാതെയാണ് പുത്തൻ ഡസ്റ്ററിനെ പണിതെടുത്തിരിക്കുന്നതും.CMF-B LS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്. ഡസ്റ്ററിന്റെ ഡിസൈനിലേക്ക് നോക്കിയാൽ Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ബമ്പർ, പുതിയ എയർ ഇൻടേക്കുകൾ എന്നിവയാണ് മുൻവശത്തെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്.
അതേസമയം സൈഡിലേക്ക് വന്നാൽ പരുക്കൻ സ്റ്റൈൽ പിടിക്കാനായി റൂഫ് റെയിലുകളും പ്ലാസ്റ്റിക് വീൽ ആർച്ചുകളും റെനോ സമ്മാനിച്ചിട്ടുണ്ട്. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലാണ് ശ്രദ്ധേയമായ മറ്റൊരു വശം. പിൻഭാഗത്ത് Y-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും ടെയിൽഗേറ്റിൽ റെനോ, ഡസ്റ്റർ ബാഡ്ജുകളുമാണ് ലഭിക്കുക. CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഡസ്റ്റർ മിഡ്-സൈസ് എസ്‌യുവിക്ക് മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്.

ഇന്റീരിയറിലേക്ക് കയറിയാലും ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് ഡിസൈനിംഗ് വന്നിരിക്കുന്നത്. പുതിയ ഫ്രീ-ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എസി വെന്റുകളിലെ ബ്രോൺസ് ആക്‌സന്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി, വയർലെസ് ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ അവശ്യ ഫീച്ചറുകളെല്ലാം പുതിയ റെനോ ഡസ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം 5-സീറ്റർ 7-സീറ്റർ ഓപ്ഷനും വാഹനത്തിലുണ്ടാവുമെന്നാണ് വിവരം.
മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ്-ഹൈബ്രിഡ് വേരിയൻ്റുകളിൽ റെനോ ഡസ്റ്റർ അന്താരാഷ്ട്രതലത്തിൽ ലഭ്യമാണ്. പക്ഷേ ഇന്ത്യയിൽ ഇതൊന്നും കൊണ്ടുവരാൻ ഫ്രഞ്ച് പടയ്ക്ക് ഉദ്ദേശമില്ലായിരിക്കും. ഡീസൽ എഞ്ചിൻ കൂടി ഡസ്റ്റർ കൈവിടുമോ എന്നത് കൂടി ഇനി കണ്ടറിയണം. കൈഗറിലെ 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും 154 bhp നിർമിക്കാൻ കഴിവുള്ള 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും മൂന്നാം തലമുറ ഡസ്റ്ററിന് തുടിപ്പേകാൻ എത്തിയേക്കാം.

ഈ എഞ്ചിനുകൾ യഥാക്രമം 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയ്‌സുകളുമായിട്ടാവും ജോടിയാക്കുക. ഓട്ടോമാറ്റിക് വേണ്ടവർക്കായി സിവിടി ഓപ്ഷണലായി ലഭ്യമാണ്. വില വളരെ മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിന് 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റിന് പകരം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉപയോഗിക്കുന്നത് റെനോ പരിഗണിച്ചേക്കാം. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ സിവിടി ട്രാൻസ്മിഷൻ ചോയിസുകളുമായും വന്നേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








