കസ്റ്റമറാണ് കിംഗ് എന്ന് റെനോ! ഫ്രീ ചെക്കപ്പും പാര്‍ട്‌സുകള്‍ക്ക് ഡിസ്‌കൗണ്ടുമായി സമ്മര്‍ ക്യാമ്പിന് തുടക്കമായി
ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്ന പ്രമുഖ ഫോറിന്‍ ബ്രാന്‍ഡ് ആണ് റെനോ (Renault). ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിങ്ങനെയുള്ള ജനപ്രിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നത് ഈ ഫ്രഞ്ച് ബ്രാന്‍ഡ് ആണ്. ഇന്ത്യയുടെ പല ഭാഗത്തും ഇപ്പോള്‍ വേനല്‍ കടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി സമ്മര്‍ ക്യാമ്പിന് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ റെനോ സര്‍വീസ് സെന്ററുകളിലും 2025 മെയ് 19 മുതല്‍ മെയ് 25 വരെ സര്‍വീസ് ക്യാമ്പ് നടക്കും. റെനോയുടെ സമ്മര്‍ ക്യാമ്പിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
നിലവില്‍ ഇന്ത്യയിലുടനീളം റെനോക്ക് 580 ടച്ച്പോയിന്റുകളുണ്ട്. വേനല്‍ക്കാലം എത്തുമ്പോള്‍ തങ്ങളുടെ കാറുകള്‍ മികച്ച നിലവാരത്തിലാണെന്ന് ഉറപ്പാക്കാനാണ് ഈ ക്യാമ്പ് വഴി റെനോ ലക്ഷ്യമിടുന്നത്. പാര്‍ട്സുകളിലും ആക്സസറികളിലും പ്രത്യേക ഓഫറുകളും സൗജന്യ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ബാറ്ററി ഹെല്‍ത്ത്, ബ്രേക്ക് ഫ്‌ലൂയിഡ്, എഞ്ചിന്‍, എസി ഫില്‍ട്ടറുകള്‍, കൂളന്റ് ലെവലുകള്‍, ലൈറ്റിംഗ് സിസ്റ്റങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതിക വിദഗ്ധര്‍ സമഗ്രമായ വാഹന പരിശോധന നടത്തും.

ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കാര്‍ ടോപ്പ് വാഷും ലഭിക്കും. സൗജന്യ പരിശോധനയ്ക്ക് പുറമേ മെയിന്റനന്‍സ് ജോലികള്‍ കൂടുതല്‍ പോക്കറ്റ് ഫ്രണ്ട്‌ലിയാക്കാനായി റെനോ ആകര്‍ഷകമായ നിരവധി കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. റെനോ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി റെനോ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത പാര്‍ട്സുകളിലും ലേബര്‍ ചാര്‍ജുകളിലും മൂല്യവര്‍ധിത സേവനങ്ങളിലും 15 ശതമാനം വരെ കിഴിവ് ലഭിക്കും.
എഞ്ചിന്‍ ഓയില്‍ മാറ്റല്‍, എക്‌സ്റ്റെന്‍ഡഡ് വാറണ്ടി, റോഡ് സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം എന്നിവയില്‍ 10 ശതമാനം കിഴിവ് ലഭിക്കും. ടയറുകള്‍ക്ക് പ്രത്യേക ഓഫറുകളും എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ സമ്മാനങ്ങളും ലഭിക്കും. കുറച്ച് ആക്സസറികള്‍ക്ക് 50 ശതമാനം വരെ കിഴിവും ലഭിക്കും. മൈ റെനോ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത പാര്‍ട്സുകളിലും ആക്സസറികളിലും 5% അധിക കിഴിവ് ലഭിക്കും.

വാഹനങ്ങള്‍ വില്‍ക്കുന്നതിനപ്പുറം മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് റെനോ സമ്മര്‍ ക്യാമ്പ് എന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് (സെയില്‍സ് & മാര്‍ക്കറ്റിംഗ്) ഫ്രാന്‍സിസ്‌കോ ഹിഡാല്‍ഗോ പറഞ്ഞു. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനായി എത്തുന്ന ഉപഭോക്താക്കള്‍ക്കായി രസകരമായ ചില പരിപാടികളും റെനോ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഉറപ്പായ സമ്മാനങ്ങള്‍ നേടാനും റെനോ ഓണേഴ്‌സിന് സാധിക്കും.
റെനോ ഇന്ത്യയുടെ വിശാലമായ ഉപഭോക്തൃ കേന്ദ്രീകൃത തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭം. റെനോ സെക്യൂര്‍, റെനോ അസിസ്റ്റ്, റെനോ ഈസി കെയര്‍, വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ് (WoW) തുടങ്ങിയ നിരവധി സവിശേഷമായ വില്‍പ്പനാനന്തര സേവന പരിപാടികള്‍ ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയില്‍ റെനോയുടെ സ്ഥാനം ഉറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

റെനോയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ റെനോ-നിസ്സാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (RNAIPL) ശേഷിക്കുന്ന 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനുള്ള റെനോ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു. നിലവില്‍ സംയുക്ത സംരംഭത്തില്‍ നിസാന്‍ മോട്ടോറിനാണ് ഭൂരിപക്ഷ ഓഹരിയുള്ളത്. ഏറ്റെടുക്കലിലൂടെ ഇന്ത്യയിലെ റെനോ-നിസാന്‍ സഖ്യത്തിന്റെ കീഴിലുള്ള വാഹന നിര്‍മാണശാലയുടെ പൂര്‍ണ ഉടമസ്ഥാവകാശം റെനോയ്ക്ക് നേടാനാകും.
ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന ആര്‍എന്‍എഐപിഎല്‍ പ്ലാന്റ് 2010-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ റെനോയും നിസാനും യഥാക്രമം 30 ശതമാനവും 70 ശതമാനവും ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. 2023-ലെ ഒരു കരാറിലൂടെ നിസാന്റെ ഓഹരി 51 ശതമാനമായി കുറച്ചു. ഈ കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ ആറ് പുതിയ പാസഞ്ചര്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ഇരു കമ്പനികളും സംയുക്തമായി 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു.


Click it and Unblock the Notifications








