20Km മൈലേജ്, അതും ടര്‍ബോ പവറില്‍! 6.29 ലക്ഷത്തിന്റെ എസ്‌യുവി മൈലേജ് ടെസ്റ്റിലും പാസ്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ സബ് കോംപാക്ട് എസ്‌യുവി വിപണിയിലെ തങ്ങളുടെ ചാട്ടുളിയായ കൈഗര്‍ മുഖംമിനുക്കി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 6.29 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ റെനോ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങിയത്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും കാറിന് വെറും 14000 രൂപ മാത്രമാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. ഇത്തവണ കമ്പനി കാറിന്റെ രൂപത്തിലും സവിശേഷതകളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, അതേസമയം എഞ്ചിന്‍ ഓപ്ഷനുകള്‍ അതേപടി നിലനിര്‍ത്തി. ഇപ്പോള്‍ പുത്തന്‍ എസ്‌യുവിയുടെ ഇന്ധനക്ഷമത കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ആ വിവരങ്ങള്‍ നമുക്ക് വിശദമായി ചുവടെ വായിക്കാം.

പുതിയ കൈഗര്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 72bhp പവറും 96Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തേത്.. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്സുകളുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കുന്നു. ഇതിനുപുറമെ 100 bhp പവറും 160 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും എസ്‌യുവിക്ക് തുടിപ്പേകാന്‍ എത്തുന്നു.

renault kiger facelift

ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ത്തിരിക്കുന്നു. കാര്‍വാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മൈലേജ് ലിറ്ററിന് 19.83 കിലോമീറ്ററാണ്. അതേസമയം ടര്‍ബോ പെട്രോള്‍ എഞ്ചിന് NA എഞ്ചിനേക്കാള്‍ മൈലേജ് കൂടുതലാണ്.

ടര്‍ബോ പെട്രോള്‍ എഞ്ചിനുള്ള കൈഗര്‍ ഫെയ്സ്ലിഫ്റ്റിന്റെ മൈലേജ് ലിറ്ററിന് 20.38 കിലോമീറ്ററിറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത്, പവറിന്റെയും മൈലേജിന്റെയും മികച്ച സംയോജനം 2025 കൈഗറിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റുകളില്‍ നമുക്ക് കാണാം. ഫെയ്സ്ലിഫ്റ്റഡ് കൈഗറില്‍ കമ്പനി ചില്ലറ കോസ്‌മെറ്റിക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

renault kiger facelift

ഇത് എസ്‌യുവിക്ക് കൂടുതല്‍ സ്പോര്‍ട്ടിയറും പ്രീമിയവുമായ ലുക്ക് സമ്മാനിക്കുന്നു. പുതിയ ഫ്രണ്ട് ഗ്രില്ലും ബമ്പറും, സ്‌റ്റൈലിഷ് അലോയ് വീലുകളും, എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡിആര്‍എല്ലുകളും, നവീകരിച്ച ഇന്റീരിയര്‍ എന്നിവയ്ക്കൊപ്പം ഇതിന് വിപുലമായ സവിശേഷതകളുണ്ട്. നിലവിലുള്ള ഒമ്പത് നിറങ്ങള്‍ക്ക് പുറമെ ഒരു പുതിയ ഗ്രീന്‍ കളര്‍ സ്‌കീമും കൈഗറിന് ലഭിക്കുന്നു.

ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, കാസ്പിയന്‍ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍ വിത്ത് ബ്ലാക്ക് റൂഫ്, പേള്‍ വൈറ്റ് വിത്ത് മിസ്റ്ററി ബ്ലാക്ക്, ഐസ് കൂള്‍ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണവ. ടോപ് എന്‍ഡ് വേരിയന്റുകള്‍ക്ക് ഓപ്ഷനലായി ഡ്യുവല്‍ ടോണ്‍ ഫിനിഷ് തെരഞ്ഞെടുക്കാം.

2025 റെനോ കൈഗറിന് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നു. പുതിയ റെനോ കൈഗറിന് പുതിയ ബ്ലാക്ക് ആന്‍ഡ് ഗ്രേ നിറത്തിലുള്ള ഡാഷ്‌ബോര്‍ഡും ലഭിക്കുന്നു. എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ലഭ്യമാണ്. മുന്‍ മോഡലില്‍ നിന്ന് നിരവധി സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കോണ്‍ഫിഗറബിള്‍ ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേയുള്ള ഡ്രൈവ് മോഡുകള്‍, ഓഡിയോ കണ്‍ട്രോളുകളുള്ള ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, റിയര്‍ സീറ്റ് ആംറെസ്റ്റ് എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

renault kiger facelift interior

റിയര്‍ സീറ്റ് അഡ്ജസ്റ്റബിള്‍ ഹെഡ്‌റെസ്റ്റ്, ആംബിയന്റ് ലൈറ്റ്, അര്‍ക്കാമിസ് ഓഡിയോ സിസ്റ്റം, PM2.5 എയര്‍ ഫില്‍റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ലോവര്‍ ഗ്ലൗ ബോക്സ്, ആന്റി-പിഞ്ചോഡ് കൂടിയ ഡ്രൈവര്‍ സൈഡ് വിന്‍ഡോ ഓട്ടോ അപ്/ഡൗണ്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ടൊയോട്ട ടൈസര്‍, മാരുതി ഫ്രോങ്ക്സ്, നിസാന്‍ മാഗ്നൈറ്റ്, സ്‌കോഡ കൈലാക് തുടങ്ങിയവയാണ് എതിരാളികള്‍.

ബജറ്റ് സൗഹൃദ എസ്‌യുവി എന്ന നിലയില്‍ പേരെടുത്ത കൈഗര്‍ ഇപ്പോള്‍ അതിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് അവതാരം സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, മൈലേജ് എന്നിവയുടെ മികച്ച സന്തുലനം വാഗ്ദാനം ചെയ്യുന്നു. താങ്ങാവുന്ന വിലയില്‍ സ്‌റ്റൈലിഷും ഇന്ധനക്ഷമതയുള്ളതുമായ പവര്‍ഫുള്‍ എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റ് ഒരു മികച്ച ഓപ്ഷനാണ്.

More from DriveSpark

Article Published On: Tuesday, August 26, 2025, 19:12 [IST]
English summary
Renault kiger facelift fuel efficiency figures revealed price specs feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X