ഫ്രഷ് ഡിസൈന്‍, എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗ്! ₹6.29 ലക്ഷത്തിന് റെനോ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള വിഭാഗമാണ് കോംപാക്റ്റ് എസ്‌യുവി. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവിയാണ് കൈഗര്‍. 2021 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ എസ്‌യുവി ഇപ്പോള്‍ മുഖംമിനുക്കി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. റെനോയുടെ റീതിങ്ക് ബ്രാന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ തന്ത്രത്തിന് കീഴിലുള്ള രണ്ടാമത്തെ മോഡലാണ് കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ്. ട്രൈബര്‍ എംപിവിക്ക് പിന്നാലെ ഉത്സവകാല വിപണി ലക്ഷ്യമിട്ടാണ് കമ്പനി ഇപ്പോള്‍ കൈഗറും അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. കൈഗറിന്റെ അപ്‌ഡേറ്റഡ് പതിപ്പിന് റെനോ 6.29 ലക്ഷം രൂപയാണ് പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്നത്.

ഒതന്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ നാല് ട്രിമ്മുകളിലായാണ് കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാന്‍ സാധിക്കു. ഇതില്‍ NA പെട്രോള്‍ എഞ്ചിന്‍ വരുന്ന ഒതന്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് വില.

renault kiger facelift launched in india

ടര്‍ബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ (എക്‌സ്‌ട്രോണിക് ടെക്‌നോ) മുതലാണ്. മാനുവല്‍ ഇമോഷന് 9.99 ലക്ഷം രൂപയും ടോപ് സ്‌പെക് എക്‌സ്‌ട്രോണിക് സിവിടി ഇമോഷന് 11.29 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇവയെല്ലാം. ഇതോടെ നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള സബ്‌കോംപാക്ട് എസ്‌യുവികളില്‍ ഒന്ന് എന്ന സ്ഥാനം നിലനിര്‍ത്തി.

എങ്കിലും മുന്‍ മോഡലിനേക്കാള്‍ 14000 രൂപ ഇപ്പോള്‍ കാറിന് കൂടിയിട്ടുണ്ട്. 2025 റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍ ലഭിക്കുന്നു, അതേസമയം എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍ നിലനിര്‍ത്തുന്നു. നിലവിലുള്ള ഒമ്പത് നിറങ്ങള്‍ക്ക് പുറ്െമ ഒരു പുതിയ ഗ്രീന്‍ കളര്‍ സ്‌കീമും കൈഗറിന് ലഭിക്കുന്നു.

ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, കാസ്പിയന്‍ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍ വിത്ത് ബ്ലാക്ക് റൂഫ്, പേള്‍ വൈറ്റ് വിത്ത് മിസ്റ്ററി ബ്ലാക്ക്, ഐസ് കൂള്‍ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണവ. ടോപ് എന്‍ഡ് വേരിയന്റുകള്‍ക്ക് ഓപ്ഷനലായി ഡ്യുവല്‍ ടോണ്‍ ഫിനിഷ് തെരഞ്ഞെടുക്കാം.

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് പ്രധാനപ്പെട്ട ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അപ്‌ഡേറ്റഡ് കൈഗറിന് റെനോയുടെ പുതിയ 2D ഡയമണ്ട് ലോഗോ വഹിക്കുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത സ്ലീക്ക് ഗ്രില്‍ ലഭിക്കുന്നു. വലിയ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക് ഉള്ള പുതുക്കിയ ബമ്പര്‍, ഫുള്‍ എല്‍ഇഡി ഫോഗ് ലാമ്പുകള്‍ (ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം) എന്നിവ ഉള്‍പ്പെടുന്നു. സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണവും ഡിആര്‍എല്ലുകളും മാറ്റമില്ലാതെ തുടരുന്നു.

renault kiger facelift launched in india

പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും പുതുക്കിയ റിയര്‍ ബമ്പറും മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.2025 റെനോ കൈഗറിന് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്നു. പുതിയ റെനോ കൈഗറിന് പുതിയ ബ്ലാക്ക് ആന്‍ഡ് ഗ്രേ നിറത്തിലുള്ള ഡാഷ്ബോര്‍ഡും ലഭിക്കുന്നു. എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ലഭ്യമാണ്. മുന്‍ മോഡലില്‍ നിന്ന് നിരവധി സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കോണ്‍ഫിഗറബിള്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയുള്ള ഡ്രൈവ് മോഡുകള്‍, ഓഡിയോ കണ്‍ട്രോളുകളുള്ള ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, റിയര്‍ സീറ്റ് ആംറെസ്റ്റ് എന്നിവ കാറിൽ സജ്ജീകരിച്ചിരിക്കുന്നു.

renault kiger facelift interior

റിയര്‍ സീറ്റ് അഡ്ജസ്റ്റബിള്‍ ഹെഡ്റെസ്റ്റ്, ആംബിയന്റ് ലൈറ്റ്, അര്‍ക്കാമിസ് ഓഡിയോ സിസ്റ്റം, PM2.5 എയര്‍ ഫില്‍റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ലോവര്‍ ഗ്ലൗ ബോക്‌സ്, ആന്റി-പിഞ്ചോഡ് കൂടിയ ഡ്രൈവര്‍ സൈഡ് വിന്‍ഡോ ഓട്ടോ അപ്/ഡൗണ്‍ എന്നിവയാണ് കാറിലെ മറ്റ് പ്രധാന സവിശേഷതകള്‍.
മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല.

ഫെയ്‌സ്‌ലിഫ്റ്റഡ് കൈഗര്‍ രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ നിലനിര്‍ത്തുന്നു. ആദ്യത്തെ 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 72bhp പവറും 96Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോകസുകളുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. ഉയര്‍ന്ന-സ്‌പെക്ക് വേരിയന്റുകളില്‍ 100bhp പവറും 160Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ലഭിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഇത് വാങ്ങാം.

3 വര്‍ഷത്തെ വാറന്റിയോടെ ഡീലര്‍ ഫിറ്റഡ് സിഎന്‍ജി കിറ്റും 2025 കൈഗറിൽ ലഭ്യമാണ്. ടര്‍ബോ-പെട്രോള്‍ വേരിയന്റ് സെഗ്മെന്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പ്രകടനവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റെനോ അവകാശപ്പെടുന്നു, അതേസമയം മൈലേജ് കണക്കുകള്‍കളില്‍ രണ്ടാം സ്ഥാനത്താണ്.

മത്സരാധിഷ്ഠിത വിലനിര്‍ണയത്തിലൂടെ റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റ്, ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ടൊയോട്ട ടൈസര്‍, മാരുതി ഫ്രോങ്ക്‌സ്, നിസാൻ മാഗ്‌നൈറ്റ്, സ്‌കോഡ കൈലാക് തുടങ്ങിയ എതിരാളികളോട് മത്സരിച്ചുകൊണ്ട് സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.

More from DriveSpark

Article Published On: Sunday, August 24, 2025, 18:32 [IST]
English summary
Renault kiger facelift launched in india check out price feature specs details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X