6 ലക്ഷത്തിന്റെ എസ്‌യുവിയില്‍ 5 പേര്‍ക്ക് സുഖയാത്ര! ഇത് ഉള്ളപ്പോള്‍ എന്തിന് ഹാച്ച്ബാക്ക് വാങ്ങണം

ഹാച്ച്ബാക്കിന്റെയോ സെഡാന്റെയോ ഫീച്ചറുകള്‍, ഉയര്‍ന്ന ഡ്രൈവിംഗ് പൊസിഷന്‍, ഗ്രൗണ്ട് ക്ലിയറന്‍സ്, പരമ്പരാഗത എസ്‌യുവിയുടെ പരുക്കന്‍ സ്റ്റൈലിംഗ് എന്നിവയുമായി സംയോജിപ്പിക്കുന്ന് കോംപാക്ട് എസ്‌യുവികള്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതലാണ്. ഇതില്‍ 4 മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവികള്‍ക്ക് വിലയും കുറയും. ഈ വിഭാഗത്തില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, സ്‌കോഡ കൈലാക്ക് എന്നിങ്ങനെ നിരവധി മോഡലുകള്‍ ഉണ്ട്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഈ വിഭാഗത്തില്‍ വില്‍പ്പനക്കെത്തിക്കുന്ന കാറാണ് റെനോ കൈഗര്‍. ഇപ്പോള്‍ കൈഗര്‍ എസ്‌യുവിയുടെ 2025 ജൂലൈ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ഉത്സവ സീസണിന് മുന്നോടിയായി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പ് കാറിന്റെ വില്‍പ്പന നമുക്കൊന്ന് പരിശോധിക്കാം. V3 കാര്‍സ് പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ജൂലൈ മാസത്തില്‍ റെനോ 323 കൈഗര്‍ കാറുകള്‍ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ. എന്നാല്‍ കഴിഞ്ഞ ജൂണില്‍ 755 റെനോ കൈഗര്‍ കാറുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

renault kiger

നിലവില്‍ 2025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ വില്‍പ്പന 432 യൂണിറ്റ് കുറഞ്ഞിട്ടുണ്ട്. ഇടിവ് 57.22 ശതമാനമാണ്. എന്നാല്‍ റെനോ കൈഗര്‍ ഉടന്‍ തന്നെ വില്‍പ്പന ഉയര്‍ത്തി തിരിച്ചുവരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം ഗണ്യമായി അപ്ഡേറ്റുകള്‍ക്ക് വിധേയമായി 2025 റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റ് മോഡല്‍ മറ്റന്നാള്‍ അതായത് ഓഗസ്റ്റ് 24-ന് വില്‍പ്പനയ്ക്കെത്തും.

ഈ പുതിയ മോഡലിന്റെ വരവിനുശേഷം റെനോ കൈഗറിന്റെ വില്‍പ്പന വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ വില്‍പ്പനയിലുള്ള റെനോ കൈഗര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 20.32 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ TFT ക്ലസ്റ്റര്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

renault kiger interior

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും റെനോ കൈഗറിലുണ്ട്. എന്നിരുന്നാലും, വേരിയന്റിനെ ആശ്രയിച്ച് സവിശേഷതകള്‍ വ്യത്യാസപ്പെടാം എന്ന കാര്യം ശ്രദ്ധിക്കുക. ആകെ 2 എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് റെനോ കൈഗര്‍ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 72 PS പവറും 96 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. റെനോ കൈഗറിലുള്ള മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എക്‌സ്-ട്രോണിക് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലിന് 100 PS പവറും 160 Nm പീക്ക് ടോര്‍ക്കും ഉണ്ട്.

renault kiger seats

മറുവശത്ത്, എക്‌സ്-ട്രോണിക് സിവിടി ഗിയര്‍ബോക്‌സുള്ള മോഡലില്‍ ഈ എഞ്ചിന്റെ 100 PS പവറും 152 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുക. 40 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കാണ് റെനോ കൈഗര്‍ കാറില്‍ നല്‍കിയിട്ടുള്ളത്. കൂടാതെ, കെഗറില്‍ ഫ്രഞ്ച് ബ്രാന്‍ഡ് സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി കിറ്റും ഓഫര്‍ ചെയ്യുന്നുണ്ട്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ റെനോ കൈഗറിന്റെ പ്രാരംഭ വില വെറും 6.15 ലക്ഷം രൂപയാണ്. അതേസമയം, റെനോ എസ്‌യുവിയുടെ ടോപ് വേരിയന്റിന്റെ വില 11.23 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ് ഇത്. മുകളില്‍ സൂചിപ്പിച്ചതുപോലെ 2025 ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറങ്ങിയാല്‍ കൈഗറിന്റെ വില്‍പ്പന സ്വാഭാവികമായും വര്‍ധിക്കും.

ഒരു കാറിന്റെ അപ്‌ഡേറ്റ് വരുമെന്ന് അറിഞ്ഞാല്‍ ജനങ്ങള്‍ ഔട്ട്‌ഗോയിംഗ് മോഡല്‍ വാങ്ങാന്‍ മടിക്കും. അതുതന്നെയാണ് ജൂലൈയില്‍ വില്‍പ്പന കുറയാന്‍ കാരണം. ഫെയ്സ്ലിഫ്റ്റഡ് കൈഗറില്‍ ഡിസൈന്‍, ഫീച്ചര്‍ വശം വലിയ നവീകരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ നിലവിലെ മോഡലിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപ്ഡേറ്റുകള്‍ കാരണം 2025 റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റിന്റെ വില അല്‍പ്പം കൂടിയേക്കാം. ഏകദേശം 6.50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Friday, August 22, 2025, 20:18 [IST]
English summary
Renault kiger sale 323 units in july 2025 price specs feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X