10 വര്‍ഷമായി മാരുതിയോട് മുട്ടുന്ന ഫ്രഞ്ച് പടയാളി! കിടു ലുക്കില്‍ ക്വിഡ് ആനിവേഴ്‌സറി എഡിഷന്‍ വിപണിയില്‍
ആദ്യമായി കാര്‍ വാങ്ങാന്‍ പ്ലാന്‍ ഇടുന്നവര്‍ പൊതുവേ ആദ്യം പരിഗണിക്കുന്നത് ഹാച്ച്ബാക്കുകള്‍ ആയിരിക്കും. അതില്‍ തന്നെ മാരുതി സുസുക്കി മോഡലുകള്‍ വേണ്ടെന്ന് വെക്കുന്നവരുടെ മുന്നിലേക്കെത്തുന്ന ആദ്യത്തെ ചോയ്‌സുകളില്‍ ഒന്നാണ് റെനോ ക്വിഡ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 5 കാറുകളില്‍ ഒന്നായ ക്വിഡിലൂടെ റെനോ സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. റെനോ ക്വിഡ് ഇന്ത്യയിലെത്തിയിട്ട് 10 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 10-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി പുതുക്കിയ വേരിയന്റ് നിരയ്‌ക്കൊപ്പം ക്വിഡിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കി.
2015 ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാര്‍ വിഭാഗത്തിലെഒരു ഗെയിം ചേഞ്ചറാണ് റെനോ ക്വിഡ്. എസ്യുവി-പ്രചോദിത രൂപം, താങ്ങാവുന്ന വില, ആധുനിക സവിശേഷതകള്‍ എന്നിവയാല്‍ അത് വേറിട്ടു നിന്നു. ബജറ്റ് കാറുകളില്‍ ഇവ സാധാരണമല്ലായിരുന്നു ഒരു കാലമായിരുന്നു അതെന്ന് ഓര്‍ക്കണം. ഒരു ദശാബ്ദത്തിനുശേഷം ആവേശം നിലനിര്‍ത്താന്‍ റെനോ ഇതിന് ഒരു പുതിയ ട്വിസ്റ്റ് നല്‍കുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൂക്ഷ്മമായ ഡിസൈന്‍ പരിഷ്‌കാരങ്ങളും അധിക ഉപകരണങ്ങളും പുതിയ ആനിവേഴ്‌സറി എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെക്‌നോ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സെലിബ്രേറ്ററി എഡിഷന്‍ വെറും 500 പേര്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. മാനുവലിന് 5.14 ലക്ഷം രൂപയും എഎംടിക്ക് 5.63 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.
സ്‌പെഷ്യല്‍ എഡിഷന്‍ ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ്, ബ്ലാക്ക് റൂഫുള്ള പുതിയ ഷാഡോ ഗ്രേ എന്നീ ഡ്യൂവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ബ്ലാക്ക് ഫ്‌ലെക്‌സ് വീലുകള്‍, ഡോറുകളിലും സി പില്ലറുകളിലുമുള്ള ആനിവേഴ്‌സറി ഡെക്കലുകള്‍, യെല്ലോ ഗ്രില്‍ ഇന്‍സേര്‍ട്ട് എന്നിവയാണ് ഇതിനെ സ്‌പെഷ്യലാക്കുന്ന സ്‌റ്റൈലിംഗ് ഘടകങ്ങള്‍. ഡ്യുവല്‍ ടോണ്‍ ഫിനിഷ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന കാറുകളില്‍ ഒന്നായി ഇതോടെ ക്വിഡ് മാറി.

അകത്തേക്ക് കയറിയാല്‍ സീറ്റുകളില്‍ മസ്റ്റാര്‍ഡ് യെല്ലോ ആക്സന്ററുകള്‍, സ്റ്റിയറിംഗ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സറൗണ്ട്, ഡോര്‍ ട്രിമ്മുകള്‍ എന്നിവ ഉപയോഗിച്ച് സെലിബ്രേറ്ററി തീം മുന്നോട്ട് കൊണ്ടുപോകുന്നു. ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകളും പഡില്‍ ലാമ്പുകളും അതുല്യമായ ഭംഗി നല്‍കുന്നു. ഇത് കൂടാതെ ഫ്രഞ്ച് ഓട്ടോ ഭീമന്‍ ക്വിഡിന്റെ വേരിയന്റുകള്‍ പുനര്‍നാമകരണം ചെയ്തു. RXL, RXT എന്നീ ട്രിമ്മുകള്‍ ഇനി യഥാക്രമം എവല്യൂഷന്‍, ടെക്‌നോ എന്നിങ്ങനെ അറിയപ്പെടും.
| Variant | Price (Ex-showroom) in INR |
|---|---|
| Authentic MT | 429,900 |
| Evolution MT | 466,500 |
| Evolution AMT | 499,900 |
| Techno MT | 499,900 |
| 10th Anniversary Edition MT | 514,500 |
| Techno AMT | 548,800 |
| 10th Anniversary Edition AMT | 563,500 |
| Climber | 547,000 |
| Climber AMT | 588,200 |
| Climber DT | 558,000 |
| Climber AMT DT | 599,100 |
ക്ലൈംബര്‍ ആയിരിക്കും ടോപ് സ്‌പെക് വേരിയന്റ്. എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ വാഗ്ദാനം ചെയ്ത് ക്വിഡിന്റെ സേഫ്റ്റിയും കമ്പനി കൂട്ടിയിട്ടുണ്ട്. അതേസമയം ക്ലൈമ്പര്‍ വേരിയന്റിന് ആറ് എയര്‍ബാഗുകള്‍ ലഭിക്കുന്നു. ഇത് സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാക്കി ക്വിഡിനെ മാറ്റുന്നു. ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ആനുകൂല്യം മുഴുവനായി ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതോടെ എന്‍ട്രി ലെവല്‍ കാര്‍ വിഭാഗത്തിലെ ഏറ്റവും മൂല്യമുള്ള മോഡലുകളില്‍ ഒന്നായി ക്വിഡ് സ്ഥാനം ഊട്ടിയുറപ്പിച്ചു.

ജിഎസ്ടി കട്ടിന് ശേഷമുള്ള വിലകള്‍ നോക്കിയാല്‍ ബേസ് ഒതന്റിക് മാനുവല്‍ വേരിയന്റ് 4.29 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ടോപ് സ്‌പെക് ക്ലൈംബര്‍ AMT DT വേരിയന്റിന് 5.99 ലക്ഷം രൂപ മുടക്കേണ്ടതായി വരും. എവല്യൂഷന്‍ എഎംടി മുതല്‍ ക്വിഡിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലഭ്യമാണ്. 4.99 ലക്ഷം രൂപ മുതല്‍ ലഭ്യമായ ക്വിഡിന്റെ AMT ഓപ്ഷന്‍ ഇപ്പോഴും രാജ്യത്തെ ഏറ്റവും ആക്സസ് ചെയ്യാവുന്ന ഓട്ടോമാറ്റിക് ഓഫറുകളില്‍ ഒന്നാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








