4.30 ലക്ഷം രൂപയ്ക്ക് കൊടുത്തിട്ടും ഈ വണ്ടി വേണ്ട; റെനോയുടെ കുഞ്ഞന് വിൽപ്പനയിൽ ഇടിവ്
ആദ്യമായി ഒരു കാർ വാങ്ങുന്നവരുടെ പലരുടേയും ഫസ്റ്റ് ഓപ്ഷനാണ് കുഞ്ഞൻ ഹാച്ച്ബാക്ക് സെഗ്മെൻ്റ്. ഇന്ത്യൻ വിപണിയിൽ ഒരുകാലത്ത് വലിയ ഡിമാൻ്റുണ്ടായിരുന്ന ചെറിയ ഹാച്ച്ബാക്ക് കാറുകൾ നിലവിൽ പ്രതിസന്ധിയിലാണ് എന്ന് തന്നെ പറയാം. വിലകുറഞ്ഞ ഈ വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അത് കൊണ്ട് റെനോയുടെ കുഞ്ഞൻ്റെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 2015-ൽ ഇന്ത്യൻ വിപണിയിലെത്തിയ റെനോ ക്വിഡ് ഇന്ത്യക്കായി പ്രത്യേകമായി വികസിപ്പിച്ച ആദ്യ മോഡലായിരുന്നു. തുടക്കത്തിൽ മികച്ച പ്രതികരണം ലഭിച്ച ഈ കാറിന് 2.57 ലക്ഷം ആയിരുന്നു പ്രാരംഭ വില.
2021 ഓടെ നാല് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന പ്രധാന നാഴികക്കല്ലും ക്വിഡ് പിന്നിട്ടു. എന്നിരുന്നാലും, സമീപകാലത്തായി റെനോ ക്വിഡിന്റെ വിൽപ്പനയിൽ ഗണ്യമായ ഇടിവുണ്ടായി. 2025 നവംബറിലെ വിൽപ്പന കണക്കുകൾ പ്രകാരം വെറും 447 ക്വിഡ് കാറുകളാണ് വിറ്റഴിഞ്ഞത്. ഇത് 2024 നവംബറിൽ വിറ്റ 546 യൂണിറ്റുകളെ അപേക്ഷിച്ച് 99 കാറുകളുടെ കുറവാണ്.

കുറഞ്ഞ വില, SUV-സ്റ്റൈൽ ഡിസൈൻ, മികച്ച മൈലേജ്, ആധുനിക ഫീച്ചറുകൾ ഇതെല്ലാം കൊണ്ടാണ് ക്വിഡ് ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിൽ വേഗത്തിൽ സ്ഥാനം നേടിയത്. എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മസ്കുലാർ ഡിസൈൻ, 7 ഇഞ്ച് ടച്ച്സ്ക്രീൻ, മികച്ച മൈലേജ് എന്നിവയൊക്കെയായിരുന്നു ക്വിഡിൻ്റെ പ്രത്യേകതകളായി എടുത്തു പറയേണ്ടത്.
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകളിൽ ഒന്ന്കൂടിയാണ് റെനോ ക്വിഡ്. ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും കോർത്തിണക്കിയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്.

റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ ആയ ക്വിഡിന്റെ പുതിയ വില 4.29 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. RXT, RXL ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ യഥാക്രമം 4.99 ലക്ഷം രൂപയും 4.66 ലക്ഷം രൂപയുമാണ് വില, അതേസമയം ടോപ്പ്-സ്‌പെക്ക് ക്ലൈമ്പര്‍ AMT DT വേരിയന്റ് 5.90 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.
റെനോയുടെ മൊത്തത്തിലുളള വിൽപ്പനയുടെ കാര്യത്തിലേക്ക് വന്നാൽ നവംബർ മാസത്തിൽ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ്, കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയുടെ കച്ചോടമാണ് നഷ്ടത്തിൽ നിന്നും റെനോയെ കരകയറാൻ സഹായിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നാണ് കൈഗർ. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, സിട്രൺ C3 പോലുള്ള മോഡലുകൾ എടുക്കാൻ പ്ലാനിട്ടിരിക്കുന്നവർക്ക് അതിലും നല്ലൊരു ഓപ്ഷൻ കൂടിയാണ് ഈ വാഹനം. നല്ല സേഫ്റ്റിയും ഫീച്ചറുകളും എല്ലാം വാഗ്‌ദാനം ചെയ്‌താണ് കൈഗർ ജനകീയനായത്.

കൈഗറിൻ്റെ ബേസ് വേരിയൻ്റിന് 5.76 ലക്ഷം രൂപ മാത്രമാണ് പ്രാരംഭ വില വരുന്നത്. ടർബോ ഓട്ടോമാറ്റിക് ടോപ്പ് വേരിയൻ്റിന് 10.34 ലക്ഷം രൂപയും വരും എക്സ്ഷോറൂം വില. ഒതൻ്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ 4 വ്യത്യസ്‌ത വേരിയൻ്റുകളിലായാണ് കോംപാക്‌ട് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് റെനോയുടെ കുഞ്ഞൻ എസ്‌യുവിക്ക് തുടിപ്പേകുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








