വില 5 ലക്ഷം പോലുമില്ല! ആള്‍ട്ടോയുടെ കഥകഴിക്കാന്‍ പുതിയ ഫോറിന്‍ കാര്‍ വരുന്നു
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോറിന്‍ കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഫ്രഞ്ചുകാരായ റെനോ. ഡസ്റ്റര്‍ അടക്കം ചില ഐതിഹാസിക മോഡലുകള്‍ സമ്മാനിച്ച റെനോ നിലവില്‍ മൂന്ന് കാറുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. അതില്‍ തന്നെ ട്രൈബര്‍ എംപിവിയും കൈഗര്‍ സബ് കോംപാക്ട് എസ്‌യുവിയും അടുത്തിടെ നവീകരിച്ച് വിപണിയിലെത്തി. ഇനി ബാക്കിയുള്ളത് ക്വിഡ് ആണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍പ്പനക്കെത്തുന്ന കുഞ്ഞന്‍ കാര്‍ ആണ് ക്വിഡ്. ഈ കാറിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കാര്‍വാലെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുത്തന്‍ കാറില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ഈ ലേഖനത്തില്‍ വായിക്കാം.
റെനോയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10, മാരുതി സുസുക്കി എസ്-പ്രെസോ, ടാറ്റ ടിയാഗോ എന്നീ മോഡലുകളുമായാണ് ഏറ്റുമുട്ടുന്നത്. എല്ലാവര്‍ക്കും അറിയുന്നത് പോലെ എസ്‌യുവി തരംഗത്തിനിടയില്‍ ചെറുകാര്‍ വിപണി ഇപ്പോള്‍ സൈഡായിരിക്കുകയാണ്. മാരുതിയുടെ ചെറുകാറുകള്‍ വരെ ഇപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടാത്ത സ്ഥിതിയാണ്.

മാരുതി സമീപകാലത്ത് തങ്ങളുടെ കുറഞ്ഞ വിലയുള്ള കാറുകള്‍ മൊത്തം 6 എയര്‍ബാഗുകള്‍ അടക്കം ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ക്വിഡ് അപ്ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്. ഇതിനേടകം തന്നെ അത്യാവശ്യം വേണ്ട ഫീച്ചറുകള്‍ എല്ലാം സജ്ജീകരിച്ചെത്തുന്ന മികച്ച കാര്‍ ആണ് ക്വിഡ്. ഇവയില്‍ 20.32 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭ്യമാണ്.
കൂടാതെ, ക്വിഡില്‍ റെനോ നിരവധി സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ് എന്നിവയെല്ലാം ശ്രദ്ധേയമാണ്. മുകളില്‍ പറഞ്ഞ ഫീച്ചറുകള്‍ക്കൊപ്പം അപ്‌ഡേറ്റഡ് ക്വിഡില്‍ കമ്പനി പുതിയ സവിശേഷതകളും ചേര്‍ക്കും. ട്രൈബറിലും കൈഗറിലും കണ്ട പോലെ വിഷ്വല്‍ അപ്‌ഗ്രേഡുകളും കാണും.
എന്നിരുന്നാലും കാറില്‍ മെക്കാനിക്കലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ട്രൈബറും കൈഗറും എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ മാറ്റമില്ലാതെയാണ് എത്തിയത്. റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. 67 bhp കരുത്തും 91 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിക്കുന്നു.
നിലവിലെ 4.70 ലക്ഷം രൂപയാണ് റെനോ ക്വിഡിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ വില. അതേസമയം, ഉയര്‍ന്ന വേരിയന്റിന് 6.45 ലക്ഷം രൂപ മുടക്കണം. അപ്‌ഡേറ്റുകളുടെ ഭാഗമായി കാറിന് ചെറിയ തോതിലുള്ള വില വര്‍ധനവ് പ്രതീക്ഷിക്കാം. എന്നിരുന്നാലും കാറിന്റെ പ്രാരംഭ വില 5 ലക്ഷം രൂപ കടക്കില്ലെന്ന് പ്രതീക്ഷിക്കാം. മുകളില്‍ പരാമര്‍ശിച്ചതെല്ലാം എക്‌സ്-ഷോറൂം വിലകളാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

വളരെ കുറഞ്ഞ വിലയ്ക്ക് ഒരു എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഓപ്ഷനാണ് ക്വിഡ്. നിലവില്‍ പ്രതിമാസം ശരാശരി 500 റെനോ ക്വിഡ് കാറുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. അപ്‌ഡേറ്റിന് പാത്രമാകുന്നതോടെ ക്വിഡിന്റെ ആകര്‍ഷണം വര്‍ധിക്കുകയും അതുവഴി വില്‍പ്പന കൂടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. യൂസ്ഡ് കാര്‍ മാര്‍ക്കകറ്റില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള കാറുകളില്‍ ഒന്നാണ് ക്വിഡ്. ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം കാറിന്റെ മൊത്തം തലവര മാറുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








