യൂസ്ഡ് കാര്‍ വില്‍പ്പനയിലും മാരുതിക്ക് 1-ാം സ്ഥാനം നഷ്‌ടം! മുന്നിലെത്തിയത് ആരും വിചാരിക്കാത്ത മോഡല്‍
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി വളര്‍ച്ച നേടിയ വര്‍ഷമാണ് കടന്ന് പോയത്. 2024-ല്‍ പുതിയ കാറുകള്‍ കൂടാതെ യൂസ്ഡ് കാര്‍ വിപണിയും വളര്‍ച്ച നേടി. വര്‍ഷാവസാനമാണ് കേന്ദ്ര സര്‍ക്കാര്‍ യൂസ്ഡ് കാറുകളുടെ ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടത്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം യൂസ്ഡ് കാര്‍ വിപണി വളര്‍ച്ചയുടെ ലക്ഷണങ്ങളാണ് കാണിച്ചത്. ഓണ്‍ലൈന്‍ വാഹന വില്‍പ്പന പ്ലാറ്റ്ഫോമായ സ്പിന്നിയുടെ റിപ്പോര്‍ട്ട് പ്രകാരം 76 ശതമാനം പേര്‍ ആദ്യ വാഹനമായി യൂസ്ഡ് കാര്‍ തെരഞ്ഞെടുത്തു. മുന്‍ വര്‍ഷം അത് 73 ശതമാനമായിരുന്നു. വളര്‍ച്ച 3 ശതമാനം.
പല ഘടകങ്ങള്‍ കൊണ്ടും കഴിഞ്ഞ കുറേ കാലമായ യൂസ്ഡ് കാര്‍ വിപണിയിലും മാരുതി സുസുക്കി കാറുകള്‍ക്കാണ് വമ്പന്‍ ഡിമാന്‍ഡ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സ്പിന്നിയുടെ കണക്കുകള്‍ പ്രകാരം മൊത്തം യൂസ്ഡ് കാര്‍ വില്‍പ്പനയില്‍ മാരുതി കാറുകളെ പിന്തള്ളി ഒരു റെനോ കാര്‍ മോഡല്‍ ഒന്നാം സ്ഥാനത്തെത്തി. ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ മോഡലായ ക്വിഡാണ് അത്.

പുതിയ മോഡലുകളുടെ വില്‍പ്പന കുറഞ്ഞെങ്കിലും 2024 ല്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാറായി റെനോ ക്വിഡ് ഉയര്‍ന്നുവന്നു. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, മാരുതി സുസുക്കി സ്വിഫ്റ്റ്, ബലേനോ എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഈ കാറുകള്‍ സൂചിപ്പിക്കുന്നത് പോലെ ഇന്ത്യയില്‍ യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ ഹാച്ച്ബാക്കുകള്‍ തന്നെയാണ് പ്രധാന ചോയ്‌സ്.
വലിപ്പം, വില, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയാണ് ഹാച്ച്ബാക്കുകളിലേക്ക് ജനങ്ങളെ അടുപ്പിക്കുന്ന ഘടകം. വിപണിയില്‍ നിന്ന് പിന്‍വലിച്ച ചില മോഡലുകള്‍ക്കാണ് കോംപാക്ട് എസ്യുവികള്‍ക്കിടയില്‍ മാര്‍ക്കറ്റ്. ഫോര്‍ഡിന്റെ എക്കോ സ്പോര്‍ട്ടാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കോംപാക്ട് എസ്യുവി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫോര്‍ഡ് മോഡല്‍ 20 ശതമാനം വില്‍പ്പന വളര്‍ച്ച നേടി.

25-30 വയസിനിടയില്‍ പ്രായമുള്ള ആളുകളാണ് യൂസ്ഡ് കാര്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഈ പ്രായത്തിലുള്ള 60 ശതമാനം പേര്‍ വായ്പയിലൂടെ വാഹനം വാങ്ങാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്തു. യൂസ്ഡ് കാര്‍ ഉപഭോക്താക്കളുടെ ശരാശരി പ്രായം 2023-ല്‍ ഉണ്ടായിരുന്ന 34-ല്‍ നിന്ന് 32 ആയി കുറഞ്ഞു. യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന ഫ്യുവല്‍ ഓപ്ഷന്‍ പെട്രോള്‍ ആണ്. 2024-ല്‍ വിറ്റ യൂസ്ഡ് കാറുകളില്‍ 82 ശതമാനവും പെട്രോള്‍ മോഡലുകളാണ്.
അതേസമയം ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ 12 ശതമാനം കുറവുണ്ടായി. സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ യഥാക്രമം 4 ശതമാനം, 2 ശതമാനം എന്നിങ്ങനെ ഇടിവുണ്ടായി.യൂസ്ഡ് കാര്‍ വില്‍പ്പനയുടെ കാര്യത്തില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന നഗരങ്ങള്‍ ബാംഗ്ലൂര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവയാണ്. യുവജനങ്ങള്‍ക്കിടയില്‍ കാര്‍ വാങ്ങാനുള്ള താല്‍പര്യം വര്‍ധിച്ചുവരുന്നതാണ് ഈ നഗരങ്ങളെ യൂസ്ഡ് കാര്‍ വില്‍പ്പനയുടെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

ആദ്യമായി വാഹനം വാങ്ങുന്നവര്‍ക്ക് പുറമേ നിലവിലുള്ള വാഹനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷം കൂടി. 2023-ല്‍ കാര്‍ അപ്ഗ്രേഡ് ചെയ്തവര്‍ 12 ശതമാനം ആയിരുന്നുവെങ്കില്‍ 2024-ല്‍ അത് 83 ശതമാനം വര്‍ധനയോടെ 22 ശതമാനം ആളുകളായി ഉയര്‍ന്നു. സ്പിന്നിയുടെ റിപ്പോര്‍ട്ട് പ്രകാരം കാര്‍ വാങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിലും വളര്‍ച്ചയുണ്ട്.
യൂസ്ഡ് കാര്‍ വില്‍പ്പനയുടെ 26 ശതമാനം സ്ത്രീകളാണെന്നാണ് സ്പിന്നി പറയുന്നത്. അടുത്ത കാലത്തായി സ്ത്രീകള്‍ വന്‍തോതില്‍ കാറുകള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയ കാര്യം ഇത് അടിവരയിടുന്നു. യൂസ്ഡ് കാര്‍ വാങ്ങുന്നവരില്‍ 76 ശതമാനം ആളുകളും മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നത്. മാത്രമല്ല യൂസ്ഡ് കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള നിറങ്ങള്‍ വൈറ്റ്, ഗ്രേ, റെഡ് എന്നിവയാണെന്ന് സ്പിന്നി പറയുന്നു.
നികുതി വര്‍ധനവ് പോലുള്ള വെല്ലുവിളികള്‍ സ്വകാര്യ വില്‍പ്പനയെ ബാധിക്കാത്തതിനാല്‍ ഈ വര്‍ഷവും യൂസ്ഡ് കാര്‍ വിപണി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ യൂസ്ഡ് വാഹനങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു എന്നതിനുള്ള തെളിവ് കൂടിയാണ് റിപ്പോര്‍ട്ട്. നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ യൂസ്ഡ് കാറുകള്‍ക്ക് വരെ വായ്പകള്‍ ലഭ്യമാക്കുന്നതിനാല്‍ കൂടിയാണ് ആളുകള്‍ ഇവയിലേക്ക് കൂടുതലായി അടുക്കുന്നത്. ലാഭത്തില്‍ അധികം ഉപയോഗിച്ചിട്ടില്ലാത്ത കാറുകളും മറ്റും ലഭിക്കുമ്പോള്‍ ജനങ്ങള്‍ പുതിയ കാര്‍ വിട്ട് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് പോകുന്നു.


Click it and Unblock the Notifications








