ഡസ്റ്റർ എത്തുന്നതിന് മുന്നേ വില കൂട്ടാൻ റെനോ! ഈ മാസം വാങ്ങിയാൽ കാശ് ലാഭിക്കാം

റെനോ ഇന്ത്യയുടെ പ്രധാന മോഡലുകളായ ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയ്ക്ക് 2026 ജനുവരി മുതൽ വില കൂടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉൽപ്പാദനച്ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ആസൂത്രിതമായ ഈ വില വർദ്ധനവ് മുൻകൂട്ടി നിശ്ചയിച്ചതാണെന്നും വാഹനങ്ങളുടെ വിലയിൽ 2 ശതമാനം വരെ വർദ്ധനവ് വരുമെന്നാണ് ഫ്രഞ്ച് കാർ നിർമ്മാതാക്കൾ അറിയിച്ചു. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ വേരിയന്റുകൾക്കും ഇത് ബാധകമാകും. അസംസ്കൃത വസ്തുക്കളുടെ വിലയും സാമ്പത്തിക സമ്മർദ്ദങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വാഹനങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

2025 ഡിസംബർ 31 വരെ നിലവിലുള്ള വിലയ്ക്ക് വാഹനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഡീലർ ഇൻവോയ്സിങ്, ഡെലിവറി വ്യവസ്ഥകൾ ഇതിന് ബാധകമാകുമെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ. റെനോയുടെ ഇന്ത്യൻ നിരയിൽ ഇപ്പോൾ ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മൂന്ന് മോഡലുകളാണുള്ളത്.

Renault models price hike

ക്വിഡിന് 4.29 ലക്ഷം മുതൽ 5.99 ലക്ഷം വരെയും, 7-സീറ്റർ എംപിവി ട്രൈബറിന് 5.76 ലക്ഷം മുതൽ 8.59 ലക്ഷം വരെയും, സബ്-ഫോർ മീറ്റർ എസ്‌യുവി കൈഗറിന് 5.76 ലക്ഷം മുതൽ 10.33 ലക്ഷം വരെയുമാണ് എക്സ്-ഷോറൂം വില. ഈ മൂന്ന് മോഡലുകളിലും 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് (നാച്ചുറലി ആസ്പിറേറ്റഡ് അല്ലെങ്കിൽ ടർബോചാർജ്ഡ്) ഉപയോഗിക്കുന്നത്.

മാനുവൽ, എഎംടി, അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. ഡീലർഷിപ്പിൽ അംഗീകൃത സിഎൻജി കിറ്റുകളും ഘടിപ്പിക്കാനുളളം സംവിധാനവുമൊരുക്കിയിട്ടുണ്ട്. റെനോ പുതിയ ഡസ്റ്റർ പുറത്തിറക്കി ഇന്ത്യൻ നിര വിപുലീകരിക്കാൻ ഒരുങ്ങുന്നതിനൊപ്പമാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡസ്റ്ററിന്റെ മടങ്ങിവരവ്. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ സിയറ, മാരുതി സുസുക്കി വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് തുടങ്ങിയ ജനപ്രിയ മോഡലുകളുമായി ഈ പുതിയ വാഹനം മത്സരിക്കും.

Renault models price hike

അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ കമ്പനി 7 പുതിയ കാറുകളും എസ്‌യുവികളും അവതരിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. മാത്രവുമല്ല ഇത് ബജറ്റ് സെഗ്മെന്റിൽ നിന്നും പ്രീമിയം എസ്‌യുവി വിഭാഗം വരെ വ്യാപിക്കുന്നു.

ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിലേക്ക് ശക്തമായി പ്രവേശിക്കാൻ ഒരുങ്ങുകയാണ് റെനോ ക്വിഡ് ഇവി. നിലവിലുള്ള ക്വിഡിന്റെ വിജയത്തെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഈ ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്ക് സിറ്റി ഉപഭോക്താക്കളെയും ആദ്യമായി ഇവി വാങ്ങുന്നവരെയും ലക്ഷ്യമിട്ടുള്ളതാണ്. ടെക്‌നിക്കൽ വിവരങ്ങൾ നോക്കിയാൽ 26.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ക്വിഡ് ഇവിയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് കണക്കാക്കുന്നത്.

അടുത്തതായി റെനോ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മറ്റൊരു പ്രധാന ഇലക്ട്രിക് വാഹനമാണ് കൈഗർ ഇവി. നിലവിൽ വിപണിയിൽ ഉള്ള കൈഗർ പെട്രോൾ എസ്‌യുവിയെ അടിസ്ഥാനമാക്കിയാകും ഈ ഇലക്ട്രിക് പതിപ്പ് വികസിപ്പിക്കുക. ടെക്‌നിക്കൽ വശത്ത് നോക്കിയാൽ ഇത് ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് പ്രതീക്ഷ. ബാറ്ററി പായ്ക്കിന്റെ കൃത്യമായ ശേഷി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ലിഥിയം-അയൺ ബാറ്ററി ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 28, 2025, 10:54 [IST]
English summary
Renault kwid triber kiger price hike from january 2026 india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X