ഡസ്റ്ററിൻ്റെ റൈറ്റ് ഹാൻഡ് വേർഷൻ എത്തിപോയി, 4X4 കരുത്തും ഹൈബ്രിഡ് ഹൃദയവും
റെനോ ഡസറ്റർ ഇന്നു വരും നാളെ വരും എന്നൊക്കെ പറഞ്ഞ് ഇരിക്കാൻ തുടർങ്ങിയിട്ട് കാലം കുറെ ആയി. എപ്പോഴും വാഹനത്തിൻ്റെ ചെറിയ ചെറിയ അപ്ഡേഷനുകൾ നിങ്ങളിലേക്ക് ഞങ്ങൾ എത്തിക്കാറുണ്ട്. ഇത്തവണ എന്തായാലും നിങ്ങളെ നിരാശപ്പെടുത്താതെ തന്നെ റെനോ ഡസറ്ററിൻ്റെ 2025 മോഡൽ ആഫ്രിക്ക വരെ എത്തിയിട്ടുണ്ട്. പ്രത്യേകിച്ച് റൈറ്റ് ഹാൻഡ് മോഡൽ. ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന അതേ മോഡൽ തന്നെയാണ് ആഫ്രിക്കയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബിൽ ആഫ്രിക്കൻ പതിപ്പിനെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോൾ വാഹനപ്രേമികളുടെ ഹിറ്റ്ലിസ്റ്റിൽ കയറി കൂടിയിരിക്കുന്നത്. കാത്തിരിപ്പിന് ആവേശം കൂട്ടുന്ന കാര്യങ്ങളെല്ലാം നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്.
റെനോ ഡസ്റ്ററിൻ്റെ 4x4 പതിപ്പാണ് വീഡിയോയിൽ കാണിക്കുന്നത്. മണൽപ്പുറത്ത് എസ്‌യുവികൾക്ക് വളരെ അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞതായി കാണാൻ സാധിക്കുന്നുണ്ട്. മുൻവശത്തായി, എസ്‌യുവിക്ക് Y- ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ബമ്പറിൻ്റെ താഴത്ത് ഒരു കൂട്ടം ഫോഗ് ലാമ്പുകളും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിലേക്ക് നോക്കിയാൽ 10 സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകളുണ്ട്. എസ്‌യുവിക്ക് ഒരു സൈഡ് ക്ലാഡിംഗുകളും ലഭിക്കുന്നു, അത് ഫ്രണ്ട് വീൽ ആർച്ചുകളിൽ നിന്ന് പിന്നിലേക്ക് നീളുന്നത് കാണാം. ഡസ്റ്റർ ബാഡ്ജുള്ള മുൻവാതിലുകളിൽ കറുത്ത ക്ലാഡിംഗും ഉണ്ട്. മുൻപിൽ വലത് ഫെൻഡറിൽ 4WD ബാഡ്ജും കാണാൻ സാധിക്കുന്നുണ്ട്.
പിൻഭാഗത്ത് Y-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും ടെയിൽഗേറ്റിൽ റെനോ, ഡസ്റ്റർ ബാഡ്ജുകളുമാണ് ലഭിക്കുക. CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഡസ്റ്റർ മിഡ്-സൈസ് എസ്‌യുവിക്ക് മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്. ഇന്റീരിയറിലേക്ക് കയറിയാലും ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് ഡിസൈനിംഗ് വന്നിരിക്കുന്നത്.

പുതിയ ഫ്രീ-ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എസി വെന്റുകളിലെ ബ്രോൺസ് ആക്‌സന്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി, വയർലെസ് ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ അവശ്യ ഫീച്ചറുകളെല്ലാം പുതിയ റെനോ ഡസ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. 5-സീറ്റർ 7-സീറ്റർ ഓപ്ഷനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ്-ഹൈബ്രിഡ് വേരിയൻ്റുകളിൽ റെനോ ഡസ്റ്റർ അന്താരാഷ്ട്രതലത്തിൽ ലഭ്യമാണ്.. കൈഗറിലൂടെ സുപരിചിതമായ 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും 154 bhp നിർമിക്കാൻ കഴിവുള്ള 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും മൂന്നാം തലമുറ ഡസ്റ്ററിന് തുടിപ്പേകാൻ എത്തിയേക്കുന്നത് വീഡിയോയിൽ കാണുന്നത് 1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ്.
ഈ എഞ്ചിനുകൾ യഥാക്രമം 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയ്‌സുകളുമായിട്ടാവും ജോടിയാക്കുക. ഓട്ടോമാറ്റിക് വേണ്ടവർക്കായി സിവിടി ഓപ്ഷണലായി ലഭ്യമാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയ്ക്ക് പുറമെ കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, സിട്രൺ C3 എയർക്രോസ്, എംജി ആസ്റ്റർ പോലുള്ള വമ്പൻമാരുമായിട്ടാവും പുത്തൻ ഡസ്റ്റർ പടവെട്ടേണ്ടി വരിക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








