റെനോയിൽ കിടിലൻ ഓഫർ, വിഷുകണി കാണാൻ ക്വിഡ് മുതൽ കൈഗർ വരെ
റെനോയുടെ വാഹനങ്ങൾ വിൽപ്പന കണക്കിൽ തരക്കേടില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. ഏതൊരു ഷോറൂമിലും ലഭ്യമാകുന്ന എല്ലാവിധ ഓഫറുകളും കമ്പനി നൽകുന്നുണ്ട്. അതിലും ഉപരി ഇപ്പോൾ റെനോ കിടിലൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. 2024 മോഡലുകൾക്കും അത് പോലെ തന്നെ 2025 മോഡലിനും കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച്, ലോയൽറ്റി ബോണസുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി 48000 രൂപ മുതൽ 78000 രൂപ വരെയാണ് ഓഫറുകൾ.ബേസ് മോഡൽ വേരിയൻ്റുകൾക്ക് ഓഫറുകൾ ലഭ്യമല്ല എന്നും ഓഫറുകളിൽ പ്രത്യേകം പറയുന്നു. ക്വിഡ് മുതൽ കൈഗർ വരെയുളള മോഡലുകളുടെ വിശദമായ ഓഫറുകൾ അറിയാൻ തുടർന്ന് വായിക്കാന മറക്കരുതേ.
ബേസ് മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസോ ക്യാഷ് ബോണസോ ഇല്ലെങ്കിലും ലോയൽറ്റി ബോണസും അത് പോലെ തന്നെ കോർപ്പറേറ്റ് കിഴിവ് ലഭ്യമാണ്. പുതിയ 2025 ക്വിഡിന് 4.69 ലക്ഷം രൂപ മുതൽ 6.44 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയായി വരുന്നത്.2025 മോഡൽ ക്വിഡിന് 10,000 രൂപ മുതൽ 48000 രൂപ വരെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 2024 മോഡൽ ക്വിഡിന് 40,000 രൂപ മുതൽ 75000 രൂപ വരെയാണ് ഉളളത്.

റെനോ ട്രൈബറിന് 6.09 ലക്ഷം രൂപ മുതൽ 8.97 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില. ഓഫറുകളിലേക്ക് നോക്കിയാൽ 2025 മോഡലിന് 10,000 രൂപ മുതൽ 53000 രൂപ വരെയാണ്. സേഫ്റ്റിയുടെ കാര്യത്തിൽ മിടുക്കനാണെന്ന് പണ്ടേ എംപിവി തെളിയിച്ചിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള റെനോ ട്രൈബറിൽ സ്റ്റാൻഡേർഡായി 17 സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ചേർത്തിട്ടുള്ളത്.
70 bhp കരുത്തിൽ 96 Nm torque നൽകുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് എംപിവി വിപണിയിൽ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 20 കിലോമീറ്റർ മൈജേലും നൽകാൻ റെനോയുടെ ഫാമിലി കാറിനാവും.

റെനോയുടെ ഇപ്പോഴത്തെ വിൽപ്പന കണക്കിൽ മുന്നിൽ നിൽക്കുന്ന മോഡലാണ് കൈഗർ. 2025 മോഡൽ കൈഗറിന് 15,000 രൂപ മുതൽ 58,000 രൂപ വരെയാണ് ഓഫറെങ്കിൽ 2024 മോഡലിന് 45,000 രൂപ മുതൽ 88,000 രൂപ വരെയാണ്. ഹാച്ച്ബാക്കുകളില്‍ നിന്ന് എസ്‌യുവികളിലോക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍ക്കും ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും പരിഗണിക്കാവുന്ന മോഡലാണ്. കൈഗറിന്റെ ബേസ് വേരിയന്റിന് 6 ലക്ഷം രൂപയാണ് വില. 11.23 ലക്ഷം രൂപയാണ് റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.
കൈഗറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളും 10 ലക്ഷം രൂപയില്‍ താഴെ മുടക്കിയാല്‍ സ്വന്തമാക്കാം. മാഗ്‌നൈറ്റ് എസ്‌യുവിക്ക് സമാനമായ എഞ്ചിന്‍-ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ കൈഗറും ഓഫര്‍ ചെയ്യുന്നു. മാഗ്നൈറ്റിന്റെ എന്‍ട്രി ലെവല്‍ പതിപ്പിന് സമാനമായ ഓഫര്‍ ലിസ്റ്റ് കൈഗറിന്റെ ബേസ് വേരിയന്റിലും കാണാം. ഇന്നത്തെ കാലത്ത് ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറുകളില്‍ ഒന്നായ സണ്‍റൂഫ് കൈഗറിലും ലഭ്യമാകുന്നില്ലെന്ന കാര്യം ഓര്‍മിക്കുക.

2025 ഏപ്രിൽ 1 മുതൽ ക്വിഡ്, ട്രൈബർ, കൈഗർ തുടങ്ങിയ വില വർധിപ്പിക്കുമെന്ന് റെനോ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വിലയിൽ രണ്ട് ശതമാനം വരെ വർധനവുണ്ടാകുമെന്നും വിവിധ മോഡലുകളിലും വകഭേദങ്ങളിലും വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ അറിയിച്ചിരുന്നു. കമ്പനി വളരെക്കാലമായി സഹിച്ചുവരുന്ന ഇൻപുട്ട് ചെലവുകളിലെ തുടർച്ചയായ വർധനവ് കാരണമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നുമാണ് റെനോ പറഞ്ഞത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








