വണ്ടികൾ വിറ്റുപോകുന്നില്ലെങ്കിലും ഓഫറിന് ഒരു പഞ്ഞവുമില്ല!7 സീറ്ററിന് 50000 രൂപ വരെ കിഴിവുമായി ബ്രാൻഡ്

ഓഫർ എന്ന് കേട്ടാൽ ഏതൊരാളും അറിയാതെ നോക്കി പോകും. വാഹനങ്ങൾ വാങ്ങാൻ പോകുമ്പോൾ ആദ്യം ചോദിക്കുന്നത് തന്നെ എത്ര ഓഫറുണ്ടെന്നാണല്ലോ. അതാണല്ലോ ശീലം. രണ്ടോ മൂന്നോ മോഡൽ വച്ച് ഇന്ത്യൻ വിപണിയിൽ തട്ടിയും മുട്ടിയും പോകുന്ന ബ്രാൻഡുകളുടെ ആകെയുള്ള തുറുപ്പുചീട്ടാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുക എന്നത്. അത് എല്ലാ മാസവും മുറയ്ക്ക് നടത്തുന്ന ഒരു ബ്രാൻഡാണ് റെനോ എന്നത് പറയാതിരിക്കാൻ കഴിയില്ല.റെനോ ക്വിഡ്, കൈഗർ, ട്രൈബർ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് റെനോയുടെ ലൈനപ്പിലുളളത്. ഇനി ഡസ്റ്ററിൻ്റെ പുതിയ തലമുറ മോഡൽ വന്നാലേ കളം കൊഴുക്കു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഇപ്പോൾ വിപണിയിലുള്ള മോഡലുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ നോക്കിയാലോ. ബ്രാൻഡിൻ്റെ കുഞ്ഞൻ മോഡലായ ക്വിഡിൽ നിന്ന് ആരംഭിച്ചാൽ ഒരു മൈക്രോ എസ്‌യുവി എന്നതിലുപരിയ രാജ്യത്തെ ഏറ്റവും താങ്ങാനാകുന്ന മോഡൽ എന്നതാണ് ഇതിൻ്റെ പ്രത്യേകത. ജൂലൈ മാസം ക്വിഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് 25000 രൂപയുടെ ഓഫറാണ് കമ്പനി നൽകുന്നത്.

Renault offering discounts in July 2025

ഇനി എസ്‌യുവി മോഡലിലേക്ക് നോക്കിയാൽ റെനോയുടെ ഫാമിലി മാൻ ആയ ട്രൈബറിന് 50000 രൂപയാണ് ജൂലൈ മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാക്റ്റിക്കാലിറ്റിയും മികച്ച് വിലയുമാണ് ട്രൈബറിൻ്റെ പ്രത്യേകത. കുറഞ്ഞ വിലയിൽ ഇത്രയും സൌകര്യങ്ങളുള്ള മറ്റൊരു എംപിവി രാജ്യത്തില്ലെന്ന് പറയുന്നതാവും ശരി. 6.10 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് പുതിയ 2025 റെനോ ട്രൈബർ വിപണിയിലെത്തുന്നത്.

സേഫ്റ്റിയുടെ കാര്യത്തിൽ മിടുക്കനാണെന്ന് പണ്ടേ എംപിവി തെളിയിച്ചിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള റെനോ ട്രൈബറിൽ സ്റ്റാൻഡേർഡായി 17 സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ചേർത്തിട്ടുള്ളത്. 70 bhp കരുത്തിൽ 96 Nm torque നൽകുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് എംപിവി വിപണിയിൽ എത്തുന്നത്. ഒരു ഫാമിലിക്ക് വേണ്ട എല്ലാ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഹൈലൈറ്റ്.

Renault offering discounts in July 2025

അടുത്തത് ബ്രാൻഡിൻ്റെ കോംപാക്ട് എസ്‌യുവിയായ കൈഗറാണ്. അധികം വൈകാതെ തന്നെ കൈഗർ കോംപാക്‌ട് എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അതിന് മുൻപ് വാഹനം വിറ്റു തീർക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. എന്തായാലും കൈഗറിനാണ് കമ്പനി ഏറ്റവും കൂടുതൽ ഓഫർ നൽകിയിരിക്കുന്നത്. 80000 രൂപയാണ് ബ്രാൻഡ കൈഗർ സ്വന്തമാക്കുന്നവർക്ക് നൽകുന്ന ഓഫർ.

2025 റെനോ കൈഗറിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 6.10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് വരുന്നത്. എസ്‌യുവിയുടെ എല്ലാ വേരിയന്റിലും നാല് പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുള്ള 1.0-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ബേസ് മോഡലുകൾക്ക് കരുത്തേകുന്നത്.

ഇത് 72 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുള്ള 1.0-ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനും കൈഗറിലുണ്ട്. ഇത് 100 bhp കരുത്തിൽ പരമാവധി 152 Nm torque വരെ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ളതാണ്. അതേസമയം സിവിടി ഓട്ടോമാറ്റിക്കിൽ എഞ്ചിൻ 160 Nm torque ആണ് നൽകുക. ഡ്രൈവിംഗ് അത്യാവിശ്യം ഹരമായുള്ളവർക്ക് റെനോ കൈഗറിന്റെ ടർബോ എഞ്ചിനുള്ള ഏതെങ്കിലും വേരിയന്റ് തെരഞ്ഞെടുക്കുന്നതാവും ഉചിതം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 4, 2025, 22:43 [IST]
English summary
Renault offers huge discounts in july 2025 kwid to kiger all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X