4.29 ലക്ഷത്തിന്റെ കാറിനടക്കം 1 ലക്ഷത്തിനടുത്ത് ഓഫര്‍! ഇനിയും സെക്കന്‍ഡ് വാങ്ങുന്നവരെ പറഞ്ഞാല്‍ മതി
ദീപാവലി കഴിഞ്ഞെങ്കിലും ഇന്ത്യയിലെ പല കമ്പനികളും 2025 നവംബറിലും കിടിലന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ മാടിവിളിക്കുകയാണ്. അതില്‍ സ്വദേശി, വിദേശി ബ്രാന്‍ഡുകള്‍ എല്ലാം തന്നെയുണ്ട്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫേറിന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് റെനോ. സാധാരണക്കാര്‍ക്ക് പറ്റിയ ലോകോത്തര കാറുകള്‍ വിപണിയില്‍ എത്തിക്കുന്ന റെനോ എന്നും ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ മിടുക്കന്‍മാരാണ്. ഉത്സവ സീസണ്‍ അവസാനിച്ചെങ്കിലും റെനോയുടെ ഷോറൂമുകളില്‍ ഫെസ്റ്റിവല്‍ ഓഫറുകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഈ മാസം റെനോ കാറുകള്‍ (Renault Cars) വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നേടാവുന്ന ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
2025 നവംബറില്‍ ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നീ മൂന്ന് മോഡലുകളിലും കമ്പനി ബമ്പര്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ മാസം റെനോ തങ്ങളുടെ കാറുകളില്‍ ഏകദേശം 1 ലക്ഷം രൂപയ്ക്കടുത്ത് മൂല്യമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നു. വര്‍ഷാവസാനത്തിന് മുമ്പ് പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് മികച്ച ഡീല്‍ നേടാന്‍ അനുവദിക്കുന്നു. ഈ മാസം റെനോയുടെ ഏറ്റവും വിലകുറഞ്ഞ കാറായ ക്വിഡിന് ബമ്പര്‍ ഓഫര്‍ ലഭിക്കുന്നു.

നിലവില്‍ 4.29 ലക്ഷം രൂപ മുതലാണ് ക്വിഡിന്റെ ആരംഭിക്കുന്നു. ഈ മാസം റെനോ ക്വിഡ് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് 65,00 രൂപയിലധികം ലാഭിക്കാനാകും. 20000 ക്യാഷ് ഡിസ്‌കൗണ്ട്, 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കില്‍ 35000 രൂപ സ്‌ക്രാപ്പേജ് ബോണസ് എന്നിവ ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 10000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉണ്ട്. കര്‍ഷകര്‍, സര്‍പഞ്ചുകള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്ക് 4000 രൂപ റൂറല്‍ ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ലോയല്‍റ്റി ഓഫറുകളും റഫറല്‍ ആനുകൂല്യങ്ങളും ഇതിനോടൊപ്പം ലഭ്യമാണ്.അടുത്തിടെ മുഖംമിനുക്കലിന് വിധേയമായ റെനോ ട്രൈബര്‍ എംപിവിയും ഈ മാസം മികച്ച ഓഫറില്‍ വാങ്ങാം. നിലവില്‍ ഈ 7 സീറ്റര്‍ എംപിവിയുടെ വില 5.76 ലക്ഷം മുതല്‍ 8.59 ലക്ഷം രൂപ വരെ പോകുന്നു. എക്സ്-ഷോറൂം വിലകള്‍ ആണ് ഇത്. ഈ നവംബറില്‍ പുതിയ ഫെയ്സ്ലിഫ്റ്റഡ് ട്രൈബറില്‍ 65,000 രൂപ വരെ മൂല്യം വരുന്ന ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

10000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, അല്ലെങ്കില്‍ 35000 രൂപ സ്‌ക്രാപ്പേജ് ബോണസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, 13000 രൂപ ലോയല്‍റ്റി ആനുകൂല്യവും 10000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 4,000 രൂപ റൂറല്‍ ഓഫറും ഉണ്ട്. ഇപ്പോഴും സ്‌റ്റോക്ക് ഉള്ള പ്രീ-ഫെയ്‌സ്‌ലിഫ്റ്റഡ് ട്രൈബര്‍ വാങ്ങുന്നവര്‍ക്ക് ഇതിലും ലാഭം നേടാം.
30000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടുന്ന ഈ മോഡല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 75,000 രൂപയിലധികം പോക്കറ്റിലാക്കാം. കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, റൂറര്‍ ഓഫര്‍, ലോയല്‍റ്റി, റെഫറല്‍ ബോണസുകള്‍ എന്നിവ ഇതിലും ലഭ്യമാണ്. കമ്പനിയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ കൈഗറിലാണ് ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങിയ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങുന്നവര്‍ക്ക് 80000 രൂപ വരെ ലാഭിക്കാനാകും. കോംപാക്ട് എസ്‌യുവിയില്‍ 15000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 35000 രൂപ സ്‌ക്രാപ്പേജ് ബോണസ്, 20000 രൂപ ലോയല്‍റ്റി ബോണസ്, 10000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, 4000 രൂപ റൂറല്‍ ഓഫര്‍ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ എക്‌സ്‌ഷോറൂം വില 5.76 ലക്ഷം മുതല്‍ 10.33 ലക്ഷം രൂപ വരെ പോകുന്നു.
ജനപ്രിയ എസ്‌യുവിയുടെ പഴയ മോഡലും വമ്പിച്ച ഓഫറില്‍ വിറ്റഴിക്കുന്നുണ്ട്. എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പ് ബോണസ്, ലോയല്‍റ്റി ബെനിഫിറ്റ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, റൂറല്‍ ഓഫര്‍ എന്നിവ സഹിതം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കൈഗര്‍ വാങ്ങുന്നവര്‍ക്ക് 85000 രൂപ വരെ ലാഭിക്കാനാകും. ഇക്കഴിഞ്ഞ ഉത്സവകാലത്ത് പുതിയ കാര്‍ വാങ്ങാന്‍ പറ്റാതെ പോയ നിങ്ങളുടെ പരിചയക്കാര്‍ക്ക് ഇത് അയച്ചുകൊടുക്കൂ. ഇത്രയും ഓഫര്‍ ഉണ്ടായിട്ടും യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ അലയേണ്ട സാഹചര്യം ഇല്ലാതാക്കാമല്ലോ.


Click it and Unblock the Notifications








