കസ്റ്റമറാണ് കിംഗ്, ജിഎസ്ടി ലാഭം ഞങ്ങള്‍ക്ക് വേണ്ട! വില ₹95000 വരെ വെട്ടിക്കുറച്ച് റെനോ

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ചരക്കുസേവന നികതി (ജിഎസ്ടി) ഘടന പരിഷ്‌കരിച്ചത് വാഹന ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ചെറുകാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും വില കുറയാന്‍ കാരണമാകുന്ന പരിഷ്‌കരണം ഉത്സവകാലത്ത് വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജിഎസ്ടി 2.0 (GST 2.0) വഴിയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് ഒട്ടുമിക്ക കാര്‍ നിര്‍മാതാക്കളും പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ പുത്തന്‍ നികുതി പരിഷ്‌കാരങ്ങളുടെ ഫലമായി വാഹന പോര്‍ട്ട്ഫോളിയോയിലുടനീളം 96,395 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ജിഎസ്ടി 2.0 പ്രകാരമുള്ള വിലക്കുറവ് വിലക്കുറവ് ഇന്ത്യയില്‍ റെനോ വില്‍പ്പനക്കെത്തിക്കുന്ന ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നീ മോഡലുകള്‍ക്ക് ബാധകമായിരിക്കും. രാജ്യവ്യാപകമായി ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പുതിയ നിരക്കുകളില്‍ ഉടന്‍ തന്നെ റെനോ കാറുകള്‍ ബുക്ക് ചെയ്യാം. എന്നാല്‍ ഇവയുടെ ഡെലിവറി സെപ്റ്റംബര്‍ 22-ന് ശേഷം മാത്രമേ ആരംഭിക്കൂ.

new renault triber

റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ ആയ ക്വിഡിന്റെ പുതിയ വില 4.29 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച് ക്വിഡിന് 40,095 രൂപ മുതല്‍ 55,095 രൂപ വരെ വിലക്കുറവ് ലഭിക്കുന്നു. RXT, RXL ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ യഥാക്രമം 4.99 ലക്ഷം രൂപയും 4.66 ലക്ഷം രൂപയുമാണ് വില, അതേസമയം ടോപ്പ്-സ്‌പെക്ക് ക്ലൈമ്പര്‍ AMT DT വേരിയന്റ് 5.90 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇതിന് 54,995 രൂപയാണ് കുറയുന്നത്.

ക്വിഡ്
വേരിയന്റ് പഴയ വില പുതിയ വില മാറ്റം
RXE MT 469,995 429,900 -40,095
RXL MT 509,995 466,500 -43,495
RXL AMT 554,995 499,900 -55,095
RXT MT 554,995 499,900 -55,095
RXT AMT 599,995 548,800 -51,195
Climber 587,995 537,900 -50,095
Climber AMT 632,995 579,000 -53,995
Climber DT 599,995 548,800 -51,195
Climber AMT DT 644,995 590,000 -54,995

റെനോ പുറത്തിറക്കുന്ന 7 സീറ്റര്‍ എംപിവിയായ ട്രൈബറിനും ഗണ്യമായ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഈ കാറിന് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചതെന്ന് ശ്രദ്ധിക്കുക. പുതിയ റെനോ ട്രൈബറിന്റെ ബേസ് ഒതെന്റിക് വേരിയന്റ് ഇപ്പോള്‍ 5.76 ലക്ഷം രൂപയ്ക്ക് വാങ്ങാം. അതേസമയം 80195 രൂപ കുറയുന്നതോടെ ടോപ് സ്‌പെക് ഇമോഷന്‍ എഎംടി ഡിടിക്ക് 8.59 ലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. ട്രൈബര്‍ നിരയിലുടനീളം, 53,695 രൂപ മുതല്‍ 80,195 രൂപ വരെയാണ് വിലക്കുറവ് ലഭിക്കുന്നത്.

കൈഗര്‍
വേരിയന്റ് പഴയ വില പുതിയ വില മാറ്റം
Authentic MT 629,995 576,300 -53,695
Evolution MT 709,995 649,500 -60,495
Evolution AMT 759,995 695,200 -64,795
Techno MT 819,995 750,100 -69,895
Techno DT MT 842,995 771,100 -71,895
Emotion MT 914,995 837,000 -77,995
Emotion DT MT 937,995 858,000 -79,995
Techno AMT 869,995 795,800 -77,995
Techno DT AMT 892,995 816,800 -79,995
Emotion MT 1L T 999,995 914,700 -85,295
Emotion DT MT 1L T 999,995 914,700 -85,295
Techno CVT 1L T 999,995 914,700 -85,295
Techno DT CVT 1L T 999,995 914,700 -85,295
Emotion CVT 1L T 1,129,995 1,033,600 -96,395
Emotion DT CVT 1L T 1,129,995 1,033,600 -96,395

അടുത്തിടെ മിഡ്‌സൈക്കിള്‍ അപ്‌ഡേറ്റ് ലഭിച്ച കൈഗര്‍ എസ്‌യുവി വാങ്ങുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ലാഭം. തിരഞ്ഞെടുത്ത വേരിയന്റുകളില്‍ 96,395 വരെ വില കുറയുന്നു. ഇപ്പോള്‍ ബേസ് ഒതെന്റിക് മാനുവല്‍ വേരിയന്റ് വെറും 5.76 ലക്ഷം രൂപയ്ക്ക് കിട്ടുമെന്നതിനാല്‍ സെഗ്‌മെന്റില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റുന്ന കാറുകളില്‍ ഒന്നായി കൈഗര്‍ സ്ഥാനം ശക്തമാക്കി.

ടോപ് സ്‌പെക് ഇമോഷന്‍ സിവിടി 1.0 ലിറ്റര്‍ ടര്‍ബോയുടെ വില 10.33 ലക്ഷം രൂപയാണ്. വേരിയന്റിനെ ആശ്രയിച്ച് കൈഗര്‍ വാങ്ങുന്നവര്‍ക്ക് 53,695 മുതല്‍ 96,395 രൂപ വരെ പോക്കറ്റിലാക്കാം. ജിഎസ്ടി പരിഷ്‌കാരം വഴിയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള തീരുമാനത്തിലൂടെ കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് പ്രതിഫലിക്കുന്നതെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വെങ്കട്ട്റാം മാമില്ലപള്ളെ പറഞ്ഞു.

ട്രൈബര്‍
വേരിയന്റ് പഴയ വില പുതിയ വില മാറ്റം
Authentic 629,995 576,300 -53,695
Evolution 724,995 663,200 -61,795
Techno 799,995 731,800 -68,195
Emotion 864,995 791,200 -73,795
Emotion AMT 916,995 838,800 -78,195
Emotion MT DT 887,995 812,300 -75,695
Emotion AMT DT 939,995 859,800 -80,195

വാഹനങ്ങള്‍ വാങ്ങുന്നതിന് ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്ന നവരാത്രി ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് വില പരിഷ്‌കരണത്തിന്റെ സമയം. ചെന്നൈയില്‍ 480,000 യൂണിറ്റുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള നിര്‍മ്മാണ കേന്ദ്രമാണ് റെനോയ്ക്കുള്ളത്. ഇന്ത്യയിലുടനീളം 430-ലധികം സെയില്‍സ് ഔട്ട്ലെറ്റുകളും 490 സര്‍വീസ് സെന്ററുകളും ഉള്‍ക്കൊള്ളുന്ന ശൃംഖല കമ്പനിക്കുണ്ട്. ഇതില്‍ 250 മൊബൈല്‍ വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ് ലൊക്കേഷനുകളും ഉള്‍പ്പെടുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കരണത്തില്‍ ചെറുകാര്‍, ഹൈബ്രിഡ് വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ നേട്ടം. നേരത്തെ 28 ശതമാനം നികുതി ചുമത്തിയിരുന്ന പെട്രോള്‍, ഡീസല്‍, എല്‍പിജി, സിഎന്‍ജി, ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കോംപാക്റ്റ് മോഡലുകളുടെ ജിഎസ്ടി 18 ശതമാനമായി കുറഞ്ഞു. 1,500 സിസിയില്‍ താഴെ എഞ്ചിന്‍ ശേഷിയും നാല് മീറ്ററില്‍ താഴെ നീളവുമുള്ള കാറുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 6, 2025, 13:24 [IST]
English summary
Renault passed gst 2 0 benefit to customers kwid triber kiger prices slashed by up to rs 96395
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X