6 വർഷം കൊണ്ട് വിറ്റത് 2 ലക്ഷം യൂണിറ്റുകൾ; റെനോയുടെ ബെസ്റ്റ് സെല്ലറായ 7 സീറ്റർ ഇനി പുത്തൻ ലുക്കിൽ

റെനോയുടെ ഏറ്റവും മികച്ച 7 സീറ്റർ മോഡലാണ് ട്രൈബർ. 2019-ൽ വിപണിയിലെത്തിയ മോഡലിനെ ഇന്ന് കമ്പനി അടിമുടി മാറ്റി അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇന്ന് വരെ പഴയ തലമുറ മോഡൽ വിറ്റത് 2 ലക്ഷം യൂണിറ്റുകളാണ്. ഇന്ത്യയിൽ അവതരിപ്പിച്ച് 30 മാസത്തിനുളളിൽ തന്നെ ഒരു ലക്ഷം യൂണിറ്റ് എന്ന നേട്ടം കമ്പനി കൈവരിച്ചിരുന്നു. 6.10 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് പുതിയ 2025 റെനോ ട്രൈബർ വിപണിയിലെത്തുന്നത്. അപ്പോഴും വില 10 ലക്ഷത്തിൽ താഴെയാണെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.

പുതിയ മോഡൽ ഇയർ പരിഷ്ക്കാരത്തിൽ 10,000 മുതൽ 20,000 രൂപ വരെ വില വർധനവ് ലഭിച്ചിട്ടും വില 10 ലക്ഷത്തിൽ താഴെ പിടിച്ചുനിർത്താൻ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്. ബേസ് RXE ട്രിമ്മിൽ നാല് പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും വരെ ഇനി മുതൽ ലഭ്യമാവും. മുമ്പ് RXT വേരിയന്റ് മുതലായിരുന്നു ഈ ഫീച്ചറുകൾ ലഭ്യമായിരുന്നത്.

Renault sold 2 lakh triber in 6 years

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റിയർ സ്പീക്കറുകൾ എന്നിവ ഉപയോഗിച്ചാണ് റെനോ ട്രൈബർ RXL വേരിയന്റിനെ കുട്ടപ്പനാക്കിയെടുത്തിരിക്കുന്നത്. മുമ്പ് ടോപ്പ് RXZ ട്രിമ്മിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന 15 ഇഞ്ച് ഫ്ലെക്സി വീലുകൾ ഇപ്പോൾ RXT ട്രിമ്മിലും ലഭ്യമാണ്. അലോയ് പോലെ തോന്നിക്കുന്ന വീൽ കവറുകളുള്ള സ്റ്റീൽ വീലുകളാണെങ്കിലും ഇത് വണ്ടിയുടെ രൂപത്തിന് കൂടുതൽ ലുക്ക് നൽകുന്നുണ്ട് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

സേഫ്റ്റിയുടെ കാര്യത്തിൽ മിടുക്കനാണെന്ന് പണ്ടേ എംപിവി തെളിയിച്ചിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള റെനോ ട്രൈബറിൽ സ്റ്റാൻഡേർഡായി 17 സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ചേർത്തിട്ടുള്ളത്. 70 bhp കരുത്തിൽ 96 Nm torque നൽകുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് എംപിവി വിപണിയിൽ എത്തുന്നത്. സിറ്റി യാത്രകൾക്ക് അനുകൂലമാണെങ്കിലും പെർഫോമൻസ് കൊണ്ട് പലർക്കും താൽപ്പര്യം ഇല്ലെന്നും വരാം

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 20 കിലോമീറ്റർ മൈജേലും നൽകാൻ റെനോയുടെ ഫാമിലി കാറിനാവും. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് വാഹനം ഇപ്പോൾ വാങ്ങാനാവുക. കൂടാതെ 7 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ കവറേജുള്ള എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജും റെനോ കാറുകളിൽ തെരഞ്ഞെടുക്കാനാവും.

വിലയുടെ കാര്യത്തിൽ പുതിയ ട്രൈബറും ഞെട്ടിച്ചിരിക്കുകയാണ്. 6.29 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് ട്രൈബറിന് വരുന്ന എക്സ്ഷോറൂം വില. അതായത് വേരിയന്റുകൾ തിരിച്ച് 14,000 രൂപ മുതൽ 41,000 രൂപ വരെ വർധനവുണ്ടായിട്ടുണ്ടെന്ന് ചുരുക്കം. ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ വ്യത്യസ്‌ത പേരുകളിലാവും റെനോ ട്രൈബർ എംപിവിയുടെ വേരിയന്റ് നിര അറിയപ്പെടുക.

ഇതിൽ ബേസ് മോഡലായ ഒതെന്റിക്കിനാണ് 6.29 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്നത്. രണ്ടാമത്തെ എവലൂഷന് 7.24 ലക്ഷമാണ് ചെലവ് വരിക. അതേസമയം റെനോ ട്രൈബർ ടെക്നോ വേരിയന്റിന് 7.99 ലക്ഷവും ഇമോഷന് 8.64 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് വന്നാൽ പൂർണമായും പൊളിച്ചെഴുതിയിട്ടുണ്ട് എംപിവിയുടെ മുൻവശം.

റീപ്രൊഫൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കട്ടിയുള്ള ഡയഗണൽ സ്ലാറ്റുകളുള്ള മെലിഞ്ഞ ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ എന്നിവ വണ്ടിക്ക് ഇപ്പോൾ ഗംഭീര ലുക്കാണ് സമ്മാനിക്കുന്നത്. പുത്തൻ ട്രൈബറിൻ്റെ ലുക്കും ഫീച്ചറുകളും എങ്ങനെയുണ്ടന്നും നിങ്ങൾക്ക് ഇഷ്ടമായോ എന്നും തീർച്ചയായും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 23, 2025, 18:00 [IST]
English summary
Renault sold 2 lakh triber in 6 years details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X