എതിരാളികളോട് കൊമ്പ് കോർക്കാൻ റെനോയുടെ മൂന്ന് വമ്പൻമാർ; അതിലൊന്ന് ഇവിയും

എസ്‌യുവി, ഹാച്ച്ബാക്ക് പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായി റെനോ എത്തിയിരിക്കുകയാണ്. ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണികളിൽ പേരുകേട്ട റെനോ പുതിയ കൊമ്പൻമാരെ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ്. അതും ഒന്നോ രണ്ടോ അല്ല മൂന്ന് വീരൻമാരെയാണ് മറ്റ് എസ്‌യുവികളുമായി മുട്ടാൻ ഇറക്കിയിരിക്കുന്നത്. പുതിയ രണ്ട് എസ്‌യുവികൾക്കൊപ്പം ഒരു പൂർണ്ണ ഇലക്ട്രിക് ഹാച്ച്ബാക്കുമാണ് ഇത്തവണ നിരത്തിലിറക്കുന്നത്. ഓൾ-ന്യൂ റെനോ ഡസ്റ്റർ, റെനോ ബോറിയൽ 7 സീറ്റർ എസ്‌യുവി, റെനോ ക്വിഡ് ഇ.വി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് റെനോ എതിരാളികളെ ഞെട്ടിക്കാൻ ബ്രാൻഡ് അവതരിപ്പിക്കാൻ പോകുന്നത്.

ഓൾ-ന്യൂ റെനോ ഡസ്റ്റർ: രാജ്യത്ത് ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന എസ്‌യുവികളിൽ ഒന്നാണ് പുതിയ റെനോ ഡസ്റ്റർ. CMF-B പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച പുതിയ ഡസ്റ്റർ ആകർഷകമാർന്ന ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം. DRL-കളുള്ള സ്ലീക്ക് LED ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് ഗ്രിൽ, മസ്കുലാർ വീൽ ആർച്ചുകൾ, കരുത്തുറ്റ സ്‌കിഡ് പ്ലേറ്റുകൾ എന്നിവ വരാനിരിക്കുന്ന ഡസ്റ്ററിൻ്റെ പ്രധാന സവിശേഷതകളാണ്.

All-New Renault Duster

അകത്ത് പ്രീമിയം മെറ്റീരിയലുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, വിശാലമായ ലേഔട്ട് എന്നിവ ഉപയോഗിച്ച് ക്യാബിൻ നവീകരിച്ചിട്ടുണ്ട്. കൂടാതെ 460 ലിറ്ററിലധികം ബൂട്ട് സ്‌പേസും വാഗ്ദാനം ചെയ്യുന്നതിനാൽ കുടുംബങ്ങൾക്കും ദീർഘദൂര ഡ്രൈവുകൾക്കും അനുയോജ്യമാകും. 154 bhp കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എസ്‌യുവിയുടെ പട്ടികയിൽ മുന്നിൽ തന്നെ നിൽക്കും.

റെനോ ബോറിയൽ 7 സീറ്റർ എസ്‌യുവി: 2026 റെനോ ഡസ്റ്ററിനോളം പോന്നവൻ ആരെന്ന ചോദ്യത്തിൻ്റെ ഉത്തരമാണിത്. 2026-ൻ്റെ രണ്ടാം പകുതിയിൽ റെനോ ബോറിയൽ 7 സീറ്റർ എസ്‌യുവി വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കാം. CMF-B LS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച റെനോ ബോറിയൽ സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകൾ, മികച്ച ഗ്രിൽ, മസ്കുലാർ വീൽ ആർച്ചുകൾ, എന്നിവയെല്ലാം പുത്തൻ സവിശേഷതകളാണ്.

Renault Boreal

അകത്ത് ക്യാബിൻ സുഖത്തിനും സൗകര്യത്തിനും വേണ്ടി മാത്രം ഡിസൈൻ ചെയ്തത് പോലെയാണ് തോന്നുന്നത്. ഡ്യുവൽ സ്‌ക്രീൻ ഡാഷ്‌ബോർഡ്, പ്രീമിയം അപ്ഹോൾസ്റ്ററി, 48-കളർ ആംബിയൻ്റ് ലൈറ്റിംഗ്, ഒരു ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഏഴ് യാത്രക്കാർക്ക് വിശാലമായ യാത്ര ചെയ്യാനുളള സ്പേസ്, വിശാലമായ കാർഗോ ശേഷി എന്നിവയെല്ലാം പ്രധാന സവിശേഷതകളാണ്.

പവർട്രെയിൻ വശങ്ങളിലേക്ക് നോക്കിയാൽ 154 bhp പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ വാഗ്ദാനം ചെയ്യുന്ന 155 bhp 1.6 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനും പരിഗണനയിലുണ്ട്. എന്തായാലും എസ്‌യുവി രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ റെനോ ബോറിയലിന് സാധിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Renault Kwid EV

റെനോ ക്വിഡ് ഇ.വി: റെനോയുടെ അടുത്ത കൊമ്പൻ ഒരു പൂർണ്ണ ഇലക്ട്രിക് ഹാച്ച്ബാക്കായ റെനോ ക്വിഡ് ഇ.വിയാണ്. Y-ആകൃതിയിലുള്ള LED DRL-കൾ, ഫ്രണ്ട് ഗ്രിൽ, കറുത്ത ക്ലാഡിംഗ്, സ്കിഡ് പ്ലേറ്റുകൾ പോലുള്ള എസ്‌യുവി-പ്രചോദിത സ്റ്റൈലിംഗ് പുതിയ ഇവിയിൽ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടലുകൾ. ഒറ്റ ചാർജിൽ ഏകദേശം 200-225 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന 26.8 kWh ലിഥിയം-അയൺ ബാറ്ററിയുമായി ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

44 bhp പവറും 125 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറായിരിക്കും ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. ഉയർന്ന ട്രിമ്മുകൾക്ക് 64 bhp പവറും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാബിനിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പവർ വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, കണക്റ്റഡ് കാർ ടെക് എന്നിവയുൾപ്പെടെ നിരവധി സൗകര്യ സവിശേഷതകൾ എന്നിവയും ലഭിക്കും.

More from DriveSpark

Article Published On: Friday, October 10, 2025, 8:00 [IST]
English summary
Renault to launch 2 new suvs and one electric hatch in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X