പാതാളത്തോളം താഴ്ന്ന് വില! 5 ലക്ഷത്തില്‍ താഴെ മുടക്കില്‍ 7-സീറ്റര്‍ കാര്‍, 20km മൈലേജുമുണ്ട്

ഇന്ന് കുടുംബവുമായി ഒന്നിച്ച് യാത്ര പോവാന്‍ വലിയ ഫാമിലി കാറുകളാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. സാധാരണ 5 സീറ്റര്‍ കാറുകളെ അപേക്ഷിച്ച് 7 സീറ്റര്‍ കാറുകള്‍ക്ക് അല്‍പ്പം വില കൂടും. എന്നാല്‍ 5 സീറ്റര്‍ കാറിന്റെ വിലയില്‍ ലഭ്യമാകുന്ന ഒരു 7 സീറ്റര്‍ കാര്‍ ഇന്ത്യയിലുണ്ട്. വളരെ കുറഞ്ഞ വിലയ്ക്ക് ഒരു 7 സീറ്റര്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മുന്നിലെത്തുന്ന ഏറ്റവും മികച്ച ഓപ്ഷനായ റെനോ ട്രൈബറിനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ കാറുകളില്‍ ഒന്നാണിത്.

'ചീപ്പ് ആയതിനാല്‍ ട്രൈബറില്‍ മതിയായ ഫീച്ചറുകളോ സൗകര്യങ്ങളോ ഇല്ലെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. അടുത്തിടെയാണ് ഫ്രഞ്ച് ബ്രാന്‍ഡ് ഈ മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. മുഖംമിനുക്കലിന്റെ ഭാഗമായി കാറിന്റെ ലുക്കിലും ഫീച്ചര്‍ ലിസ്റ്റിലുമെല്ലാം മാറ്റം വന്നിട്ടുണ്ട്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റെയിന്‍-ആക്ടിവേറ്റഡ് ഫ്രണ്ട് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് ട്രൈബര്‍ വരുന്നത്.

renault triber seats

ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന് തുടങ്ങി മികച്ച സുരക്ഷ സവിശേഷതകളും ട്രൈബറില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിച്ച വേളയിലും കമ്പനി ട്രൈബറിന്റെ പവര്‍ട്രെയിനില്‍ മാറ്റം വരുത്തിയിരുന്നില്ല.

71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് 7 സീറ്റര്‍ എംപിവിക്ക് തുടിപ്പേകാന്‍ എത്തുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് റിപ്പോര്‍ട്ട്.

renault triber interior

ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പില്‍ നിറ്റ് റെട്രോഫിറ്റ് ചെയ്യാവുന്ന സര്‍ക്കാര്‍ അംഗീകൃത സിഎന്‍ജി കിറ്റും ട്രൈബറിനൊപ്പം വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ഡിസൈന്‍, പുതിയ സവിശേഷതകള്‍, മത്സരാധിഷ്ഠിത വിലനിര്‍ണയം എന്നിവയുമായി എത്തിയ ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് മുന്‍ഗാമിയേക്കാള്‍ ജനപ്രിയമായി കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന ഈ കാര്‍ ജിഎസ്ടി പരിഷ്‌കാരത്തോടെ കൂടുതല്‍ താങ്ങാവുന്നതായി.

റെനോ ട്രൈബറിന്റെ ബേസ് ഒതന്റിക് വേരിയന്റിന്റെ വില 6,29,995 രൂപയായിരുന്നു. ഇപ്പോള്‍ ഇത് വെറും 5,76,300 രൂപയായി കുറഞ്ഞു. അതേസമയം 7,24,995 രൂപയായിരുന്ന എവല്യൂഷന്‍ വേരിയന്റിന്റെ വില 6,63,200 രൂപയായി കുറഞ്ഞു.അതുപോലെ, ടെക്‌നോ വേരിയന്റിന്റെ വില നേരത്തെ 7,99,995 രൂപയായിരുന്നു. ഇപ്പോള്‍ ഇത് 7,31,800 രൂപയായി കുറച്ചു. ഇമോഷന്‍ വേരിയന്റ് നേരത്തെ 8,64,995 രൂപയ്ക്കായിരുന്നു വിറ്റിരുന്നതെങ്കില്‍ ഇനി മുതല്‍ ഇത് 7,91,200 രൂപയ്ക്ക് വാങ്ങാം.

1.0 ലിറ്റർ NA പെട്രോൾ-മാനുവൽ
വേരിയന്റ് നിലവിലെ വില പുതിയ വില കുറവ് % മാറ്റം
ഒതെന്റിക് ₹6,29,995 ₹5,76,300 ₹53,695 -8.52%
എവല്യൂഷന്‍ ₹7,24,995 ₹6,63,200 ₹ 61,795 -8.52%
ടെക്‌നോ ₹7,99,995 ₹ 7,31,800 ₹68,195 -8.52%
ഇമോഷന്‍ ₹8,64,995 ₹7,91,200 ₹73,795 -8.53%
1.0 ലിറ്റർ NA പെട്രോൾ-ഓട്ടോമാറ്റിക് (AMT)
ഇമോഷന്‍ ₹9,16,995 ₹8,38,800 ₹78,195 -8.53%

നേരത്തെ 9,16,995 രൂപയായിരുന്നു ഇമോഷന്‍ എഎംടി വേരിയന്റിന്റെ വില 8,38,800 രൂപയായി കുറച്ചു. അതേസമയം, ഇമോഷന്‍ മാനുവല്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് മുമ്പ് 8,87,995 രൂപയായിരുന്നെങ്കില്‍ ഇനി 8,12,300 രൂപ നല്‍കിയാല്‍ മതി. റെനോ ട്രൈബറിന്റെ ടോപ്‌സ്‌പെക് ഇമോഷന്‍ എഎംടി ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ മുമ്പത്തെ വില 9,39,995 രൂപയായിരുന്നു. ഇപ്പോള്‍ അത് 8,59,800 രൂപയായി കുറഞ്ഞിരിക്കുകയാണ്.

പുതിയ വിലകള്‍ കമ്പനി വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പുതിയ വിലകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് വില സൈറ്റില്‍ പ്രത്യക്ഷപ്പെടും. ട്രൈബറിന്റെ ഓരോ വേരിയന്റിനും കുറയാന്‍ പോകുന്ന തുക വാര്‍ത്താ കുറിപ്പിലൂടെ റെനോ പുറത്തുവിട്ടിരുന്നു. അത് വെച്ചുള്ള വിലകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഇത് എക്‌സ്‌ഷോറൂം വിലയാണെന്നും നേരിയ വ്യത്യാസങ്ങള്‍ കാണാമെന്ന കാര്യവും മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമെല്ലോ.

renault triber

ജിഎസ്ടി കുറച്ചതോടെ റെനോ ട്രൈബറിന്റെ പ്രാരംഭ വില വെറും 5 ലക്ഷത്തില്‍ താഴെയായി മാറി. ഇതോടെ ചെറിയ കുടുംബമായാലും കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ ആയാലും കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ നേരെ റെനോ ഷോറൂമിലേക്ക് വിട്ടോളൂ. ഹാച്ച്ബാക്കിന്റെ വിലയില്‍ ട്രൈബര്‍ കിട്ടുന്നതോടെ കൂടുതല്‍ ഫാമിലികള്‍ ഇത് വാങ്ങാനായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, September 11, 2025, 10:43 [IST]
English summary
Renault triber mpm variant wise new price list after gst reform becomes cheaper by up to rs 78195
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X