എര്‍ട്ടിഗയുടെ യമന്‍! വെറും ₹5.76 ലക്ഷത്തിന് 7 പേര്‍ക്ക് കയറാവുന്ന കാര്‍! ഷോറൂമില്‍ തിരക്കിന്റെ മേളം

ദൂരയാത്രകളില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒപ്പം കൂട്ടാന്‍ പാകത്തിനുള്ള സീറ്റിംഗ് കപാസിറ്റിയുള്ള വലിയ വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവണത ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ കൂടി വരികയാണ്. 7-സീറ്റര്‍ വിഭാഗത്തില്‍ ധാരാളം എസ്‌യുവികളും എംപിവികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ടൊയോട്ട ഇന്നോവയടക്കം എംപിവി വിഭാഗത്തില്‍ രാജപട്ടം അലങ്കരിക്കുന്ന മോഡലുകള്‍ തേടിപ്പോയാല്‍ പണം നന്നായി ഇറക്കേണ്ടി വരും. എന്നാല്‍ സാധാരണക്കാര്‍ക്ക് വരെ വാങ്ങാന്‍ പറ്റിയ ഒരു 7 സീറ്റര്‍ കാര്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. റെനോ ട്രൈബര്‍ എംപിവിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ഏറ്റവും കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുന്നിലേക്കെത്തുന്ന ആദ്യത്തെ ചോയ്‌സ് റെനോ ട്രൈബര്‍ (Renault Triber) ആയിരിക്കും. 2019-ലാണ് ഫ്രഞ്ച് കമ്പനി ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ആറ് വര്‍ഷത്തോളമായി ഇന്ത്യന്‍ നിരത്തുകളിലുള്ള ഈ കാറിനെ ഇക്കഴിഞ്ഞ ജൂലൈയില്‍ റെനോ മുഖംമിനുക്കി പുറത്തിറക്കി. അപ്‌ഡേറ്റിന്റെ അഭാവം കൊണ്ട് വില്‍പ്പന മന്ദഗതിയിലായിരുന്ന ട്രൈബറിന് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരവ് പുതു ഊര്‍ജമേകി.

renault triber side design

പുതിയ മോഡലിന്റെ വരവിനൊപ്പം ജിഎസ്ടി പരിഷ്‌കാരത്തെ തുടര്‍ന്നുള്ള വിലക്കിഴിവും ദീപാവലി ഓഫറുകളുമെല്ലാം റെനോ ട്രൈബറിന്റെ വില്‍പ്പന കുത്തനെ ഉയരാന്‍ കാരണമായി. ജിഎസ്ടി കുറച്ചതോടെ റെനോ ട്രൈബറിന്റെ പ്രാരംഭ വില വെറും 5 ലക്ഷത്തില്‍ താഴെയായി മാറിയിരുന്നു. ഗാഡിവാഡി പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാണ്.

2025 ഒക്ടോബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം റെനോ 3,170 ട്രൈബര്‍ കാറുകളാണ് വിറ്റഴിച്ചത്. അതേസമയം ഒരു വര്‍ഷം മുമ്പ് 2024 ഒക്ടോബറില്‍ എംപിവിയുടെ വില്‍പ്പന വെറും 2,111 യൂണിറ്റുകള്‍ മാത്രമായിരുന്നു. 2024 ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് പോയമാസം ട്രൈബറിന്റെ 1,059 യൂണിറ്റുകളാണ് റെനോക്ക് അധികം വില്‍ക്കാന്‍ സാധിച്ചത്. വാര്‍ഷിക വളര്‍ച്ച 50 ശതമാനമാണ്. ഹാച്ച്ബാക്ക് കാറിന്റെ വിലയില്‍ വലിയ 7-സീറ്റര്‍ കാര്‍ കിട്ടിയതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ റെനോ ഷോറൂമിലേക്ക് വെച്ചുപിടിച്ചിരിക്കുകയാണ്.

renault triber

മുകളില്‍ സൂചിപ്പിച്ച പോലെ ഇതിനോടകം തന്നെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന ഈ കാര്‍ ജിഎസ്ടി പരിഷ്‌കാരത്തോടെ കൂടുതല്‍ താങ്ങാവുന്നതായിരുന്നു. മുമ്പ് 6,29,995 രൂപ വിലയുണ്ടായിരുന്ന റെനോ ട്രൈബറിന്റെ ബേസ് ഒതന്റിക് വേരിയന്റിന്റെ വില ഇപ്പോള്‍ വെറും 5,76,300 രൂപയായി കുറഞ്ഞു. ടോപ്സ്പെക് ഇമോഷന്‍ എഎംടി ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ മുമ്പത്തെ വില 9,39,995 രൂപയായിരുന്നു. ഇപ്പോള്‍ അത് 8,59,800 രൂപയായി കുറഞ്ഞിരിക്കുകയാണ്.

71 bhp പവറും 96 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് 7 സീറ്റര്‍ എംപിവിക്ക് തുടിപ്പേകാന്‍ എത്തുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

renault triber interior

എംപിവിയില്‍ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റെയിന്‍-ആക്ടിവേറ്റഡ് ഫ്രണ്ട് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നീ സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നു.

മാരുതി എര്‍ട്ടിഗ പോലുള്ള 7 സീറ്റര്‍ എംപിവികള്‍ക്ക് ട്രൈബര്‍ മികച്ച ബദലാണ്. കൂടുതല്‍ കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ട്രൈബറില്‍ ഉള്‍പ്പെടുത്താനായി ഉപഭോക്താക്കള്‍ ഏറെ നാളായി മുറവിളി കൂട്ടുന്നുണ്ട്. ടര്‍ബോ എഞ്ചിനിന്റെ സാന്നിധ്യം കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും അതുവഴി വിപണി വിഹിതം വര്‍ധിപ്പിക്കാനും സാധിക്കും. ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള നിസാന്‍ എംപിവിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളിൽ നിന്ന് ട്രൈബറിന് ടര്‍ബോ എഞ്ചിന്‍ ലഭിക്കുമോ എന്ന് മനസ്സിലാക്കാം.

More from DriveSpark

Article Published On: Sunday, November 16, 2025, 8:00 [IST]
English summary
Renault triber registered 3170 unit sales in 2025 october 50 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X