റെനോ കാറുടമകൾക്ക് ധൈര്യമായി എഥനോൾ നിറയ്ക്കാമെന്ന് കമ്പനി; പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ

രാജ്യത്ത് ഇപ്പോൾ എഥനോൾ ഇന്ധന വിഷയം കത്തി നിൽക്കുകയാണല്ലോ. സോഷ്യൽ മീഡിയയിലൂടെ എഥനോളിനെതിരെ നിരവധി പ്രക്ഷോഭങ്ങളും നെഗറ്റീവ് പബ്ലിസിറ്റികളും പരക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിൻ്റെ സത്യാവസ്ഥ. ശരിക്കും വാഹനങ്ങളിൽ എഥനോൾ നിറച്ചാൽ വാനത്തിന് ദോഷമാണോ. റെനോ വാഹനയുടമകൾക്കായി ബ്രാൻഡ് ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. അത് എന്താണെന്ന് അല്ലേ. നിങ്ങൾ റെനോ വാഹനം ഉപയോഗിക്കുന്നെങ്കിൽ നിങ്ങൾക്ക് എഥനോൾ ഇന്ധനം നിങ്ങളുടെ വാഹനത്തിൽ നിറയ്ക്കുന്നതിന് ഒരു തടസവുമില്ലെന്നും വാഹനത്തിന് തകരാർ സംഭവിക്കില്ല എന്നുമാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയും കൂടി ചേർന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

E10 ഇന്ധനം അനുയോജ്യമായ കാറുകളിൽ E20 ഉപയോഗിക്കുന്നത് കൊണ്ട് തകരാറുകളൊന്നും തന്നെ സംഭവിക്കില്ല എന്നാണ് പഠന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. റെനോ തങ്ങളുടെ പുതുക്കിയ കൈഗർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ കൈഗർ ഒതെന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നീ വേരിയന്റുകളിലാവും വിപണിയിലെത്തുക. ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

Study suggests Renault cars can run on E20 fuel

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ തന്നെയാണ് മുഖംമിനുക്കിയ പതിപ്പിനേയും വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ടര്‍ബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം മുതലാണ്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയെല്ലാം ബേസ് മോഡലായ ഓതന്റിക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇതോടൊപ്പം ഫാബ്രിക് അപ്ഹോൾസ്റ്ററി, 60/40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവൽ എസി, PM 2.5 ഫിൽറ്റർ, ഫ്രണ്ട്, റിയർ പവർ വിൻഡോകൾ, റിമോട്ട് ലോക്ക്/അൺലോക്ക് എന്നീ സവിശേഷതകളും റെനോ കൈഗറിൻ്റെ ബേസ് മോഡലായ ഒതെന്റിക് വേരിയന്റിൽ കൊടുത്തിട്ടുണ്ട്.

Study suggests Renault cars can run on E20 fuel

അധിക ക്രോം ഗാർണിഷ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, LED ഫോഗ് ലാമ്പുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് റിയർ-വ്യൂ മിറർ, വിംഗ് മിററുകൾക്കുള്ള ഓട്ടോ-ഫോൾഡ് ഫംഗ്ഷൻ, 7.0-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 3D ആർക്കാമിസ് സൗണ്ട് സിസ്റ്റം, മാനുവലിൽ ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ്, റിയർ ഡീഫോഗർ, കൂൾഡ് ഗ്ലൗബോക്സ്, ആംബിയന്റ് ലൈറ്റിംഗ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൾട്ടി-വ്യൂ റിയർ-വ്യൂ ക്യാമറ തുടങ്ങിയവയാണ് കൈഗറിലെ ഫീച്ചറുകൾ.

പുതിയ കൈഗര്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 72bhp പവറും 96Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തേത്.. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്സുകളുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കുന്നു. ഇതിനുപുറമെ 100 bhp പവറും 160 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും എസ്‌യുവിക്ക് തുടിപ്പേകാന്‍ എത്തുന്നു.

Study suggests Renault cars can run on E20 fuel

റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മൈലേജ് ലിറ്ററിന് 19.83 കിലോമീറ്ററാണ്. അതേസമയം ടര്‍ബോ പെട്രോള്‍ എഞ്ചിന് NA എഞ്ചിനേക്കാള്‍ മൈലേജ് കൂടുതലാണ്. ടര്‍ബോ പെട്രോള്‍ എഞ്ചിനുള്ള കൈഗര്‍ ഫെയ്സ്ലിഫ്റ്റിന്റെ മൈലേജ് ലിറ്ററിന് 20.38 കിലോമീറ്ററിറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും റെനോ വാഹനയുടമകൾക്ക് വളരെ സന്തോഷമുളള വാർത്ത തന്നെയാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 29, 2025, 19:33 [IST]
English summary
Renaults e10 compliant vehicles can safely use e20 fuel study report says this details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X