രാജ്യം കാക്കുന്നവർക്ക് കൂട്ടായി സ്കോർപിയോ പിക്കപ്പും;2700 കോടിയുടെ കരാറിൽ മഹീന്ദ്ര ഒപ്പുവച്ചു
രാജ്യം കാക്കുന്ന പട്ടാളക്കാരുടെ യാത്രയ്ക്കും ചരക്ക് നീക്കത്തിനുമായി ഇന്ത്യൻ നിർമിത വാഹനങ്ങൾ ആർമിയിലേക്ക് എടുക്കുന്ന പതിവ് ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അത്തരത്തിൽ മാരുതി സുസുക്കി, മഹീന്ദ്ര,ടാറ്റ എന്നീ നിരവധി വാഹനങ്ങൾ ആർമിയിൽ സേവനം നടത്തുന്നുണ്ട്. ഇനി അവരിലേക്ക് മഹീന്ദ്രയുടെ മറ്റൊരു വാഹനം കൂടി ചേരുകയാണ്. കഴിഞ്ഞ വര്‍ഷം സ്‌കോര്‍പിയോ N അടിസ്ഥാനമാക്കിയുള്ള പിക്ക്-അപ്പ് ട്രക്ക് മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ 1986 സ്കോർപിയോ പിക്കപ്പ് ട്രക്ക് ആർമിയിലേക്ക് ചേർക്കുന്നതിൻ്റെ ഭാഗമായി 2700 കോടി രൂപയുടെ കരാറിൽ മഹീന്ദ്ര ഒപ്പുവച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം സ്കോർപിയോ പിക്കപ്പ് ട്രക്ക് പരീക്ഷണയോട്ടം നടത്തുന്നതിൻ്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.സ്‌കോര്‍പിയോ N എസ്‌യുവിയുടെ ഭൂരിഭാഗം ഡിസൈനും നിലനിര്‍ത്തുന്നുണ്ടെങ്കിലും നീളം കൂടുതലായി കാണുന്നുണ്ട്. വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള കറുത്ത ഗ്രില്ലും ഇരട്ട-പീക്ക് മഹീന്ദ്ര ലോഗോയും ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും ഇതിന് ലഭിക്കുന്നുവെന്നും ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

കൂടാതെ ഒആര്‍വിഎമ്മുകളില്‍ സംയോജിപ്പിച്ച ഇന്‍ഡിക്കേറ്ററുകളും ഇതിലുണ്ട്. കണ്‍സെപ്റ്റ് പതിപ്പില്‍ കാണപ്പെട്ടിരുന്ന നിരവധി കരുത്തുറ്റ ഡിസൈന്‍ ഘടകങ്ങളുടെ അഭാവം ടെസ്റ്റ് മ്യൂളില്‍ എടുത്ത് കാണിക്കുന്നുണ്ട്. സ്‌നോര്‍ക്കല്‍, റൂഫ് മൗണ്ടഡ് എല്‍ഇഡി ആക്‌സസറികള്‍, നാല് ഡോറുകള്‍ക്ക് പ്രത്യേക ഫുട്‌ബോര്‍ഡുകള്‍ എന്നിവയാണ് അവയില്‍ ചിലത്. ക്യാമറക്കണ്ണില്‍ പതിഞ്ഞത് രണ്ട് ഡോറുകളുള്ള സിംഗിള്‍-കാബിന്‍ പതിപ്പായിരുന്നു. ആർമിക്ക് വേണ്ടി വാഹനം കസ്റ്റമൈസ് ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
മഹീന്ദ്ര സ്‌കോര്‍പിയോ N അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ പിക്കപ്പ് ട്രക്കില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 2.2-ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിന്റെ പുതുക്കിയ പതിപ്പ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കോര്‍പിയോ N എസ്‌യുവിയില്‍ നിന്ന് വ്യത്യസ്തമായി ഈ പിക്ക് അപ്പ് വാണിജ്യ മേഖലയ്ക്ക് വേണ്ടിയും ബ്രാൻഡ് അവതരിപ്പിച്ചേക്കാം.
2023-ലാണ് സ്കോർപിയോ ക്ലാസിക്കിനായി 1,850 യൂണിറ്റുകളുടെ ഓഡർ ഇന്ത്യൻ ആർമിയിൽ നിന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക് ലഭിച്ചതോടെ വാഹനങ്ങൾ കൈമാറിയത്. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ വരവ് സൈന്യത്തിന്റെ കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തും. ആർമിക്കായിട്ടുള്ള സ്കോർപിയോ ക്ലാസിക് മോഡലുകൾക്ക് മഹീന്ദ്ര ഒരു 4x4 പവർട്രെയിൻ നൽകിയിട്ടുണ്ട് എന്നാണ് വിവരം.
ഇവയിൽ വരുന്ന എഞ്ചിൻ 140 Ps മാക്സ് പവർ പുറപ്പെടുവിക്കുന്ന മുൻ തലമുറ 2.2 ലിറ്റർ യൂണിറ്റാവാൻ സാധ്യതയുണ്ട്. നിലവിൽ സിവിലിയൻ/ പബ്ലിക്കിനായി ലഭ്യമാവുന്ന സ്കോർപിയോ ക്ലാസിക്കിന് മഹീന്ദ്ര ഒരു അപ്പ്ഡേറ്റഡ് എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. ഇതും ഒരു 2.2 ലിറ്റർ യൂണിറ്റ് തന്നെയാണ്, എന്നിരുന്നാലും മുൻ തലമുറ പതിപ്പിനേക്കാൾ 55 കിലോഗ്രാം ഭാരം കുറഞ്ഞതാണ്.
കൂടാതെ 1,000 rpm -ൽ നിന്നു തന്നെ 230 Nm torque ലഭ്യമാവും എന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. അതോടൊപ്പം തന്നെ വാഹനത്തിന്റെ ഫ്യുവൽ എഫിഷൻസി 15 ശതമാനം ഉയർന്നതായും നിർമ്മാതാക്കൾ പറയുന്നുണ്ട്. ട്രാൻസ്മിഷൻ സിസ്റ്റം ഇപ്പോൾ ഒരു കേബിൾ ഷിഫ്റ്റ് സംവിധാനം ഉപയോഗിക്കുന്നു, ഇത് വൈബ്രേഷനുകൾ കുറയ്ക്കുന്നതിനും ഗിയർ ഷിഫ്റ്റിംഗ് ഷോർട്ടും പോസിറ്റീവുമാക്കാൻ സഹായിക്കുന്നു.
അടുത്തതായി ട്രാൻസ്മിഷനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ വരുന്നത് ഒരവു ആറ് സ്പീഡ് മാനുവൽ യൂണിറ്റാണ്, റിയർ വീലുകളിലേക്കാണ് ഗിയർ ബോക് കണക്ട് ചെയ്തിരിക്കുന്നത്. നിലവിൽ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഡലുകളിൽ 4x4 പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നില്ല. ഇപ്പോൾ വരുന്ന ഡീസൽ എഞ്ചിൻ പരമാവധി 130 Ps പവറും 300 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു.
എസ്‌യുവിയുടെ സസ്പെൻഷൻ സെറ്റപ്പും നിർമ്മാതാക്കൾ അപ്പ്ഗ്രേഡും റീട്യൂണും ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ ബോഡി റോൾ കുറയ്ക്കുന്നതിനായി മഹീന്ദ്ര ഇപ്പോൾ നാല് സ്ട്രട്ടുകളിലും MTV-CL ഡാംപറുകളാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഒരു സൺഗ്ലാസ് ഹോൾഡർ, ഡയമണ്ട് പാട്ടേണുള്ള ഫാബ്രിക്ക് സീറ്റുകൾ തുടങ്ങിയ ഒട്ടനവധി ഫീച്ചറുകളുമായിട്ടാണ് സ്കോർപിയോ ക്ലാസിക് വരുന്നത്.
അതോടൊപ്പം ഇന്ത്യൻ ആർമി തങ്ങളുടെ വാഹന നിരയിലേക്ക് ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്കുകളുടെ ഒരു നിരയും ചേർത്തിരിക്കുകയാണ്. പുത്തൻ ലൈഫ്‌സ്റ്റൈൽ ഓഫ് റോഡ് പിക്കപ്പ് ട്രക്കുകൾ ഇന്ത്യൻ ആർമിക്ക് ഒരു മുതൽകൂട്ടായിരിക്കും എന്ന് നമുക്ക് പ്രതീക്ഷാം. 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ മാനുവൽ ഗിയർബോക്സിനൊപ്പം 204 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഓട്ടോമാറ്റിക് ഓപ്ഷനിൽ 500 Nm torque ഉം സൃഷ്ടിക്കുന്നു.
കഴിഞ്ഞ മാസം സ്കോർപിയോ N എസ്‌യുവിയുടെ കാർബൺ എഡിഷൻ വിപണിയിൽ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു.19.19 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലിന് Z8, Z8L എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്വന്തമാക്കാനാവും. രണ്ടാമത്തെ ടോപ്പ് മോഡലിന് 24.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.
സ്കോർപിയോയുടെ ബ്ലാക്ക് എഡിഷൻ മോഡൽ എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാനാവും. പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് അന്യായ ലുക്കാണെന്ന് പറയാതെ വയ്യ. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ കാണുന്ന ക്രോമിന്റെ ഉപയോഗം നന്നേ കുറച്ചാണ് എസ്‌യുവിയുടെ വരവ്. ക്രോം ഡോർ ഹാൻഡിലുകളും വിൻഡോ സൈഡ് മോൾഡിംഗിനുമെല്ലാം ബ്ലാക്ക് ഫിനിഷാണ് ഇപ്പോൾ ലഭിക്കുന്നത്.
ഇതോടൊപ്പം 18 ഇഞ്ച് അലോയ് വീലുകൾക്കും റൂഫ് റെയിലുകൾക്കും സമാനമായ ഡാർക്ക് തീമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ സ്റ്റെൽത്ത് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനിൽ മാത്രമാണ് ഏറ്റവും പുതിയ മഹീന്ദ്ര സ്കോർപിയോ N കാർബൺ എഡിഷൻ വാങ്ങാനാവുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത് കേട്ടോ.
ഡാഷ്‌ബോർഡ്, ലെതറെറ്റ് സീറ്റുകൾ എന്നിവയെല്ലാം കറുപ്പിൽ ഒരുങ്ങിയിരിക്കുന്നത് കാണാൻ വല്ലാത്തൊരു ചേലാണെന്ന് നിസംശയം പറയാനാവും. റൂഫ് ലൈനറും ഡോർ ട്രിമ്മുകളും വരെ കറുപ്പിച്ചുകൊണ്ടാണ് വരുന്നത്. 7-സീറ്റർ ഓപ്ഷനിലാണ് സ്കോർപിയോ N കാർബൺ എഡിഷൻ വിപണിയിലെത്തുന്നത് എന്നതും പ്രായോഗികമായ കാര്യമാണ്. പിന്നെ എസ്‌യുവിയുടെ ഫീച്ചർ നിര എത്രത്തോളം സമ്പന്നമാണെന്ന് പറയേണ്ടതില്ലല്ലോ.
8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ഡ്യുവൽ സോൺ എസി, 12 സ്പീക്കറുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം അതേപടി നിലനിർത്തിയിട്ടുള്ളതിനാൽ ഫീച്ചറുകളും സമാനമാണെന്ന് വേണം പറയാൻ. 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) എന്നീ സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി ലഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








