വരാനിരിക്കുന്ന 7 ഇലക്ട്രിക് എസ്‌യുവികള്‍! ക്യൂവില്‍ മഹീന്ദ്ര മുതല്‍ മാരുതി മോഡലുകള്‍ വരെ

ഇന്ത്യന്‍ എസ്‌യുവികൾ വിപണി ഒരു വലിയ വൈദ്യുതി വിപ്ലവത്തിന്റെ വക്കിലാണ്. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം തികച്ചും വേഗത്തിലാക്കുനുള്ള പ്ലാനിലാണ് കമ്പനികള്‍. നിരവധി പുതിയ ഇലക്ട്രിക് എസ്‌യുവികളാണ് പുറത്തിറങ്ങാന്‍ പോകുന്നത്. കൂടുതല്‍ പെര്‍ഫോമന്‍സും, റേഞ്ചും, സുരക്ഷയും, അതിനൊപ്പം സ്‌റ്റൈലും ടെക്‌നോളജിയും ചേര്‍ന്ന പ്രീമിയം അനുഭവമാണ് ഇപ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായി, മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ ബ്രാന്‍ഡുകള്‍ അവരുടെ ഏറ്റവും പുതിയ ഇവി പ്ലാറ്റ്ഫോമുകളില്‍ നിര്‍മ്മിച്ച ഫ്യൂച്ചറിസ്റ്റിക് എസ്‌യുവികള്‍ ഇന്ത്യന്‍ റോഡുകളില്‍ ഇറക്കാന്‍ ഒരുങ്ങുന്നത്. ഇവയില്‍ ചിലത് അവരുടെ ഐക്കോണിക് മോഡലുകളുടെ ഫുള്‍ ഇലക്ട്രിക് അവതാരങ്ങളാണ്.

ടാറ്റ സിയറ ഇവി: ഇന്ത്യന്‍ ഇവി മാര്‍ക്കറ്റില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റാന്‍ പോകുന്ന എസ്‌യുവികളിലൊന്നാണ് സിയറ. ടാറ്റയുടെ ജെന്‍-2 ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിക്കുന്ന ഈ മോഡലിന്റെ പ്രത്യേകത റെട്രോ ഡിസൈന്‍, മോഡേണ്‍ ടച്ചുകള്‍ എന്നിവയോടെ പുതുക്കി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. 2025 നവംബര്‍ 25ന് വിപണിയിലെത്തുന്ന സിയറയില്‍ 65-75 kWh ബാറ്ററി പായ്ക്കും ഒപ്പം ടോപ്പ് വേരിയന്റില്‍ ഡ്യുവല്‍ മോട്ടോര്‍ AWD സെറ്റപ്പും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

New 7 Electric SUVs

മഹീന്ദ്ര XEV 9S: മഹീന്ദ്രയുടെ വരാനിരിക്കുന്ന XEV 9S ഇവി സെഗ്മെന്റിലെ ഏറ്റവും പ്രീമിയം 7-സീറ്റര്‍ ഇലക്ട്രിക്എസ്‌യുവികളില്‍ ഒന്നായി രൂപംകൊള്ളുകയാണ്. ബ്രാന്‍ഡിന്റെ പുതിയ INGLO പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഈ മോഡലില്‍ വലിയ 59 kWh/79 kWh ബാറ്ററി ഓപ്ഷനുകളാണ് ഉണ്ടാവുക. മനംമയക്കുന്ന ഡിസൈനും അകത്തളക്കാഴ്ച്ചകളും ഒപ്പം ലെവല്‍-2 ADAS തുടങ്ങിയ ഹൈടെക് ഫീച്ചറുകള്‍ നല്‍കിയാണ് XEV 9S വരുന്നത്.

മാരുതി സുസുക്കി ഇ വിറ്റാര: മാരുതിയുടെ ഫുള്‍ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാര പുതിയ സ്‌കേറ്റ്‌ബോര്‍ഡ് ഇവി പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ സ്‌പെയ്‌സ്, സ്റ്റബിലിറ്റി, സ്മൂത്ത് ഡ്രൈവ് എന്നിങ്ങനെ ആവശ്യമായ എല്ലാ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോപ്പ് വേരിയന്റില്‍ ഓള്‍ഗ്രിപ്പ്-ഇ AWD സംവിധാനം ലഭിക്കുന്നതിനാല്‍ വ്യത്യസ്ത റോഡ് സാഹചര്യങ്ങളിലും നല്ല പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന കാറായിരിക്കും ഇത്.

New 7 Electric SUVs

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ BEV: ഇ വിറ്റാരയുടെ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ടൊയോട്ട ഇവി ഡിസൈന്‍ ടച്ച്, പ്രീമിയം ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് അനുഭവം എന്നിവ ചേര്‍ത്തുകൊണ്ട് കൂടുതല്‍ എലഗന്റായ ഇവി പാക്കേജ് ഒരുക്കുന്നു. സിഗ്‌നേച്ചര്‍ ഗ്രില്‍ ഡിസൈന്‍, 2,700 mm നീളമുള്ള വീല്‍ബേസ് എന്നിവ കാഴ്ചയ്ക്കും സ്‌പെയ്സിനും വലിയ ആനുകൂല്യമാണ്. 49 kWh, 61 kWh രണ്ട് ബാറ്ററി ഓപ്ഷനുകള്‍ 320-420 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കിയേക്കും.

മഹീന്ദ്ര XUV 3XO ഇവി: ഇന്ത്യയില്‍ ചുവടുവയ്ക്കാന്‍ ഒരുങ്ങുന്ന ഈ പുതിയ മോഡല്‍ XUV 3XO-യുടെ തന്നെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിനെ ഇവി സ്പര്‍ശം നല്‍കി അപ്‌ഡേറ്റ് ചെയ്ത രൂപത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്ലോസ്ഡ് ഗ്രില്‍, പ്രത്യേക ആരോ ബമ്പറുകള്‍, പുതിയ എല്‍ഇഡി സിഗ്‌നേച്ചര്‍ എല്ലാം കൂടി ഇതിനെ ഒരു മിനി-ഇവി പവര്‍ഹൗസ് ആക്കി മാറ്റുന്നു. മഹീന്ദ്രയുടെ പുതുതലമുറ ബാറ്ററി ടെക് ഉപയോഗിച്ച് ഏകദേശം 350-400 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

New 7 Electric SUVs

മഹീന്ദ്ര BE Rall-E: വിപണിയില്‍ വ്യത്യസ്തമായ സ്ഥാനം നേടാന്‍ ഒരുങ്ങുന്ന BE Rall-E, ഒരു ശക്തമായ ഓഫ്‌റോഡ് ഇലക്ട്രിക് എസ്‌യുവിയായാണ് അരങ്ങേറാന്‍ പോകുന്നത്. INGLO പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ മോഡല്‍ ഡ്യുവല്‍-മോട്ടോര്‍ AWD സംവിധാനം, വലിയ ബാറ്ററി ഓപ്ഷനുകള്‍, ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒപ്പം പുതുക്കിയ ഡിസൈന്‍ ഇന്റീരിയര്‍ എന്നിവയും പ്രധാന ആകര്‍ഷണമായിരിക്കും.

ഹ്യുണ്ടായി കോംപാക്ട് ഇ-എസ്‌യുവി: സ്‌റ്റൈലിഷ് ഓപ്ഷനായി ഒരുങ്ങുന്ന ഈ മോഡല്‍ സിറ്റി ഡ്രൈവിനുള്ള പ്രായോഗികതയും ചെറു ഇവി സൗകര്യങ്ങളും ചേര്‍ത്ത് തയാറാക്കിയിരിക്കുന്നതാണ്. 42kWh , 49kWh ബാറ്ററി ഓപ്ഷനുകള്‍ക്കൊപ്പം 300-355 കിലോമീറ്റര്‍ വരെ WLTP റേഞ്ച് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ DC ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് 30 മിനിറ്റില്‍ 10-80 ശതമാനം ചാര്‍ജ് സാധ്യമാകുന്നതായിരിക്കും. ലെവല്‍2 ADAS, കണക്ടഡ് കാര്‍ ഫീച്ചറുകളും ഉള്‍പ്പെട്ടേക്കും.

More from DriveSpark

Article Published On: Wednesday, November 19, 2025, 17:21 [IST]
English summary
Seven electric suv cars coming to india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X