മലയാളി പേരിട്ടതോടെ ബ്രാൻഡിന് വച്ചടി വച്ചടി കയറ്റം; 5 ലക്ഷം കാറുകളെന്ന സുവർണ നേട്ടം കൈവരിച്ചത് കണ്ടോ

സ്കോഡ എന്ന ബ്രാൻഡിന് രാജ്യത്ത് വലിയ ഒരു ആരാധക നിര തന്നെയുണ്ട്. പെർഫോമൻസിൽ ജർമൻ കാറുകളോട് മുട്ടി നിൽക്കാൻ ചെക്ക് റിപബ്ലിക്കൻ നാട്ടിൽ നിന്ന് എത്തിയവർക്ക് സാധിച്ചിട്ടുണ്ട്. 2001-ലാണ് സ്കോഡ ഇന്ത്യയിൽ തങ്ങളുടെ വരവറിയിച്ചത്. അതിന് ശേഷം ഇങ്ങോട്ട് വിൽപ്പനയിൽ എന്നും മുന്നിൽ തന്നെയാണ് സ്കോഡ. ഒക്ടാവിയ, ലോറ, സൂപ്പർബ്, കൊഡിയാക്, കുഷാഖ്, സ്ലാവിയ, പുതിയ സബ്-4 മീറ്റർ എസ്‌യുവിയായ കൈലാഖ് തുടങ്ങിയ ജനപ്രിയ മോഡലുകൾ ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി അവതരിപ്പിച്ചു തങ്ങളുടെ പ്രാദേശിക നിർമാണ പ്ലാൻ്റിൽ നിന്ന് അഞ്ച് ലക്ഷം കാറുകളെന്ന് സുവർണ നേട്ടത്തിലേക്ക് കമ്പനി എത്തിയിരിക്കുകയാണ്.

പാർട്‌സുകളുടെ ലഭ്യതയും പ്രാദേശിക നിർമ്മാണവും കാരണം ചെലവുകൾ ഗണ്യമായി കുറഞ്ഞത് കൊണ്ട് തന്നെ സ്കോഡയുടെ കാറുകൾ എപ്പോഴും ആളുകൾ എത്തിയിരുന്നു എന്നതാണ് പ്രത്യേകത. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഗംഭീര പ്രകടനമാണ് സ്‌കോഡ നടത്തിയിരിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഈ 6 മാസകാലയളവില്‍ മൊത്തം 36,194 വാഹനങ്ങളാണ് സ്‌കോഡ ഓട്ടോ ഇന്ത്യ വിറ്റഴിച്ചത്.

skoda achieved milestone of five lakh cars

2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയുമായി തട്ടിച്ച്‌നോക്കുമ്പോള്‍ 134 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. മുമ്പ് 6 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് 2022-ലായിരുന്നു. കഴിഞ്ഞ 130 വര്‍ഷമായി സ്‌കോഡ അന്താരാഷ്ട്ര തലത്തില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇന്ത്യയില്‍ ഇപ്പോള്‍ സ്‌കോഡക്ക് കൂടുതല്‍ വില്‍പ്പന ലഭിക്കാനുള്ള പ്രധാന കാരണം കൈലാക്കിന്റെ വരവാണ്.

ചെക്ക് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ സബ് 4 മീറ്റര്‍ എസ്യുവി യാണ് ഇത്. കുറഞ്ഞ വില മാത്രമായതിനാല്‍ കോംപാക്ട് എസ്‌യുവിക്ക് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും മികച്ച വില്‍പ്പന നടക്കുന്നുണ്ട്. 2024 നവംബറിലാണ് ഈ കാര്‍ അവതരിപ്പിച്ചത്. ഈ കാര്‍ ഏകദേശം പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് പറയാം. അതുകൊണ്ടാണ് പുതിയ കാറിന് പേരിടാന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു മത്സരം തന്നെ കമ്പനി നടത്തിയത്.

skoda achieved milestone of five lakh cars

ഇത് MQB A0 IN എന്ന പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കാറില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഫീച്ചര്‍ റിച്ചായ ഈ കാറിന് നിലവില്‍ 8.25 ലക്ഷം രൂപ മുതലാണ് വില. സ്‌കോഡ കഴിഞ്ഞ ഏപ്രിലില്‍ കൊഡിയാക് എസ്യുവിയുടെ രണ്ടാം തലമുറ മോഡലും പുറത്തിറക്കി. ഈ കാര്‍ സ്‌പോര്‍ട്‌സ് ലൈന്‍, എല്‍ ആന്‍ഡ് കെ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇതില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചിരിക്കുന്നു.

201 bhp പവറും 320 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള എഞ്ചിന്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ കാറിന് 46.89 ലക്ഷം രൂപയാണ് വില. കോഡ സ്ലാവിയ കാറിന്റെ വില്‍പ്പനയും കമ്പനിക്ക് ഗുണം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ മികച്ച വിജയം നേടിയ ഒക്ടാവിയ ആര്‍എസ് കാര്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് വരുന്നുണ്ട്. സ്‌കോഡക്ക് 2021 വരെ ഇന്ത്യയില്‍ 120 ഷോറൂമുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 295 ആയി ഉയര്‍ന്നു. ഈ വര്‍ഷം അവസാനത്തോടെ എണ്ണം 350 ആയി ഉയര്‍ത്താന്‍ കമ്പനി പദ്ധതിയിടുന്നു.

skoda achieved milestone of five lakh cars

സ്‌കോഡ അവരുടെ കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് മെയിന്റനന്‍സ് പാക്കേജും നല്‍കുന്നുണ്ട്. അതിനാല്‍ ഈ കമ്പനിയുടെ കാറുകള്‍ വാങ്ങുന്നവര്‍ 30,000 കി.മീ അല്ലെങ്കില്‍ 2 വര്‍ഷത്തിന് ശേഷമാണ് ആദ്യ സര്‍വീസിന് വിടുന്നത്. ഇതുകൂടാതെ എക്‌സ്റ്റന്‍ഡഡ് വാറണ്ടിയും സര്‍വീസ് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്നത് കൊണ്ട് തന്നെ എല്ലാ ഉപഭോക്താക്കളും സ്കോഡയുടെ സർവീസിലും തൃപ്തരാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 5, 2025, 18:26 [IST]
English summary
Skoda auto achieved milestone in india by producing 500 000 cars by local manufacturing facilities
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X