5 ലക്ഷം എഞ്ചിനുകളെന്ന നേട്ടവുമായി സ്കോഡ, എതിരാളികൾക്കൊരു വെല്ലുവിളി തന്നെ
രാജ്യത്ത് എത്തിയപ്പോൾ മുതൽ എല്ലാവരുടേയും മനസിൽ കയറികൂടിയ ബ്രാൻഡാണ് സ്കോഡ. സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഒരു നേട്ടം കൈവരിച്ചതിൻ്റെ സന്തോഷത്തിലാണ് ഇപ്പോൾ. അതായത് പ്രാദേശികമായി അഞ്ച് ലക്ഷം എഞ്ചിനുകൾ നിർമിക്കാന കമ്പനിക്ക് സാധിച്ചുവെന്നതാണ് നേട്ടം. പൂനെ പ്ലാന്റിൽ 500,000 എഞ്ചിനുകൾ നിർമ്മിക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും, ഇത് തങ്ങളുടെ ആഗോള ഉൽപാദന ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് എന്നാണ് സ്കോഡ ഓട്ടോ എ.എസിലെ ആൻഡ്രിയാസ് ഡിക്ക് അഭിപ്രായപ്പെട്ടത്.
സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ നൂതന പവർട്രെയിൻ സാങ്കേതികവിദ്യകളുമായി പാരിസ്ഥിതികമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ്. ഗ്രൂപ്പിന്റെ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനിൽ വിപുലമായ എക്‌സ്‌ഹോസ്റ്റ് എമിഷൻ സാങ്കേതികവിദ്യയുമായി എത്തുന്നതാണ്, അതേസമയം 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ ആക്റ്റീവ് സിലിണ്ടർ ടെക്‌നോളജി (ACT) ഉൾക്കൊള്ളുന്നുണ്ട്.

സ്കോഡയുടെ ഇനി വരാനിരിക്കുന്നത് പുതിയ തലമുറ കോഡിയാക് ആണ്. സ്പോർട്‌ലൈൻ, ലോറിൻ ക്ലെമെന്റ് എന്നിവയായിരിക്കും വേരിയന്റുകൾ. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പുത്തൻ ആവർത്തനം വരുന്നത് കമ്പനിക്ക് മൈലേജായിരിക്കും. എസ്‌യുവിയുടെ രണ്ട് വേരിയന്റുകളും തമ്മിൽ അകത്തും പുറത്തും വ്യത്യസ്തമായിരിക്കും.
2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കൊഡിയാക് L&K പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പോർട്‌ലൈൻ ട്രിമിൽ ക്രോമിന് പകരം ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ ഉൾപ്പെടുത്തിയേക്കും. ഗ്രില്ലിന്റെ ചുറ്റുപാടുകൾ, ORVM-കൾ, D-പില്ലറുകൾ, എന്നിവയെല്ലാം കമ്പനി കറുപ്പിച്ചായിരിക്കും പണികഴിപ്പിക്കുക. ഇത് എസ്‌യുവിയുടെ സ്പോർട്ടിനെസ് വർധിപ്പിക്കാനും സഹായിക്കും.

വ്യത്യസ്തമായ അലോയ് വീലുകൾ അവതരിപ്പിച്ചും സ്കോഡ കൊഡിയാക് സ്പോർട്‌ലൈനെ വേറിട്ടുനിർത്താനുള്ള ശ്രമങ്ങൾ കാണാനാവും. ഇന്റീരിയറിലും കൂടുതൽ ബ്ലാക്ക്-ഔട്ട് ഹൈലൈറ്റുകളും ഡാർക്ക് അപ്ഹോൾസ്റ്ററിയുമായിരിക്കും ഈ വേരിയന്റിൽ ലഭിക്കുക. രണ്ട് ട്രിമ്മുകൾ തമ്മിൽ വേർതിരിക്കാൻ ഫീച്ചർ വ്യത്യാസങ്ങളുമുണ്ടാവും. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിന് പകരം വില കുറക്കാനായി മോഡൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുമെന്നും സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ നിർമാണ കേന്ദ്രത്തിൽ കൊഡിയാക്ക് അസംബിൾ ചെയ്യുന്നത് തുടരും. നിലവിലെ തലമുറ സ്‌കോഡ കൊഡിയാക് കുറച്ച് മാസങ്ങൾ കൂടി വിൽപ്പനയിലുണ്ടാവും. പിന്നീട് പുതുമുറക്കായി വഴിമാറുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്. നിലവിലെ കൊഡിയാക് 7 വർഷം മുമ്പാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. പിന്നീട് മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിലൂടെയാണ് വാഹനം പിടിച്ചുനിന്നതും.
മുൻഗാമിക്ക് സമാനമായ രൂപമുണ്ടെങ്കിലും പുതിയ കൊഡിയാക് പൂർണമായും വേഷംമാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ഇരുവശത്തും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച കൂറ്റൻ ബട്ടർഫ്ലൈ ഗ്രില്ലിലേക്കാവും ആരുടേയും കണ്ണുടക്കുക. അതോടൊപ്പം മസ്കുലർ ലൈനുകളോട് കൂടി സ്‌കോഡയുടെ 2D ലോഗോ ബോണറ്റിൽ ഇടംപിടിച്ചിരിക്കുന്നതും കാണാം.
പുതിയ 10 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, ഫ്രീസ്റ്റാൻഡിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, സാജ് സീറ്റുകൾ, നാല് യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, 14 സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, രണ്ട് സ്മാർട്ട്‌ഫോണുകൾക്കായി 15 വാട്ട് വയർലെസ് ചാർജിംഗ് ബോക്‌സ്, ADAS തുടങ്ങിയ ഗംഭീര ഫീച്ചറുകളാലും സ്കോഡ കൊഡിയാക് സമ്പന്നമായിരിക്കും. വിദേശത്ത് ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകൾ ഉണ്ടെങ്കിലും സ്‌കോഡ കൊഡിയാകിൻ്റെ 7 സീറ്റർ പതിപ്പായിരിക്കും ഇന്ത്യക്കായി കൊണ്ടുവരിക.


Click it and Unblock the Notifications








