ടെക്നോളജിയിലൂടേയും പെർഫോമൻസിലൂടേയും അമ്പരിപ്പിച്ച സ്കോഡയ്ക്ക് 25 വയസ്; ഇന്നും വണ്ടിപ്രാന്തൻമാരുടെ ഹരം
25 വർഷങ്ങൾക്ക് മുൻപ് നിർമാണ പ്ലാൻ്റിന് തറക്കല്ലിട്ട് കൊണ്ട് പ്രാജേശികമായി രാജ്യത്ത് വാഹനങ്ങൾ നിർമിക്കാൻ ആരംഭിച്ച് ബ്രാൻഡാണ് സ്കോഡ. അന്ന് മുതൽ ഇങ്ങോട്ട് പ്രായഭേദമന്യെ ഏവരുടേയും പ്രിയപ്പെട്ട ബ്രാൻഡായി മാറാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. ഒക്ടാവിയ, ലോറ തുടങ്ങി ഇപ്പോൾ കൈലാഖ് വരെ എത്തിനിൽക്കുമ്പോൾ സ്കോഡയുടെ അന്താരാഷ്ട്രവൽക്കരണ പദ്ധതികളിൽ ഇന്ത്യ ഒരു പ്രധാന വിപണിയായി മാറിയിട്ടുണ്ട്, ഇത് ആസിയാൻ മേഖല, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ നിലവിലുള്ള വിൽപ്പന സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കമ്പനിയെ സഹായിക്കുകയും ചെയ്തു.
ഇന്ത്യയിലേക്ക് എത്തിയപ്പോൾ ആദ്യമായി പരിചയപ്പെടുത്തിയ സ്കോഡ മോഡൽ ആധുനിക ഒക്ടാവിയയുടെ ആദ്യ തലമുറയായിരുന്നു. ഛത്രപതി സംഭാജിനഗറിലെ പ്ലാന്റിന്റെ നിർമ്മാണത്തോടൊപ്പം തന്നെ വാടക സൗകര്യങ്ങളിൽ ഇറക്കുമതി ചെയ്ത ഭാഗങ്ങളിൽ നിന്ന് ആയിരുന്നു തുടക്കം. കാലക്രമേണ, ഫാബിയ, റാപ്പിഡ്, പിന്നീട് സൂപ്പർബ്, കൊഡിയാക്ക് തുടങ്ങിയ മറ്റ് സ്കോഡ മോഡലുകളും ഇന്ത്യൻ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.

2018 ൽ ഫോക്സ്വാഗൺ ഗ്രൂപ്പ് വിപണിയിലെ എല്ലാ ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും സംയുക്തമായി നേതൃത്വം നൽകാൻ ബ്രാൻഡിനെ ഏൽപ്പിച്ചതോടെയാണ് ഇന്ത്യയിൽ സ്കോഡയ്ക്ക് നിർണായകമായ ഒരു ചുവടുവയ്പ്പ് ഉണ്ടായത് എന്ന് വേണം പറയാൻ. ഇതിന്റെ ഭാഗമായിട്ടാണ്, ഇന്ത്യൻ വിപണിക്കായി മാത്രം രൂപകൽപ്പന ചെയ്ത MQB-A0-IN പ്ലാറ്റ്‌ഫോം വികസിപ്പിക്കാനുള്ള ചുമതല സ്കോഡ ഏറ്റെടുത്തത്. ഈ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ആദ്യത്തെ വാഹനം കുഷാഖ് ആയിരുന്നു, അത് 2021 ൽ പൂനെയിൽ ഉൽപ്പാദനം ആരംഭിച്ചു.
ഒരു വർഷത്തിനുശേഷം, സ്ലാവിയ സെഡാൻ പുറത്തിറക്കുകയും, അതിന്റെ വികസനവും നിർമ്മാണവും പൂനെയിൽ തന്നെയാണ് നടന്നത്. ഇന്ത്യൻ വിപണിയിലെ സ്കോഡയുടെ പോർട്ട്ഫോളിയോയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ കൈലാഖ് എസ്‌യുവിയാണ്, ഇത് ജനപ്രിയമായ 4 മീറ്ററിൽ താഴെയുള്ള വിഭാഗത്തിലെ സ്കോഡയുടെ ആദ്യ മോഡലാണ്, പുറത്തിറങ്ങി വെറും പത്ത് ദിവസത്തിനുള്ളിൽ പുതിയ മോഡലിന് 10,000 ഓർഡറുകൾ ലഭിച്ചു, 2026 ഓടെ ഇന്ത്യയിൽ 100,000 കാറുകൾ എന്ന ബ്രാൻഡിന്റെ വർഷിക വിൽപ്പന ലക്ഷ്യത്തിലേക്ക് എത്താൻ ഇത് സഹായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വരുന്ന സ്കോഡ കൈലാക് ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ വൈവിധ്യമാർന്ന നിറങ്ങളിലും സ്വന്തമാക്കാനാവും. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്.
കാഴ്ച്ചയിൽ ബേബി കുഷാഖ് പോലെ തോന്നിക്കുന്നതിനാൽ ആളുകൾ വേഗം ആകൃഷ്‌ടരായിട്ടുമുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യമാണ് പുതിയ കൈലാക്കിൽ അവതരിപ്പിക്കുന്നത്. ബട്ടർഫ്ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നതും. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായിരിക്കും.
സെഗ്മെന്റിലെ പ്രധാന എതിരാളികളെല്ലാം പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ കൈലാക് ഒരൊറ്റ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്.6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








