ഇജ്ജാതി കംഫർട്ടും, കുറഞ്ഞ വിലയും! സ്കോഡ പിന്നെ എങ്ങനെ ഈ റെക്കോർഡ് അടിക്കാതിരിക്കും
ഫോക്സ്‌വാഗണൺ ഗ്രൂപ്പിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ സ്കോഡ ഓട്ടോ ഫോക്സ്‌വാഗണൺ ഇന്ത്യ, രാജ്യത്ത് 20 ലക്ഷം വാഹനങ്ങൾ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജ്യത്ത് തങ്ങളുടെ സേവനം ആരംഭിച്ചിട്ട് 25 വർഷമാകുമ്പോഴാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. വിപണിയിൽ തങ്ങളുടെ മാസ്-മാർക്കറ്റ്, പ്രീമിയം ബ്രാൻഡുകൾക്ക് വലിയ ഡിമാൻഡ് ഉള്ള സമയത്താണ് ഈ നേട്ടമെന്നത് കമ്പനിയെ സംബന്ധിച്ച് വലിയ സന്തോഷം ഉളവാക്കുന്ന കാര്യം തന്നെയാണ്. ഇന്ത്യയിൽ വികസിപ്പിച്ച MQB-A0-IN പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകളും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
സ്കോഡ കുഷാക്ക്, സ്ലാവിയ, കൈലാക്ക്, ഫോക്സ്‌വാഗൺ ടൈഗൂൺ, വെർട്ടിസ് എന്നിവ ഈ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിട്ടുളളവയാണ്. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം യൂണിറ്റുകൾ നിർമ്മിച്ചുവെന്നത്, ബ്രാൻഡിൻ്റെ ശക്തമായ മുന്നേറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സ്കോഡ ഓട്ടോ ഇന്ത്യ 61,607 യൂണിറ്റുകൾ വിറ്റഴിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.

ഇത് മുൻവർഷത്തേക്കാൾ ഇരട്ടിയിലധികമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫോക്സ്‌വാൺ ഇന്ത്യയുടെ വെർട്ടിസ് മോഡൽ ദീപാവലി സമയത്ത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 40 മാസത്തിനിപ്പുറം, വെർട്ടിസ് അതിന്റെ പ്രീമിയം സെഗ്‌മെന്റിൽ 40 ശതമാനത്തിലധികം വിപണി വിഹിതം നേടുകയും ചെയ്തു
സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പീയൂഷ് അറോറ പറഞ്ഞത് എന്താണെന്ന് വച്ചാൽ ഇന്ത്യയിൽ ഞങ്ങൾ നേടുന്ന ഓരോ നേട്ടങ്ങളും രാജ്യത്തിന്റെ സാധ്യതകളിലും ഞങ്ങൾ പ്രവർത്തിക്കുമെന്നും രാജ്യത്തിൻ്റെ മൊബിലിറ്റിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് അറിയിച്ചത്. 20 ലക്ഷം നേട്ടം വെറും ചെറുതല്ല.ബ്രാൻഡിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെയാണ് ഇത് എടുത്തു കാണിക്കുന്നത്.

2025 ജനുവരി മുതൽ ഒക്ടോബർ വരെ, സ്കോഡ ഓട്ടോ ഇന്ത്യ 61,607 കാറുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ മാത്രം കണക്കുകൾ നോക്കിയാൽ 8,252 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനിയെ തേടിയെത്തിയത്. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് ആഡംബര 4x4 എസ്‌യുവിയായ കൊഡിയാക്കിനുള്ള സ്ഥിരമായ ഡിമാൻഡ്, കുഷാഖ്, സ്ലാവിയ എന്നിവയിൽ നിന്നുള്ള സ്ഥിരമായ സംഭാവനകൾ, ഹൈ പെർഫോമൻസ് ഒക്ടാവിയ RS മോഡലിന്റെ വരവും കൂടിയായപ്പോൾ കളറായി.
പണ്ട് ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ പലരും മുഖംതിരിച്ചുനിന്നിരുന്ന സ്കോഡയുടെ ഷോറൂമിലേക്ക് ആളുകൾ തള്ളിക്കയറുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച മോഡലുകളുടെ വിജയം ബ്രാൻഡിന്റെ ഇമേജ് തന്നെ ഉടച്ചുവാർത്തു. സ്ലാവിയ, കുഷാഖ്, കൈലാക് എന്നീ തദ്ദേശീയമായി നിർമിച്ച മോഡലുകളുടെ 2 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചിരിക്കുന്നതും.

180 നഗരങ്ങളിലായി 318 കസ്റ്റമർ ടച്ച്‌പോയിന്റുകളുള്ളതും വിൽപ്പനാന്തര സേവനവും മികച്ചതാക്കുന്നുണ്ട്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് സ്കോഡ അവതരിപ്പിച്ച കൈലാക് വളരെ വേഗമാണ് സാധാരണക്കാരിലേക്ക് എത്തിയത്. യൂറോപ്യൻ നിർമാണ നിലവാരം, അഡാറ് സേഫ്റ്റി, താങ്ങാനാവുന്ന വില, ഒന്നാന്തരം ഫീച്ചറുകൾ, പൊളപ്പൻ എഞ്ചിൻ തുടങ്ങിയ കാര്യങ്ങളെല്ലാം ഒന്നിച്ച് കിട്ടുമ്പോൾ ആളുകൾക്ക് മുഖംതിരിക്കാനാവില്ലല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








