ഫോര്‍ച്യൂണറിന് പോലും പറ്റിയിട്ടില്ല! ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെട്രോള്‍ എസ്‌യുവിയായി സ്‌കോഡ കൊഡിയാക്

വാഹനങ്ങള്‍ നമ്മെ ലക്ഷ്യസ്ഥാനത്തെത്തിക്കുക മാത്രമല്ല, ചില യാത്രകള്‍ ചിലപ്പോള്‍ ചരിത്രമായി മാറാറുണ്ട്. അത്തരത്തില്‍ ചെക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡ പുറത്തിറക്കുന്ന കൊഡിയാക് എസ്‌യുവി ഇപ്പോള്‍ ഒരു അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ്. കൊഡിയാക് എസ്‌യുവി എവറസ്റ്റ് കൊടുമുടിയുടെ നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പില്‍ എത്തിച്ചാണ് സ്‌കോഡ ഓട്ടോ ഇന്ത്യ ചരിത്രം കുറിച്ചത്. എവറസ്റ്റ് കൊടുമുടിയുടെ നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പെട്രോള്‍ എസ്‌യുവിയാണ് സ്‌കോഡ കൊഡിയാക്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചു.

പ്രതികൂല കാലാവസ്ഥ, മരംകോച്ചുന്ന തണുപ്പ്, ദുര്‍ഘടമായ പാതകള്‍ എന്നിവയെല്ലാം തരണം ചെയ്ത് ഇന്ത്യ, നേപ്പാള്‍, ചൈന എന്നീ രാജ്യങ്ങളിലായി 6,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് കൊഡിയാക് എവറസ്റ്റ് കൊടുമുടിയുടെ നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പില്‍ എത്തിയത്. അത്യാധുനിക സാങ്കേതികവിദ്യയും യൂറോപ്യന്‍ രൂപകല്‍പ്പനയും ഈ വാഹനത്തിന്റെ കരുത്ത് എടുത്തു കാണിക്കുന്നു.

skoda kodiaq everest north base camp new record

ഈ നേട്ടം വാഹനത്തിന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ എടുത്തുകാണിക്കുക മാത്രമല്ല, ആഗോളതലത്തില്‍ ഇന്ത്യന്‍ വാഹനങ്ങളുടെ പ്രകടനത്തിനുള്ള പ്രതീകാത്മക വിജയമാണെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

സ്പോര്‍ട്ലൈന്‍, L&K എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‌കോഡ കൊഡിയാക് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 46.89 ലക്ഷം രൂപയും 48.69 ലക്ഷം രൂപയുമാണ് വില. എക്സ്ഷോറൂം വിലകളാണ് ഇത്. നിസാന്‍ X-ട്രെയില്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍ തുടങ്ങിയ ഫുള്‍-സൈസ് എസ്‌യുവികളോടാണ് കൊഡിയാക് ഏറ്റുമുട്ടുന്നത്.

skoda kodiaq side profile

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് കൊഡിയാക്കിനുള്ളത്. 7-സ്പീഡ് DSG, AWD സിസ്റ്റം എന്നിവയുമായി ഇണചേരുന്നു. 201 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. രണ്ടാം തലമുറ ആവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ സ്‌കോഡ കൊഡിയാക്കിനെ പൂര്‍ണമായും റീഡിസൈന്‍ ചെയ്തിട്ടുണ്ട്.

13 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്‌കോഡയുടെ സ്മാര്‍ട്ട് ഡയലുകള്‍, റോട്ടറി നോബുകള്‍, ക്ലൈമറ്റ്, മീഡിയ ഫംഗ്ഷനുകള്‍ക്കായുള്ള ഡിജിറ്റല്‍ സ്‌ക്രീനുകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പ്രീമിയം 14-സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് എന്നിവയാണ് കൊഡിയാക്കില്‍ സജ്ജീകരിച്ചിരിക്കുന്ന സവിശേഷതകള്‍.

skoda kodiaq seat

ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സഹിതം വരുന്നതിനാല്‍ സേഫ്റ്റിയുടെ കാര്യത്തിലും പേടിവേണ്ട. ഇതുകൂടാതെ 9 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും എസ്‌യുവിയില്‍ ചെക്ക് കമ്പനി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക്, പ്രത്യേകിച്ച് പ്രീമിയം വിഭാഗം വളര്‍ന്ന്‌വരുന്നതിനാല്‍ സ്‌കോഡ കൊഡിയാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

സ്‌കോഡ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കൊഡിയാക് നടത്തിയ എവറസ്റ്റ് ചലഞ്ച് പുരോഗതിയുടെയും നവീകരണത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പ്രസ്താവനയായി നമുക്ക് കാണാം. കൊഡിയാക്കിന്റെ ഈ അഡ്വഞ്ചര്‍ സ്‌കോഡയുടെ ചരിത്രത്തില്‍ ഒരു പ്രധാന അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു. നിലവില്‍ കൊഡിയാക് കൂടാതെ കൈലാഖ്, സ്ലാവിയ, കുഷാഖ് എന്നീ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി കമ്പനി ഇന്ത്യയിലുടനീളം സാന്നിധ്യം വിപുലീകരിക്കുകയാണ്, 300-ലധികം കസ്റ്റമര്‍ ടച്ച് പോയിന്റുകളുമായി രാജ്യത്തുടനീളം 172-ലധികം നഗരങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. 2025-ല്‍ സ്‌കോഡ ഓട്ടോ ഇന്ത്യ ഏറ്റവും വലിയ അര്‍ധ വാര്‍ഷിക വില്‍പ്പനയാണ് നടത്തിയത്. 36,194 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് 2024-ലെ ആദ്യ പകുതിയെ അപേക്ഷിച്ച് 134% വളര്‍ച്ചയാണ് കാണിക്കുന്നത്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഏഴ് കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളായി മാറാനും സ്‌കോഡയ്ക്ക് കഴിഞ്ഞു.

More from DriveSpark

Article Published On: Monday, July 28, 2025, 18:48 [IST]
English summary
Skoda kodiaq sets new record by becoming first indian petrol suv to reach everest north base camp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X