ഫൈവ് സ്റ്റാർ റേറ്റിങ്ങുളള സ്കോഡയുടെ സുന്ദരൻ; ഫെയ്‌സ്‌ലിഫ്റ്റിൻ്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്കോഡയുടെ ജനപ്രിയ മോഡലാണ് കുഷാഖ്. വിപണിയിൽ അവതരിപ്പിച്ചപ്പോൾ മുതൽ വിൽപ്പനയിൽ ഒരു കുറവും മോഡൽ വരുത്തിയിട്ടില്ല എന്നതാണ് പ്രത്യേകത. ഏത് മോഡലാണെങ്കിലും ഒരു മുഖം മിനുക്കൽ ആവശ്യമാണല്ലോ. അത്തരത്തിൽ സ്കോഡ കുഷാഖിൻ്റെ പുതിയ മുഖം മിനുക്കിയെത്തുന്ന മോഡലിൻ്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. എന്തൊക്കെ മാറ്റങ്ങളാണ് എസ്‌യുവിയിൽ വരുത്തിയിരിക്കുന്നതെന്ന് അറിയാൻ എല്ലാവരും കാത്തിരിക്കുകയാണെന്ന് അറിയാം. പ്രാദേശികമായി നിർിക്കുന്ന MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ്, കുഷാഖ്, സ്ലാവിയ എല്ലാ നിർമിക്കുന്നത്. 2021-ന് ശേഷം ആദ്യമാണ് സ്കോഡ തങ്ങളുടെ കുഷാഖിന് പുതിയ മുഖം സമ്മാനിക്കുന്നത്.

മുംബൈ എക്സ്പ്രസ് ഹൈവേയിൽ വച്ചാണ് ടെസ്റ്റ് റൺ നടത്തുന്ന വാഹനത്തിൻ്റെ സ്പൈ ചിത്രങ്ങൾ പുറത്ത് വന്നത്. ബട്ടർഫ്ലൈ സ്കോഡ ഗ്രില്ലിന്റെയും ബോണറ്റ് ലൈനിന്റെയും ഡിസൈൻ വളരെ പ്രകടമാണ്. അതിനൊപ്പം തന്നെ സ്ലീക്ക് ഹെഡ്‌ലാമ്പുകളും LED DRL-കളും നിലവിലുള്ള മോഡലുമായി സാദൃശ്യമുണ്ട്. എന്തായാലും സ്കോഡ കുഷാഖിൻ്റെ മുൻവശത്ത് കാര്യമായ ഡിസൈൻ മാറ്റം വരുത്തുമെന്ന് ഉറപ്പാണ്. സൈഡ് പ്രൊഫൈലിലും വലിയ മാറ്റം കമ്പനി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് തോന്നുന്നത്.

skoda kushaq facelift spy images

ടെയിൽ വിഭാഗത്തിൽ റൂഫ്-മൗണ്ടഡ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, സ്ലിം എൽഇഡി ടെയിൽലാമ്പുകൾ, സ്‌പോർട്ടി ബമ്പർ എന്നിവയെല്ലാം കാണാൻ സാധിക്കുന്നുണ്ട്. മൊത്തത്തിൽ അടിച്ചുടച്ച് വാർത്തിരിക്കുന്ന ഡിസൈനുകൾ ഒന്നും അല്ലെങ്കിലും നിലവിലുളള മോഡലിൽ നിന്ന് തിരിച്ചറിയാൻ സാധിക്കുന്നത് പോലെ തന്നെയാണ് തങ്ങളുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അവതരിപ്പിക്കാൻ സ്കോഡ തീരുമാനിച്ചിരിക്കുന്നത്.

സ്‌കോഡ കുഷാഖ് സബ്-കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 8.25 ലക്ഷം മുതല്‍ 13.99 ലക്ഷം വരെയാണ് വില വരുന്നത്. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍+, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.

സ്‌കോഡ കുഷാഖിന്റെ നാല് വേരിയന്റുകളിലും 115 bhp കരുത്തും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ക്ലാസിക് ട്രിമ്മില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. എന്നാല്‍ മറ്റ് എല്ലാ മോഡലുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാണ്.

സ്‌കോഡ കുഷാഖില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, കീലെസ് എന്‍ട്രി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മുന്‍ സീറ്റ് വെന്റിലേഷന്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച കാര്‍ ആണ് കുഷാഖ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ പരിശോധനകള്‍ക്ക് ഈ റേറ്റിംഗ് ബാധകമാണ്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ കുഷാഖിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 25, 2025, 11:50 [IST]
English summary
Skoda kushaq facelift has been spied testing yet again all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X