SKODA കുഷാഖ് മുഖംമിനുക്കി എത്തുന്നു; പുതുവർഷം കളറാക്കാനൊരുങ്ങി ചെക്ക് റിപബ്ലിക്കൻ ബ്രാൻഡ്

ഇന്ത്യൻ വാഹന വിപണിയിൽ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് ബ്രാൻഡുകളെ വരെ ഞെട്ടിക്കാൻ പോന്ന ഒരു പുതിയ മോഡൽ അടുത്ത മാസം എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അത് മറ്റാരുമല്ല മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള സ്കോഡ കുഷാഖിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ജനുവരിയിൽ എത്താൻ പോകുന്നത്. ഇന്ത്യൻ വിപണിയിൽ 2021-ൽ അവതരിപ്പിച്ച സ്കോഡ കുഷാഖ് ചുരുങ്ങിയ കാലംകൊണ്ട് വലിയ ജനപ്രീതിയാണ് നേടിയത്. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും സുരക്ഷാ റേറ്റിംഗുമായി ഈ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും ചെയ്തു.

ഇപ്പോൾ, ഈ ജനപ്രിയ മോഡലിന്റെ അപ്ഡേറ്റ് ചെയ്ത ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് സ്കോഡ. പുതിയ മോഡൽ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിനിടെ പലതവണ ക്യാമറ കണ്ണുകളിൽ പെടുകയും ചെയ്തിരുന്നു.'ഓട്ടോകാർ ഇന്ത്യ' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പുതിയ സ്കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് 2026 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.

Skoda Kushaq Facelift Will Launch Jan 2026

അടുത്ത മാസം പകുതിയോടെ വാഹനം ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ വിൽപ്പനയ്ക്ക് പൂർണ്ണ സജ്ജമായ പുതിയ പതിപ്പ് വാഹനപ്രേമികൾക്കിടയിൽ കൗതുകം ഉണർത്തിയിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നിരവധി പുതിയതും ആകർഷകവുമായ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നാണ് സ്കോഡ സൂചിപ്പിക്കുന്നത്. എന്തായാലും എതിരാളികൾക്ക് തലവേദനയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

നിലവിൽ ലഭ്യമായ സിംഗിൾ പാൻ സൺറൂഫിന് പകരം ഒരു വലിയ പനോരമിക് സൺറൂഫ് പുതിയ കുഷാഖിൽ ഒരു പ്രധാന ആകർഷണമായേക്കും. ഇതിനു പുറമെ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), 360 ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളും പുതിയ പതിപ്പിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.

Skoda Kushaq Facelift Will Launch Jan 2026

വാഹനത്തിലെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന് പകരം, വലുതും കൂടുതൽ ആകർഷകവുമായ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് പുതിയ മോഡലിൽ ലഭ്യമാകും. അതുപോലെ, വയേർഡ് കണക്ടിവിറ്റിക്ക് പകരം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുടെ സൗകര്യം ഉപഭോക്താക്കൾക്ക് കൂടുതൽ ആയാസരഹിതമായ അനുഭവം നൽകും.

നിലവിലുള്ള മോഡലിലെ വയർലെസ് ഫോൺ ചാർജർ, വെൻ്റിലേഷൻ സൗകര്യമുള്ള മുൻ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ പുതിയ ഫെയ്‌സ്‌ലിഫ്റ്റിലും തുടരും. എന്നാൽ, എൻ്ജിൻ ഓപ്ഷനുകളിൽ യാതൊരു മാറ്റവും വരുത്താൻ സാധ്യതയില്ല. നിലവിലെ 1.0 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻ്ജിനുകൾ തന്നെയാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും കരുത്തേകുക.

സേഫ്റ്റ ഫീച്ചറുകളിലേ്ക് നോക്കിയാൽ സ്കോഡ കുഷാഖ് മികച്ച നിലവാരം പുലർത്തുന്നുണ്ട്. ഗ്ലോബൽ എൻസിഎപിയിലും ഭാരത് എൻസിഎപിയിലും ഇതിന് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും സുരക്ഷിതവും കരുത്തുറ്റതുമായിരിക്കും. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടാറ്റ സിയറ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ മോഡലുകൾക്ക് ഇത് കടുത്ത വെല്ലുവിളിയുയർത്തും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 6, 2025, 12:28 [IST]
English summary
Skoda kushaq facelift will launch jan 2026 all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X