നിരത്തിലിറങ്ങാന്‍ ഒരുങ്ങി കുഷാഖ്! സ്‌കോഡ കാത്തുവെച്ചത് എന്തൊക്കെയാണെന്ന് അറിയണ്ടേ…

കാത്തിരുന്ന് മുഷിഞ്ഞെങ്കില്‍ എസ്‌യുവി പ്രോമികളെ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സ്‌കോഡ തങ്ങളുടെ ജനപ്രിയ കോംപാക്റ്റ്
എസ്‌യുവിയായ കുഷാഖിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം അവസാനമോ 2026 തുടക്കത്തിലോ പുറത്തിറക്കാന്‍ തീരുമാനിച്ചു. പുത്തന്‍ ഡിസൈന്‍, ഇന്റീരിയര്‍, സുരക്ഷാ സംവിധാനങ്ങള്‍, പവര്‍ട്രെയിന്‍ ഒപ്ഷനുകള്‍ എന്നിവ സംയോജിപ്പിച്ചുള്ള ഈ വരവ് മറ്റ് എസ്‌യുവികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് തീര്‍ച്ച. വരാന്‍ പോകുന്ന എസ്‌യുവിയില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കുന്നത്.

ഡിസൈന്‍: ആരെയും മയക്കുന്ന പുത്തന്‍ ഡിസൈനിലായിരിക്കും കുഷാഖിന്റെ മുഖംമിനുക്കിയുള്ള വരവ്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രോം-ട്രിം ചെയ്ത ഗ്രില്‍, എയര്‍ ഇന്‍ടേക്കുകളുള്ള മസ്‌കുലാര്‍ ബമ്പര്‍ എന്നിവയുമായി വരുന്ന അതിമനോഹരമായ ഫ്രണ്ട് ഫാസി കാറിനുണ്ടാകും. വശങ്ങളിലായി വരുന്ന സ്‌റ്റൈലിഷ് അലോയ് വീലുകളും മിനുസമാര്‍ന്ന ബോഡി ലൈനുകളും ഒരു ക്ലാസി ലുക്ക് നല്‍കാന്‍ സഹായിക്കുന്നു.

Skoda Kushaq

പിന്നില്‍ കണക്റ്റിംഗ് ലൈറ്റ് ബാറുള്ള പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകളും എസ്‌യുവിയെ വിശാലവും മനോഹരവുമാക്കുന്ന സ്‌റ്റൈലിഷ് ബമ്പറും ഉണ്ട്. കൂടാതെ വ്യത്യസ്തമായ നിരവധി കളര്‍ ഒപ്ഷനുകള്‍ കൂടി ചേരുന്നതോടെ ആരെയും പെട്ടന്ന് ആകര്‍ഷിക്കാന്‍ സ്‌കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് കഴിയും. ഇതെല്ലാം കൊണ്ടുതന്നെ മറ്റ് എസ്‌യുവികളില്‍ നിന്ന് വ്യത്യസ്തനാകാന്‍ കുഷാഖിന് സാധിക്കുന്നുണ്ട്.

ഇന്റീരിയര്‍: പുറംഭാഗത്തുള്ള പോലെ തന്നെ കാറിന്റെ അകത്തളത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന് അപ്‌ഡേറ്റഡ് ഇന്‍ഫോടെയിന്‍മെൻ്റ് ഇന്‍സ്ട്രുമെൻ്റ് ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ ലഭിച്ചേക്കാം. നിലവിലുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീനിനും 8 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്ററിനും പകരം കൂടുതല്‍ റെസ്‌പോണ്‍സീവായ അപ്‌ഗ്രേഡഡ് യൂണിറ്റുകള്‍ വന്നേക്കാം. സ്‌റ്റൈലിഷ് ടു-സ്പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വേരിയൻ്റിനെ ആശ്രയിച്ച് ഫാബ്രിക് അല്ലെങ്കില്‍ ലെതറെറ്റില്‍ നിര്‍മ്മിച്ച ഉയര്‍ന്ന നിലവാരമുള്ള അപ്‌ഹോള്‍സ്റ്ററി എന്നിവ എസ്‌യുവിയില്‍ നല്‍കിയേക്കാം.

Skoda Kushaq

എസ്‌യുവിയിലെ ഏറ്റലും ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കലുകളില്‍ ഒന്നാകാന്‍ പോകുന്നത് പനോരമിക് സണ്‍റൂഫ് ആയിരിക്കും. നിലവില്‍ മോഡലില്‍ സിംഗിള്‍ പേന്‍ സണ്‍റൂഫ് മാത്രമാണുള്ളത്. പ്രധാനപ്പെട്ട എതിരാളികള്‍ എല്ലാം തന്നെ ഇതിനോടകം പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇത് അത്യാവശ്യമായി നടപ്പാക്കേണ്ട അപ്‌ഗ്രേഡ് ആണെന്ന് തന്നെ പറയാം. കൂടാതെ ധാരാളം സ്മാര്‍ട്ട് സ്റ്റോറേജ് സ്പെയ്സുകള്‍, കപ്പ് ഹോള്‍ഡറുകള്‍, എയര്‍ കണ്ടീഷന്‍ഡ് ഗ്ലൗ ബോക്സ്, കപ്പ് ഹോള്‍ഡറുകള്‍ ഉള്ള മടക്കാവുന്ന റിയര്‍ ആംറെസ്റ്റുകള്‍ എന്നിവയും നല്‍കിയേക്കാം.

സേഫ്റ്റി: മറ്റെല്ലാ കാര്യങ്ങളിലും മികവ് തെളിയിക്കുന്ന സ്‌കോഡ കുഷാഖ് സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ഒരിക്കലുമില്ല. ഡ്രൈവറെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിനായി നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് കുഷാഖിൻ്റെ വരവ്. ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍, ചൈല്‍ഡ് സീറ്റുകള്‍ക്കുള്ള ISOFIX ആങ്കര്‍ പോയിൻ്റുകള്‍, അഞ്ച് യാത്രക്കാര്‍ക്കും മൂന്ന് പോയിൻ്റ് സീറ്റ് ബെല്‍റ്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സെക്കന്‍ഡറി ആഘാതങ്ങള്‍ തടയുന്നതിനായി മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ് എന്നിവ സുരക്ഷാ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതിനോടകം തന്നെ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള കാറാണ് കുഷാഖ്.

പവര്‍ട്രെയിന്‍ ഒപ്ഷനുകള്‍: വ്യത്യസ്ത ഡ്രൈവിംഗ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് സ്‌കോഡ കുഷാഖ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.0 ലിറ്റര്‍ TSI ത്രീ-സിലിണ്ടര്‍ എഞ്ചിനാണ്. ഇത് 115 PS പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അതിനാല്‍ മികച്ച ഇന്ധനക്ഷമതയോടെ ദൈനംദിന സിറ്റി ഡ്രൈവിംഗിന് ഇത് അനുയോജ്യമാണ്.

രണ്ടാമത്തെ ഓപ്ഷന്‍ 150 PS പവറും 250 Nm ടോര്‍ക്കും നല്‍കുന്ന കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ്. സ്‌പോര്‍ട്ടിയര്‍ ഡ്രൈവിംഗ് അനുഭവത്തിനായി 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് DSG ഓട്ടോമാറ്റിക്കില്‍ ലഭ്യമാണ്. 10.6 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഷാര്‍പ്പ് സ്‌റ്റൈലിംഗും അപ്‌ഡേറ്റഡ് ഫീച്ചര്‍ ലിസ്റ്റും മെച്ചപ്പെട്ട സേഫ്റ്റിയുമായി കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ സ്ഥാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, October 5, 2025, 7:00 [IST]
English summary
Skoda kushaq top things to know before you buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X