ഓഫീസ് യാത്രകള്‍ പറ്റിയ എസ്‌യുവി ₹7.55 ലക്ഷത്തിന്! 5-സ്റ്റാര്‍ റേറ്റഡ് മോഡലിന് 20KM മൈലേജുമുണ്ട്
നഗരയാത്രകള്‍ക്കും ദൈനംദിന ഓഫീസ് യാത്രകള്‍ക്കും അനുയോജ്യമായ വാഹനമായി പേരെടുത്തു കൊണ്ടിരിക്കുകയാണ് സ്‌കോഡ കൈലാക്. ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഏറ്റവും പുതുതായി വിപണിയില്‍ എത്തിച്ച സബ് 4 മീറ്റര്‍ എസ്‌യുവിയാണ് ഇത്. ചെക്ക് ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ പകുതിയിലേറെ സംഭാവന ചെയ്യുന്നത് കൈലാക്ക് ആണ്. ടര്‍ബോ പെട്രോള്‍ എഞ്ചിനും മികച്ച സുരക്ഷാ സംവിധാനങ്ങളും ഇത് കുടുംബങ്ങള്‍ക്കും വിശ്വസനീയമായി വാങ്ങാന്‍ പറ്റുന്ന എസ്‌യുവി ഓപ്ഷനാക്കി മാറ്റുന്നു. അതിന്റെ സെഗ്‌മെന്റില്‍ മികച്ച പ്രകടനവും ആകര്‍ഷകമായ സവിശേഷതകളും വാഗ്ദാനം ചെയ്്ത് സ്വയം വേറിട്ട് നില്‍ക്കുന്ന കൈലാക്കിനെ കുറിച്ച് അറിയാം.
വളരെ ആകര്‍ഷകമായ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌കോഡ കൈലാക്ക് പുറത്തിറങ്ങുന്നത്. ഇതിന്റെ വില ഇടത്തരം കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഒരു കാറാക്കി കൈലാക്കിനെ മാറ്റുന്നു. ക്ലാസിക് മാനുവല്‍ എന്ന ബേസ് വേരിയന്റിന് വെറും 7.55 ലക്ഷം രൂപയാണ് വില. അതേസമയം ടോപ്പ്-സ്‌പെക്ക് പ്രെസ്റ്റീജ് ഓട്ടോമാറ്റിക് മോഡലിന് 12.80 ലക്ഷം രൂപയാണ് വില.

ദൈനംദിന യാത്രകള്‍ക്ക് ഓട്ടോമാറ്റിക് വേരിയന്റ് ആഗ്രഹിക്കുന്നവര്‍ക്ക് സിഗ്‌നേച്ചര്‍ AT മോഡല്‍ 10 ലക്ഷം രൂപയ്ക്ക് ലഭിക്കും.1.0 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ കൈലാക്കിന് കരുത്ത് പകരുന്നത്. ഇത് ഏകദേശം 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടൊപ്പം ഇത് വാങ്ങാം.
നഗരത്തിലും ഹൈവേയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ എഞ്ചിന്‍ ഏകദേശം 10 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. സ്‌കോഡ കൈലാക്കിന്റെ മാനുവല്‍ വേരിയന്റുകളുടെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 19.68 കിലോമീറ്ററാണ്. ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.05 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്ന് പറയുന്നു.

അതേസമയം ഉപയോക്താക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാര്‍ സിറ്റിയില്‍ ലിറ്ററിന് 10-11 കിലോമീറ്റര്‍ വരെയും ഹൈവേയില്‍ ലിറ്ററിന് 14 കിലോമീറ്ററും മൈലേജ് ലഭിക്കുന്നത്. ഓഫീസ് യാത്രകള്‍ പോലുള്ള മിക്‌സഡ് ഉപയോഗത്തില്‍ 16-17 kmpl വരെ മൈലേജ് ലഭിക്കുന്നത് ടര്‍ബോ വിഭാഗത്തിലെ മികച്ച കണക്കാണ്.
സ്‌കോഡ കൈലാക്കില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഗ്ലോസ്-ബ്ലാക്ക് ഗ്രില്‍, 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സിംഗിള്‍-പേന്‍ ഇലക്ട്രിക് സണ്‍റൂഫ് എന്നിവയുണ്ട്. 189mm ഗ്രൗണ്ട് ക്ലിയറന്‍സ് ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാക്കുന്നു. സൗകര്യം, സുരക്ഷ, കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള ആധുനിക സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വിശാലമായ അകത്തളം ഇതിനുണ്ട്.

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു.
സുരക്ഷയുടെ കാര്യത്തില്‍ സ്‌കോഡ കൈലാക്ക് ഒട്ടും പിന്നിലായിട്ടില്ല. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയ ഈ എസ്യുവിയില്‍ 6 എയര്‍ബാഗുകള്‍, ഇബിഡിേയാട് കൂടിയ എബിഎസ്, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടിപിഎംഎസ്, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ്, റിയര്‍-വ്യൂ ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








