19.68 Km മൈലേജുള്ള സ്‌കോഡ എസ്‌യുവി ഇനി 7.89 ലക്ഷത്തിന് കിട്ടില്ല! മാരുതിയും ടാറ്റയും ഡബിള്‍ ഹാപ്പി

പ്രീമിയം ഹാച്ചബാക്കിന്റെ വിലയില്‍ കിടിലന്‍ ഫീച്ചറുകളും തരക്കേടില്ലാത്ത മൈലേജും കിട്ടുന്നതിനാല്‍ ഇന്ന് ഇന്ത്യക്കാര്‍ കോംപാക്ട് എസ്‌യുവികളുടെ പിറകെയാണ്. ഇതില്‍ തന്നെ കിടിലന്‍ മത്സരം നടക്കുന്ന വിഭാഗമാണ് സബ് 4 മീറ്റര്‍ എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാര്‍ അണിനിരക്കുന്ന സെഗ്‌മെന്റിലേക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കോഡ ഒരു പുലിക്കുട്ടിയെ ഇറക്കിവിട്ടത്. സ്‌റ്റൈല്‍, സുരക്ഷ, പ്രീമിയം ഫീല്‍ എന്നിവയുകെ മിശ്രണം വാഗ്ദാനം ചെയ്യുന്ന കോംപാക്റ്റ് എസ്‌യുവി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഹിറ്റായി.

ചേട്ടനായ കുഷാഖിന്റെ വരെ വില്‍പ്പനയെ കൈലാക്കിന്റെ വരവ് ബാധിച്ചു.പുതുതായി ഒരു കൈലാക് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരെ ഞെട്ടിച്ച് കൊണ്ട് ഇപ്പോള്‍ എസ്‌യുവിയുടെ വില പരിഷ്‌കരിച്ചിരിക്കുകയാണ് ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍. പേടിക്കേണ്ട, ചില വേരിയന്റുകള്‍ക്ക് വില കൂട്ടിയപ്പോള്‍ ചിലതിന്റെ വില കുറച്ചിട്ടുണ്ട്. സ്‌കോഡ കൈലാക്കിന്റെ പുതിയ വിലകള്‍ വിശദമായി ചുവടെ വായിക്കാം.

skoda kylaq ranveer singh

സ്‌കോഡ ഇന്ത്യ കൈലാക്കിന്റെ വില വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഈ എസ്‌യുവിയുടെ വില 8.25 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 13.99 ലക്ഷം രൂപ വരെ ഉയരുന്നു. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. സ്‌കോഡ കൈലാക്ക് ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ +, പ്രസ്റ്റീജ് എന്നീ 4 വേരിയന്റുകളിലും ആകെ 7 കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

കൈലാക്കിന്റെ എന്‍ട്രി ലെവല്‍ ക്ലാസിക് വേരിയന്റ് വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താക്കള്‍ ഇനിമുതല്‍ 36,000 രൂപ കൂടി കൈയ്യില്‍ കരുതണം. അടുത്തതായി സിഗ്‌നേച്ചര്‍ വേരിയന്റിന്റെ സിഗ്‌നേച്ചര്‍ ലാവ ബ്ലൂ, ഡീപ് ബ്ലാക്ക് എന്നീ വേരിയന്റുകള്‍ക്ക് 26,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം ഇതിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 36,000 രൂപയാണ് കൂടിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ സ്‌കോഡ ചില വേരിയന്റുകളുടെ വില കുറച്ചിട്ടുണ്ട്. സ്‌കോഡ കൈലാക്കിന്റെ സിഗ്‌നേച്ചര്‍+ എംടി, എടി വേരിയന്‍ുകള്‍ക്ക് യഥാക്രമം 15,000 രൂപയും 5,000 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. അുതസമയം പ്രെസ്റ്റീജ് എംടി വേരിയന്റിന് 46,000 രൂപയും എടി വേരിയന്റിന് 41,000 രൂപയും കുറച്ച് മുടക്കിയാല്‍ മതിയാകും.

സ്‌കോഡ കൈലാക്ക് ഒരൊറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഇതിനൊപ്പം ലഭ്യമാണ്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ കൈലാക്കിന്റെ ഹൃദയം. 113 bhp പവറും 179 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

skoda kylaq

ഇന്ധനക്ഷമതയുടെ കാര്യത്തിലും ഈ എസ്‌യുവി മികച്ച് നില്‍ക്കുന്നു. കൈലാക്കിന്റെ മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്ക് പതിപ്പുകള്‍ ലിറ്ററിന് 19.05 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. സ്‌കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതില്‍ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണെങ്കിലും കൈലാക്ക് ഫീച്ചറിന്റെ കാര്യത്തില്‍ സമ്പന്നനാണ്.

സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് കാറിലെ പ്രധാന സവിശേഷതകള്‍.

skoda kylaq interior

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളുമായി വരുന്ന കൈലാക് എസ്‌യുവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു.

ശക്തമായ ബ്രാന്‍ഡ് വാല്യു, മികച്ച നിര്‍മ്മാണ നിലവാരം, യൂറോപ്യന്‍ ഡിസൈന്‍ എന്നിവ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌കോഡ കൈലാക്ക് പുറത്തിറക്കിയിരിക്കുന്നത്. വില കൂടിയെങ്കിലും ലുക്കിലും ഫീച്ചറിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും പണത്തിനൊത്ത മൂല്യം നല്‍കുന്നുണ്ട് ഈ എസ്‌യുവി.

More from DriveSpark

Article Published On: Tuesday, May 6, 2025, 13:12 [IST]
English summary
Skoda kylaq becomes costlier by up to rs 36000 selected variants gets price cut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X